BREAKING NEWS

മോദിയ്ക്കൊപ്പം യുവതിയുടെ മോർഫ് ചെയ്ത ചിത്രം; മെറ്റയോട് 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; സി.ജെ.പി നേതാക്കൾക്ക് നോട്ടീസ്

· · 1 min read
Share: Copied!

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ യുവതിയുടെ ചിത്രം നിർമിത ബുദ്ധി ഉപയോഗിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി. കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) നേതാക്കളായ സൗരവ് ദാസ്, അഭിജീത് ദിപ്‌കെ, അശുതോഷ് റങ്ക, രത്‌ന സിങ് എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു.

യുവതിയുടെ ചിത്രം എഐയും ഫേസ്-സ്വാപ്പ് സാങ്കേതികവിദ്യയും ഉപയോഗിച്ച് മോർഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിനൊപ്പം ചേർത്തുവെന്നതാണ് പരാതി. ചിത്രം പ്രതിഷേധ വേദിയിലെ ബാനറുകളിലും പോസ്റ്ററുകളിലും പ്രദർശിപ്പിക്കുകയും പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.

സംഭവത്തിൽ ഡൽഹി പൊലീസ് അജ്ഞാതർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ പരാതിയിൽ പേരെടുത്ത് പറഞ്ഞ സി.ജെ.പി നേതാക്കളെ എഫ്.ഐ.ആറിൽ പ്രതികളായി ഉൾപ്പെടുത്തിയിട്ടില്ല. നേതാക്കളുടെ വിശദീകരണം തേടിയാണ് ഹൈക്കോടതി നോട്ടീസ് നൽകിയത്. പരാതിയിലെ ആരോപണങ്ങൾ ഇതുവരെ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ല.

മോർഫ് ചെയ്ത ചിത്രങ്ങളും അതുമായി ബന്ധപ്പെട്ട ലിങ്കുകളും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ യുവതിക്ക് പൊലീസ് സംരക്ഷണം നൽകണമെന്നും ഡൽഹി പൊലീസിനോട് കോടതി നിർദേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയ്ക്കകം സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026