BREAKING NEWS

‘സാവന്‍’ മാസത്തില്‍ ചിക്കന്‍ ബിരിയാണി വിളമ്പി, മുസ്ലിം യുവാവിന്റെ ഹോട്ടല്‍ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരത്തി, നടപടി ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിക്കു പിന്നാലെ

· · 1 min read
Share: Copied!

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ‘സാവന്‍’ മാസത്തില്‍ ചിക്കന്‍ ബിരിയാണി വിളമ്പി എന്നാരോപിച്ച് ബിരിയാണി കട ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തതായി പരാതി. ഉത്തര്‍പ്രദേശിലെ ബഹേരിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. കട ഉടമ മുഹമ്മദ് സല്‍മാനെ പൊലീസ് അറസ്റ്റ് ചെയ്തു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിക്ക് പിന്നാലെയായിരുന്നു പൊലീസ് സംരക്ഷണത്തിൽ മുനിസിപ്പല്‍ അധികൃതരുടെ നടപടി. ‘സാവന്‍’ മാസത്തിനിടെ ബിരിയാണി വിറ്റതിന് കടയുടമയ്ക്ക് എതിരെ ഹിന്ദു സംഘടനകളിലെ അംഗങ്ങള്‍ പ്രാദേശിക ഭരണകൂടത്തിന് പരാതി നല്‍കിയിരുന്നു എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. പരാതിയെത്തുടര്‍ന്ന് പൊലീസും മുനിസിപ്പല്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ബുള്‍ഡോസര്‍ ഉപയോഗിച്ച് കട ഇടിച്ച് നിരത്തുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാല്‍ കട പൊളിച്ച് നീക്കാന്‍ കാരണം ബിരിയാണി വിറ്റതല്ലെന്നും, അനധികൃത ഭൂമിയിലാണ് കട ഉള്ളത് എന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ‘സാവന്‍’ മാസത്തില്‍ ‘കാന്‍വര്‍’ യാത്ര കടന്നുപോകുന്ന സ്ഥലങ്ങളില്‍ മാംസം വില്‍ക്കരുതെന്ന് നിര്‍ദേശിച്ച് പൊലീസ് കടകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു എന്നാണ് വിവരം. 0ശിക്ഷാ നടപടിയെന്ന നിലയിൽ കെട്ടിടങ്ങൾ പൊളിക്കുന്നതിനെതിരെ മുന്‍പും കോടതികള്‍ കര്‍ശനമായ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

കുറ്റകൃത്യം നടന്ന ഉടന്‍ തന്നെ കെട്ടിടം പൊളിക്കുന്നത് സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗമാണോ എന്ന് ഒരു കേസ് പരിഗണിക്കുന്നതിനിടെ അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ചോദിച്ചിരുന്നു. നിയമവാഴ്ചയ്ക്ക് കീഴില്‍ ‘ബുള്‍ഡോസര്‍ നീതി’ അംഗീകരിക്കാനാവില്ല എന്ന സുപ്രീംകോടതിയുടെ വിധി നിലനില്‍ക്കെത്തന്നെ അധികൃതര്‍ ഇത്തരം നടപടികള്‍ തുടരുകയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

 

BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026
BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026