BREAKING NEWS

ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ കൊച്ചിയിൽ; പ്രതിരോധ കുത്തിവെപ്പ് സർട്ടിഫിക്കറ്റിൽ ആശയക്കുഴപ്പം

· · 1 min read
Share: Copied!

കൊച്ചി: ബ്രസീൽ ഫുട്‌ബോളിലെയും ഇന്ത്യൻ ഫുട്‌ബോളിലെയും ഇതിഹാസ താരങ്ങൾ ഏറ്റുമുട്ടുന്ന ‘റിട്ടേൺ ഓഫ് ദ് ടൈറ്റൻസ്’ പ്രദർശന മത്സരത്തിനായി ബ്രസീലിയൻ താരങ്ങൾ കൊച്ചിയിലെത്തി. ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ ഉൾപ്പെടുന്ന ആറംഗ സംഘമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. സെപ്റ്റംബർ 23ന് വൈകിട്ട് 7.30ന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് ബ്രസീൽ ലെജൻഡ്സും ഇന്ത്യൻ ഓൾ സ്റ്റാർസും തമ്മിലുള്ള മത്സരം.

ചൊവ്വാഴ്ച രാവിലെ 9.55ന് എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിൽ ദുബായ് വഴിയാണ് റൊണാൾഡീഞ്ഞോയും സംഘവും കൊച്ചിയിലെത്തിയത്. എന്നാൽ സംഘത്തിലെ രണ്ടുപേർക്ക് യെല്ലോ ഫീവർ പ്രതിരോധ കുത്തിവെപ്പ് എടുത്തതിന്റെ സാധുവായ സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരുന്നില്ല. ഇതോടെ വിമാനത്താവളത്തിലെ ആരോഗ്യ വിഭാഗം ഇവരെ ഉടൻ ടെർമിനലിന് പുറത്തേക്ക് പോകാൻ അനുവദിച്ചില്ല.

ഇതുമൂലം റൊണാൾഡീഞ്ഞോ ഉൾപ്പെടെയുള്ള സംഘത്തിന് ടെർമിനലിൽ നിന്ന് പുറത്തിറങ്ങാൻ വൈകി. രാവിലെ 11.05ഓടെയാണ് റൊണാൾഡീഞ്ഞോ വിമാനത്താവളത്തിന് പുറത്തേക്ക് എത്തിയത്.

യെല്ലോ ഫീവർ ബാധിത രാജ്യങ്ങളിലൂടെ യാത്ര ചെയ്യുന്നവർക്ക് സാധുവായ യെല്ലോ ഫീവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ ചട്ടം. സാധുവായ സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാർക്ക് ക്വാറന്റീൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാമെന്ന് കൊച്ചി എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷനും വ്യക്തമാക്കുന്നു.

പിന്നീട് വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പകർപ്പ് ഓൺലൈനായി ഡൗൺലോഡ് ചെയ്ത് വിമാനത്താവളത്തിലെ ആരോഗ്യ വിഭാഗത്തിന് സമർപ്പിച്ചതോടെയാണ് സംഘാംഗങ്ങൾക്ക് പുറത്തിറങ്ങാൻ അനുമതി ലഭിച്ചത്.

BREAKING NEWS
വിനോദയാത്ര തീരാവേദനയിലവസാനിച്ചു, അകലാപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം
13 Oct 2026
BREAKING NEWS
സ്‌കാഫ് അണിഞ്ഞ ഭീരുക്കളെ ഇന്ന് കണ്ടില്ല, പ്രധാനമന്ത്രിയെ പോലെ കാര്യം നേടുന്നവരാണ് ഇത്തരക്കാർ, ഇവർക്ക് നേരെ നിന്ന് മുട്ടാൻ കഴിയില്ല...ആർഎസ്എസിനെ ഉന്നമിട്ട് രാഹുൽ ​ഗാന്ധി
13 Oct 2026
BREAKING NEWS
'ഓനെ ഇങ്ങോട്ടു വിട് സാറേ. ഞങ്ങൾ നോക്കിക്കോളാം'... കണ്ണൂരിൽ കട കേന്ദ്രീകരിച്ച് ഒരു കോടി രൂപയുടെ ലഹരിമരുന്നുവേട്ട, എംഡിഎംഎ സൂക്ഷിച്ചത് കാറിലും കടയിലുമായി, പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ!! പോലീസ് സ്റ്റേഷനിൽ ഫോട്ടോയ്ക്ക് മുന്നിൽ മൂന്ന് വിരലുകൾ ഉയർത്തിക്കാട്ടി പ്രതിയുടെ പരിഹാസം
13 Oct 2026
BREAKING NEWS
മകളെ തട്ടിക്കൊണ്ടു കൂട്ടബലാത്സംഗം ചെയ്ത കേസ് പിൻവലിക്കാൻ വിസമ്മതിച്ചു; പിതാവിനെ കൊലപ്പെടുത്തി ഫാനിൽ കെട്ടിത്തൂക്കി, പിന്നാലെ ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം, പരാതിയുമായി 58കാരന്റെ ഭാര്യ
13 Oct 2026