BREAKING NEWS

“പൊതുപരിപാടികൾക്ക് പോകുന്നത് ആസ്വദിക്കുന്നയൊരാളാണ് ഞാൻ, ആ വൈബ് എനിക്ക് ഇഷ്ടമാണ്, ഞാൻ ധരിക്കുന്നത് എനിക്ക് കംഫർട്ട് ആയ വസ്ത്രങ്ങൾ, എല്ലാ കമന്റുകളും വായിക്കാറില്ല, അഥവാ വായിച്ചാൽ തന്നെ അതു എന്നെ ബാധിക്കില്ല, നമ്മളെ കാണാൻ വേണ്ടി ഏറ്റവും തിരക്കുള്ള സമയം മാറ്റി വച്ച് ആളുകൾ വരുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്, ഹണി റോസ്

· · 1 min read
Share: Copied!

തനിക്കെതിരെ എഴുതിവിടുന്ന നെഗറ്റീവ് കമൻ്റുകൾ തന്നെ ബാധിക്കാറില്ലെന്ന് നടി ഹണി റോസ്. നെഗറ്റിവിറ്റി ചെറുപ്പത്തിൽ തന്നെ ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതൊരു തരത്തിലും തന്നെ ബാധിക്കുന്ന കാര്യമല്ല. തനിക്ക് കംഫർട്ടബിളാണെന്ന് തോന്നുന്ന വസ്ത്രം മാത്രമേ ധരിക്കാറുള്ളൂ എന്നും ഹണി റോസ് പറയുന്നു. രേഖ മേനോനുമായി നടത്തിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.

“പൊതുപരിപാടികൾക്ക് പോകുന്നത് ആസ്വദിക്കുന്നയൊരാളാണ് ഞാൻ. ആ വൈബ് എനിക്ക് ഇഷ്ടമാണ്. ഉദ്ഘാടനം പോലെയുള്ള പരിപാടികളിലേക്ക് എന്നെ ക്ഷണിക്കുന്നത് വലിയൊരു അനുഗ്രഹമായാണ് കാണുന്നത്. നമ്മളെ കാണാൻ വേണ്ടി ഏറ്റവും തിരക്കുള്ള സമയം മാറ്റി വച്ച് ആളുകൾ വരുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. എനിക്കും അവർക്കും തുല്യപ്രാധാന്യമാണവിടെ. ചിലപ്പോൾ ഭീകരമായ വെയിലായിരിക്കും അല്ലെങ്കിൽ മഴയായിരിക്കും എന്നിട്ടും നമ്മളെ കാണാൻ അവർ വരുന്നു, സ്‌നേഹം കാണിക്കുന്നു. അത് മാജിക്കലായ ഒരു അവസ്ഥയാണ്. എത്ര നേരം വേണമെങ്കിലും നിന്ന് സെൽഫിയൊക്കെയെടുത്ത ശേഷമേ ഞാൻ പോകാറുള്ളൂ. എനിക്ക് അതൊക്കെ ഇഷ്ടമാണ്. ഓരോ പരിപാടി കഴിയുമ്പോഴും ഒരുപാട് സ്റ്റോറികളുണ്ടാകു”മെന്നും നടി പറഞ്ഞു.

“നല്ല വസ്ത്രങ്ങൾ ധരിച്ച് ഒരുങ്ങിനടക്കുന്നത് ഞാൻ വളരെ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്. അതിനുവേണ്ടി തയാറെടുപ്പുകൾ നടത്താനും എനിക്കിഷ്ടമാണ്. എനിക്ക് കംഫർട്ടബിളായ വസ്ത്രങ്ങൾ മാത്രമേ ഞാൻ ധരിക്കാറുള്ളൂ. എനിക്ക് അത് കംഫർട്ട് ആണെന്നും എനിക്കതിൽ ആത്മവിശ്വാസമുണ്ടെന്നും തോന്നുകയാണെങ്കിൽ എനിക്കത് ഓക്കെയായിരിക്കും. കംഫർട്ടബിൾ അല്ലെങ്കിൽ ഞാൻ കോൺഷ്യസ് ആവാറുണ്ട്”.
ബോബി ഉപയോഗിച്ചത് സൂപ്രണ്ടിൻ്റെ ശുചിമുറി..!!! ഡിഐജി വന്നത് ബോബിയുടെ കാറിൽ ചട്ടവിരുദ്ധമായി നേരിട്ടു പണം കൈമാറി…,!!! തൊട്ടടുത്തുള്ള വനിതാ ജയിലിലെ ക്യാമറയിൽനിന്ന് ദൃശ്യങ്ങൾ ലഭിച്ചു…!!! ജയിലിൽ വഴിവിട്ട് സഹായം ചെയ്ത ഡിഐജിക്കും സൂപ്രണ്ടിനും ‘പണി’ കിട്ടും…!!! സസ്പെൻഡ് ചെയ്ത് വിശദമായ അന്വേഷണം…

