BREAKING NEWS

‘എന്നെ കളിയാക്കണ്ട’;യഥാർത്ഥത്തിൽ ഇഡ്ഡലിയും പഴംപൊരിയും കയറ്റുമതി ചെയ്യുന്നുണ്ട് ‘ മുഖ്യമന്ത്രി സതീശൻ; ‘തിരുവനന്തപുരം മൃ​ഗശാല മാറ്റും‘

· · 1 min read
Share: Copied!

കൊച്ചി: ഇനി എന്നെ കളിയാക്കണ്ടെന്നും ‌ യഥാർഥത്തിൽ ഇഡ്ഡലിയും പഴംപൊരിയും കയറ്റുമതിചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര സമുദ്ര ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ പരാമർശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സതീശന്റെ പ്രതികരണം.

വിഴിഞ്ഞത്ത് എക്സിം ഉദ്ഘാടന വേളയിൽ തുറമുഖത്തുനിന്ന് ചരക്കുമായി പുറപ്പെടുന്ന കപ്പലിൽ ഇഡ്ഡലിയും സാമ്പാറും പഴംപൊരിയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിനെതിരായ പരിഹാസങ്ങൾക്കിടെയാണ് യഥാർഥത്തിൽ കേരളത്തിൽനിന്ന് ഇത്തരം ഭക്ഷ്യവസ്തുക്കൾ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് സതീശൻ പറഞ്ഞത്.

കേരളത്തിലും ഇനി മുതൽ മാരിടൈം ഡേ ആചരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ജൂൺ 19 മാരിടൈം ഡേയായി ആഘോഷിക്കും. എല്ലാ വർഷവും മാരിടൈം കോൺക്ലേവ് സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും സതീശൻ പറഞ്ഞു. മൃഗശാല നിലവിലുള്ള സ്ഥലത്തുനിന്ന് മാറ്റിയശേഷം അവിടെ മാഡിസൺ സ്ക്വയർ മാതൃകയിലുള്ള പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ട്രാവൽ മാർട്ടിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് താനാണെന്നും സതീശൻ പറഞ്ഞു. ഇതിനെ അനുകൂലിച്ചും എതിർത്തും വിവിധ ഭാഗങ്ങളിൽനിന്ന് പ്രതികരണങ്ങൾ ഉയർന്നിരുന്നു. മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തെ പ്രതിപക്ഷം എതിർത്തു.

BREAKING NEWS
ഇടുക്കിയിൽ കനത്ത മഴ, കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു, ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണം- കളക്ടർ!! അടിമാലി-മൂന്നാർ റൂട്ടിൽ ഗതാഗതം നിരോധിച്ചു
20 Oct 2026
BREAKING NEWS
"ആർഎസ്എസ് പുരുഷന്മാർക്ക് മാത്രം പ്രാധാന്യം നൽകുന്ന ഭരണഘടനാവിരുദ്ധ സംഘടന, സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണെന്ന് അവർ വിശ്വസിക്കുന്നു!! അവരുടെ സ്വന്തം സ്ത്രീകളിൽ പലരും എന്റെ പക്ഷത്താണ് നിൽക്കുന്നത്, അവരുടെ പിന്തുണ എനിക്കുണ്ട്, ഞാൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ"- രാഹുൽ ഗാന്ധി
20 Oct 2026
BREAKING NEWS
'ഈ പ്രസ്ഥാനത്തെ യഥാർഥത്തിൽ മുന്നോട്ടുകൊണ്ടുപോയത് ആരാണെന്ന് ചോദിച്ചാൽ അത് അവരാണ്, ഞാൻ അവരുടെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തത്, നാളെ എവിടെ പോകണം, എന്തു ചെയ്യണമെന്ന് അവർ പറയും, ഞാൻ അത് ചെയ്യും!! പുറത്തുനിന്ന് നോക്കുമ്പോൾ ഞാനാണ് നേതാവെന്ന് തോന്നാമെങ്കിലും യഥാർഥത്തിൽ തീരുമാനങ്ങൾ എടുത്തിരുന്നത്...
20 Oct 2026
BREAKING NEWS
കോവളം സ്പായിൽ മനുഷ്യമൃ​ഗങ്ങളിൽ നിന്ന് 16 കാരി നേരിട്ടത് ഒരു പെൺകുട്ടിക്ക് താങ്ങാനാകുന്നതിലും അപ്പുറം പീഡനം, ഒരു ദിവസം പതിനഞ്ചോളം ആളുകൾ വരെ പെൺകുട്ടിയെ പീഡനത്തിനിരയാക്കി!! കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെടർ അനുരൂപ് അറസ്റ്റിൽ, ഇയാൾക്ക് മറ്റു സ്പാകളുമായി ബന്ധങ്ങളുണ്ടോ എന്നതിലും അന്വേഷണം, സസ്പെൻഷൻ
20 Oct 2026