“പൊതുപരിപാടികൾക്ക് പോകുന്നത് ആസ്വദിക്കുന്നയൊരാളാണ് ഞാൻ, ആ വൈബ് എനിക്ക് ഇഷ്ടമാണ്, ഞാൻ ധരിക്കുന്നത് എനിക്ക് കംഫർട്ട് ആയ വസ്ത്രങ്ങൾ, എല്ലാ കമന്റുകളും വായിക്കാറില്ല, അഥവാ വായിച്ചാൽ തന്നെ അതു എന്നെ ബാധിക്കില്ല, നമ്മളെ കാണാൻ വേണ്ടി ഏറ്റവും തിരക്കുള്ള സമയം മാറ്റി വച്ച് ആളുകൾ വരുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്, ഹണി റോസ്
തനിക്കെതിരെ എഴുതിവിടുന്ന നെഗറ്റീവ് കമൻ്റുകൾ തന്നെ ബാധിക്കാറില്ലെന്ന് നടി ഹണി റോസ്. നെഗറ്റിവിറ്റി ചെറുപ്പത്തിൽ തന്നെ ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതൊരു തരത്തിലും തന്നെ ബാധിക്കുന്ന കാര്യമല്ല. ...



