BREAKING NEWS

അച്ഛനും അമ്മയും ജോലികഴിഞ്ഞ് വരുന്നതു കാത്ത് വാതിൽപ്പടിക്കൽ നോക്കി നിൽക്കാൻ കുഞ്ഞ് ദ്രിനവ് ഇനിയില്ല!! ഒന്നര വയസുകാരന്റെ ജീവനെടുത്ത റെയിൽവേ ട്രാക്കും വീടും തമ്മിൽ വെറും 30 മീറ്ററിന്റെ വ്യത്യാസം മാത്രം, അപകടം മുറ്റത്തിരുന്നു കളിക്കുന്നതിനിടെ ആരുംകാണാതെ മുട്ടിലിഴഞ്ഞ് സമീപത്തെ പാളത്തിലേക്കു കയറിയപ്പോൾ

· · 1 min read
Share: Copied!

അമ്പലപ്പുഴ: വീടിനടുത്തുള്ള റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞു കയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ വീടും റെയിൽ പാളവും തമ്മിൽ 30 മീറ്റർ പോലും അകലമില്ല. വീടിന്റെ മുറ്റത്തിരുന്നു കളിക്കുന്നതിനിടെ ആരുംകാണാതെ കുട്ടി മുട്ടിലിഴഞ്ഞ് സമീപത്തെ പാളത്തിലേക്കു കയറുകയായിരുന്നുവെന്ന് പ്രാഥമിക നി​ഗമനം.

ഇന്നലെ വൈകിട്ട് 6നു കൊല്ലത്തേക്കു പോയ മെമു തട്ടി കാക്കാഴം പുതുവൽ വിനീതിന്റെയും സൂര്യയുടെയും ഏക മകൻ ദ്രിനവ് ആണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ പിതാവും സ്വകാര്യ ആശുപത്രി ജീവനക്കാരിയായ മാതാവും ജോലിക്കു പോയിരുന്നു. ഇതേസമയം കുഞ്ഞിനെ അമ്മയായ സൂര്യയുടെ വെളിംപറമ്പ് വീട്ടിലാണ് ഏൽപിച്ചിരുന്നത്.

കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം പാളത്തിനരികിൽ കണ്ടത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്. മകന്റെ മരണവാർത്ത അറിഞ്ഞു തളർന്നുവീണ വിനീതിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം അച്ഛനും അമ്മയും ജോലികഴിഞ്ഞ് വൈകിട്ട് വരുന്നതും കാത്ത് ദ്രിനവ് വീടിന്റെ വാതിൽപടിയിൽ നിൽക്കുന്നത് പതിവുകാഴ്ച ആയിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നു. അമ്പലപ്പുഴ പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

അമ്പലപ്പുഴയിൽ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര വയസുകാരന് ട്രെയിൻ തട്ടി ദാരുണാന്ത്യം, അപകടം വീ‌ടിനു സമീപത്തുള്ള റെയിൽവേ പാളത്തിൽ വച്ച്

BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026
BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ
25 Oct 2026