BREAKING NEWS

ഭരണം മാറിയത് പോലും ഓർക്കാത്ത പിആർഡി ഉദ്യോ​ഗസ്ഥർ!! പോസ്റ്ററിലും വാർത്താ കുറിപ്പിലും ഇപ്പോഴും കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ… മുഖ്യമന്ത്രിയുടെ ഫോട്ടോ മാറി നൽകിയ സംഭവത്തിൽ രണ്ട് പിആർഡി ഉദ്യോ​ഗസ്ഥർക്ക് സ്ഥലംമാറ്റം

· · 1 min read
Share: Copied!

തിരുവനന്തപുരം: വിഴിഞ്ഞം പോസ്റ്ററിലേയും വാർത്താകുറിപ്പിലെയും മുഖ്യമന്ത്രിയുടെ ഫോട്ടോ മാറി നൽകിയതിൽ നടപടിയുമായി സർക്കാർ. വിഴിഞ്ഞം തുറമുഖത്തെ സമ്പൂർണ എക്‌സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സംബന്ധിച്ച പോസ്റ്ററിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ മാറി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ നൽകിയ സംഭവത്തിൽ രണ്ട് പിആർഡി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സെക്രട്ടേറിയേറ്റിലെ പിആർഡി ഡയറക്ടറേറ്റിലെ റിലീസ് വിഭാഗം ഇൻഫർമേഷൻ ഓഫീസർ സാബു പിആർ, വെബ് ആൻറ് ന്യൂ മീഡിയ വിഭാഗം ഇൻഫർമേഷൻ ഓഫീസറായ പ്രതീഷ് ഡി മണി എന്നിവരെയാണ് മാറ്റിയത്.

പ്രതീഷ്. ഡി മണിയെ ദില്ലി ഇൻഫർമേഷൻ ഓഫീസറായും സാബുവിനെ കൊല്ലം ജില്ലയിലേക്കുമാണ് മാറ്റിയത്. പിണറായി വിജയന്റെ ചിത്രമടങ്ങിയ പോസ്റ്റർ സാബു വാട്ട്സ്ആപ്പ് ഗ്രൂപ്പിലിട്ടിരുന്നു. കഴിഞ്ഞ സർക്കാരിൻറെ കാലത്തെ പോസ്റ്ററാണ് സാബു ഷെയർ ചെയ്തത്. അതേസമയം സ്വാതന്ത്ര്യ ദിന പരിപാടിയുടെ വാർത്തകുറിപ്പിൽ മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്ന് തെറ്റിച്ചതിനാണ് പ്രതീഷിനെതിരെ നടപടി.

BREAKING NEWS
’തച്ചങ്കരിക്ക് രോഗങ്ങളുടെ നീണ്ട പട്ടിക, ഹൃദ്രോഗം, ശ്വാസതടസ്സം, സോറിയാസിസ് തുടങ്ങി പതിനായിരം രോഗങ്ങൾ; ഇപ്പോൾ ദുബായിൽ ജോലിക്ക് പോകണം; ജാമ്യം റദ്ദാക്കുന്നത് പരിഗണിക്കും’: ഹൈക്കോടതി
07 Nov 2026
BREAKING NEWS
മലപ്പുറത്ത് മലഞ്ചരക്ക് കടയിൽ നിന്നും 18,000 രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ;കണ്ണൂരിലും സമാന കേസുകളുള്ളയാളാണെന്ന് പൊലീസ്
07 Nov 2026
BREAKING NEWS
രാവിലെ ഓഫീസിലെത്തിയ ജീവനക്കാർ നോക്കുമ്പോൾ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കാണാനില്ല! വേങ്ങര പഞ്ചായത്ത് ഓഫീസിൽ മോഷണം; പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പൊലീസ്
07 Nov 2026
BREAKING NEWS
വ്യക്തിയോ പാർട്ടിയോ ഭരണഘടനയ്ക്ക് മുകളിലല്ല; കോടതിയുടെ അധികാരം ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ഉരുക്കുമുഷ്ടികൊണ്ട് നേരിടും: സുപ്രീംകോടതി
07 Nov 2026