BREAKING NEWS

‘മുഖ്യമന്ത്രിയും കെ.എം. ഷാജിയും രാജിവയ്ക്കണം; സത്യപ്രതിജ്ഞാ ലംഘനം നടത്തിയവർ മുഖ്യമന്ത്രി അധികാരത്തിൽ തുടരരുത്’: പി. ജയരാജൻ

· · 1 min read
Share: Copied!

കൊല്ലം: സ്വകാര്യ വിമാനയാത്ര നടത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനും സ്വകാര്യ വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് വിവാദത്തിലായ മന്ത്രി കെ.എം. ഷാജിയും രാജിവയ്ക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രിയും മന്ത്രിയും അധികാരത്തിൽ തുടരാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്വകാര്യ കമ്പനി നടത്തുന്നതുപോലെയാണ് സംസ്ഥാന ഭരണം നടത്തുന്നതെന്നും പി. ജയരാജൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയുടെ ചെലവ് വഹിച്ചത് ആരാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്പോൺസർ ആരാണെന്ന് പറയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്നും ഇക്കാര്യം അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും ജയരാജൻ പറഞ്ഞു. സ്പോൺസർഷിപ്പ് സ്വീകരിക്കുന്നതിന് അനുമതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രി കെ.എം. ഷാജിയുടെ സ്വകാര്യ റേഞ്ച് റോവർ ഉപയോഗവുമായി ബന്ധപ്പെട്ട വിവാദത്തിലും പി. ജയരാജൻ വിമർശനം ഉന്നയിച്ചു. സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് സർക്കാർ അനുമതിയുടെ കാര്യത്തിൽ വിവാദം തുടരുന്നതിനിടെയാണ് ജയരാജന്റെ പ്രതികരണം.

മുഖ്യമന്ത്രി മാധ്യമങ്ങളോട് ‘മാറിനിൽക്ക്’ എന്ന് പറഞ്ഞ സംഭവത്തിലും പി. ജയരാജൻ പ്രതികരിച്ചു. നേരത്തെ പിണറായി വിജയൻ മാധ്യമങ്ങളോട് സ്വീകരിച്ച നിലപാടുകളെക്കുറിച്ച് വ്യാപകമായി വിമർശനം ഉന്നയിച്ചവരാണ് ഇപ്പോൾ വി.ഡി. സതീശന്റെ പ്രതികരണത്തെ ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു യോഗത്തിൽ മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ചതിന്റെ പേരിൽ പിണറായി വിജയനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരോട് ‘മാറിനിൽക്ക്’ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് മാധ്യമങ്ങളെ ആക്ഷേപിക്കുന്ന സമീപനമാണെന്നും മുഖ്യമന്ത്രിയുടേത് ധിക്കാരപരമായ നിലപാടാണെന്നും പി. ജയരാജൻ ആരോപിച്ചു.

സ്വർണത്തിന്റെയും പണത്തിന്റേയും കണക്ക് കാണിച്ച് വ്യൂസ് കൂട്ടാനുള്ള ടെക്നിക്ക് പണിയായി!! പ്രശസ്ത യൂട്യൂബറുടെ വീട്ടിൽ മോഷണം, പിൻവാതിൽ തകർത്ത് അകത്തുകയറി പൂജാ മുറിയിൽ സൂക്ഷിച്ചിരുന്ന 118 പവൻ സ്വർണവും പണവും കള്ളന്മാർ നൈസായി അടിച്ചുമാറ്റി, സ്വർണമിരുന്ന സ്ഥലമടക്കം മോഷ്ടാക്കൾക്ക് മനസിലായത് പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026