BREAKING NEWS

‘വിഡി’ തന്നെ മുഖ്യൻ!! പ്രഖ്യാപനം അങ്ങ് ഇന്ദ്രപ്രസ്ഥത്തിൽ നിന്ന്, പത്താംനാൾ കേരളത്തിന്റെ ജനനായകനെത്തി… ഹൈക്കമാൻഡ് തീരുമാനത്തിൽ തൃപ്തൻ, തീരുമാനത്തെ സർവാത്മനാ സ്വാ​ഗതം ചെയ്യുന്നു- കെസി വേണു​ഗോപാൽ

· · 1 min read
Share: Copied!

ന്യൂഡൽഹി/ തിരുവനന്തപുരം: പത്തു ദിവസത്തെ കാത്തിരിപ്പിന് ഒടുവിൽ അന്ത്യം. കേരളത്തിന്റെ മുഖ്യമന്ത്രിയായി ജനങ്ങളുടെ നേതാവ് വിഡി സതീശനെ ഹൈക്കമാൻഡ് തെരഞ്ഞെടുത്തു. ഡൽഹിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

ഇന്ന് 12 മണിക്ക് എഐസിസി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് കേരളത്തിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. അതോടെ കേരളത്തിന്റെ 24-ാം മുഖ്യമന്ത്രിയും കോൺ​ഗ്രസിന്റെ അഞ്ചാം മുഖ്യമന്ത്രിയായും തെരഞ്ഞടുക്കപ്പെട്ടു. ഹൈക്കമാൻഡ് തീരുമാനത്തിൽ തൃപ്തൻ, തീരുമാനത്തെ സർവാത്മനാ സ്വാ​ഗതം ചെയ്യുന്നു, വിഡി സതീശനെ ഹൃദയം തുറന്ന് അഭിനന്ദിക്കുന്നു, അദ്ദേഹത്തിന് പൂർണ പിൻതുണയും നൽകുന്നുവെന്നും കെസി ഡൽഹിയിൽ മാധ്യമങ്ങളെ അറിയിച്ചു.

പ്രഖ്യാപനം ഇന്ന് ഡൽ​ഹിയിൽ നിന്നെത്തുമറിഞ്ഞതോടെ കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് വരുന്നില്ലെന്നു തീരുമാനിക്കുകയായിരുന്നു. നേരത്തെ കോൺഗ്രസ് നേതാക്കളുമായി ഡൽഹിയിൽനിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ചാർട്ടേഡ് ഫ്‌ളൈറ്റിൽ കെ.സി. വേണുഗോപാൽ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഫ്‌ളൈറ്റിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്‌നിക്, ഉത്തരാഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് നേതാവ് സൂര്യകാന്ത് ദസ്മാന എന്നിവരും എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ നിലവിൽ ഇവർ ഡൽഹിയിൽ തുടരുകയാണെന്നാണ് അറിയുന്നത്. അതേസമയം, രാഹുൽ ഗാന്ധിയുമായി ഇന്ന് രാവിലെ കെ.സി. വേണുഗോപാൽ നടത്തിയ ചർച്ച ഒരുമണിക്കൂറിലേറെ നീണ്ടിരുന്നു. ഇതിനുശേഷമാണ് കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് വരുന്നില്ലെന്ന് തീരുമാനിച്ചത്. അതേസമയം രാഹുൽ ​ഗാന്ധി രമേശ് ചെന്നിത്തലയെ ഫോണിൽ വിളിച്ച് തീരുമാനം അറിയിച്ചതായും വിവരം.

കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം 12 മണിക്ക് ഡൽഹിയിൽ!! കോൺ​ഗ്രസ് വാർത്താസമ്മേളനത്തിൽ നിരീക്ഷകരും ദീപദാസ് മുൻഷിയും പങ്കെടുക്കും, കെസി ഇപ്പോൾ കേരളത്തിലേക്കില്ല

BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026
BREAKING NEWS
കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി പാലക്കാട് സ്വദേശിയായ 24 കാരന് ദാരുണാന്ത്യം
30 Oct 2026
BREAKING NEWS
മഴ ചതിച്ചു, മുതിർന്ന നേതാക്കളെല്ലാം മഴയത്ത് നിൽക്കേണ്ടി വരും!! ​ഗ്യാനേഷ് കുമാറിനെതിരായ പ്രതീകാത്മക ഇംപീച്ച്‌മെന്റ് മാറ്റിവച്ചു; ഇന്ത്യ സഖ്യത്തിന്റെ പരിപാടി നാളെ, ഞായറാഴ്ചത്തെ റാലിയിൽ പ്രതിപക്ഷം ഒന്നിക്കും...ഇനി രാംലീല മൈതാനിയിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കാണുക, എത്രപേർ എത്തുന്നുവെന്നും എത്...
30 Oct 2026