“അതുമാത്രമല്ല ചില വസ്ത്രങ്ങൾ വീട്ടിൽ വെച്ച് ട്രൈ ചെയ്തു നോക്കി ഓക്കെയാണെന്ന് തോന്നിയാലും പുറത്തേക്ക് ഇട്ടുപോവുമ്പോൾ ചിലപ്പോൾ അൺകംഫർട്ടബിളായി തോന്നാറുണ്ട്. പ്രത്യേകിച്ച് ചില ഓൺലൈൻ മീഡിയാസൊക്കെ ഉള്ളതുകൊണ്ടു തന്നെ എന്തൊക്കെ ക്യാമറയിൽ പകർത്താമോ അതൊക്കെ അവരെടുക്കും. അതുകൊണ്ട് ചിലപ്പോൾ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ചിലപ്പോൾ അത് കാര്യമാക്കാറില്ല”, ഹണി റോസ് പറഞ്ഞു.

“ഞാൻ എപ്പോഴും ഒരു സമാധാനപരമായ സാഹചര്യത്തിൽ ജീവിക്കാനിഷ്ടപ്പെടുന്നയാളാണ്. ആരോടും വഴക്കുണ്ടാക്കാതെ, ആരുടേയും കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതെ, സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. ചില കമന്റുകൾ വായിക്കാറുണ്ട്. ചിലത് വായിക്കാറില്ല. വായിച്ചാലും ഇല്ലെങ്കിലും എന്നെ അത് ബാധിക്കാറില്ല. എന്തെങ്കിലും നെഗറ്റീവ് കമന്റ് വരുന്നത് ഫോർവേഡ് ചെയ്തു തരുന്നതും എനിക്ക് താത്പര്യമുള്ള കാര്യമല്ല. അങ്ങനെയുള്ള കാര്യങ്ങൾ ജീവിതത്തിൽ നിന്നേ ഒഴിവാക്കും. ചെറുപ്പത്തിൽ നെഗറ്റിവിറ്റികൾ എന്നെ ബാധിക്കുമായിരുന്നു. അതിൽ നിന്ന് പുറത്തുവരാൻ നല്ല സമയമെടുത്തിട്ടുമുണ്ട്”.

“ഓരോ പ്രായത്തിനനുസരിച്ചും മാറ്റം വരുമല്ലോ”. പിന്നീട് എനിക്ക് മനസിലായി, ആരെങ്കിലും എന്നെകുറിച്ച് എന്തെങ്കിലും പറയുന്നുവെന്ന് കരുതി സങ്കടപ്പെടാൻ തുടങ്ങിയാൽ ജീവിതത്തിൽ അതിനേ സമയം കാണൂ”വെന്ന് ഹണി റോസ് പറയുന്നു.

BREAKING NEWS
’സ്വയം പ്രതിരോധിക്കാൻ ആർക്കും അവകാശമുണ്ട്’; സൗദിയെ പിന്തുണച്ച് യു.എൻ സുരക്ഷാ കൗൺസിൽ; തങ്ങൾക്കെതിരെ നടത്തിയ 2,388 ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണ് നല്കികൊണ്ടിരിക്കുന്നതെന്ന് ഹൂത്തികൾ; ​ഗൾഫ് വിമാന സർവ്വീസുകൾ പ്രതിസന്ധിയിൽ
17 Oct 2026
BREAKING NEWS
’മത്സരം വേണ്ട, പതിയെ പോകൂ’; പേടിച്ചരണ്ട യാത്രക്കാർ പല തവണ പറഞ്ഞിട്ടും കൂസലില്ലാതെ ജീവനക്കാർ; ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് 20ഓളം യാത്രക്കാർക്ക് പരിക്ക്
17 Oct 2026
BREAKING NEWS
പാർട്ടിയെ വെട്ടിലാക്കി വൻ മയക്കുമരുന്ന് കടത്ത്!!135 കിലോ മെത്താംഫെറ്റമിനുമായി ടിവികെ നേതാവ് അറസ്റ്റിൽ, അറിഞ്ഞയുടൻ പാർട്ടിയിൽ നിന്ന് പുറത്താക്കി, ഓരോ അംഗത്തിന്റെയും പശ്ചാത്തലം പരിശോധിക്കാൻ ഞങ്ങൾക്ക് കഴിയില്ല, ചിലപ്പോൾ അവർ നേതാക്കൾക്കൊപ്പം ചിത്രങ്ങൾ എടുക്കാറുണ്ട്- ടിവികെ... വിജയ്‌ക്കെതിരെ ഉദയനിധി സ...
17 Oct 2026
BREAKING NEWS
സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാർഥിനികളെ ബൈക്കിൽ പിൻതുടർന്ന് സൗഹൃദം സ്ഥാപിച്ച് പീഡനത്തിനിരയാക്കി, ന​ഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെ‌ടുത്തി പലതവണ പീഡനത്തിനിരയാക്കി!! രണ്ട് യുവാക്കൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾ ഇരകളായിട്ടുണ്ടെന്ന് സൂചന
17 Oct 2026