തിരുവനന്തപുരം; മണ്ണന്തലയിൽ ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രായപൂർത്തിയാകാത്ത 3 വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിൽ. 16, 17 വയസുള്ള കൗമാരക്കാരാണ് പിടിയിലായത്. പെൺകുട്ടിയുമായി പരിചയമുണ്ടായിരുന്ന ഇവർ സ്‌കൂളിൽ പോകാതെ പെൺകുട്ടിയെയും കൂട്ടി പുറത്തുപോയെന്നും അവിടെ വച്ച് പീഡിപ്പിച്ചെന്നുമാണു പരാതി. അതേസമയം പെൺകുട്ടിയും വിദ്യാർഥികളും വ്യത്യസ്ത സ്‌കൂളുകളിലാണു പഠിക്കുന്നത്.സ്‌കൂളിൽ നടന്ന കൗൺസലിങ്ങിനിടെയാണു പെൺകുട്ടി സംഭവം പുറത്തു പറഞ്ഞത്.
പിന്നാലെ സ്‌കൂൾ അധികൃതർ വിവരം വീട്ടുകാരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. പിടിയിലായ 3 പേരെയും ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കുമെന്ന് മണ്ണന്തല പോലീസ് അറിയിച്ചു.





