BREAKING NEWS

ഫുട്‌ബോൾ സ്‌പോൺസർഷിപ്പിന്റെ പേരിൽ നടന്നത് 126 കോടിയുടെ പണമിടപാട്, ആന്റോയ്ക്ക് ജിഎസ്ടിയിൽ കുരുക്ക്!! പിഴയടക്കം അടയ്ക്കേണ്ടി വരിക 25 കോടി രൂപ… കേന്ദ്ര ധനകാര്യ മന്ത്രാലയം ആർബിഐ വഴി തനിക്ക് ടാക്‌സ് ഫ്രീ അനുവദിച്ചിട്ടുണ്ട്- ആന്റോ അഗസ്റ്റിൻ… അങ്ങനെ ഇളവുകളൊന്നും നൽകിയിട്ടില്ല, അഥവാ ഉണ്ടെങ്കിൽ തന്നെ അത് ആദായനികുതി വകുപ്പിന്റെ പരിധിയിൽ- ഉദ്യോ​ഗസ്ഥർ

· · 1 min read
Share: Copied!

കൊച്ചി: ഫുട്‌ബോൾ സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ആന്റോ അഗസ്റ്റിന് ജിഎസ്ടി വകുപ്പ് 74എ വകുപ്പ് പ്രകാരം ഉടൻ കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് റിപ്പോർട്ട്. സ്പോൺസർഷിപ്പിന്റെ പേരിൽ 126 കോടിയുടെ ഇടപാട് നടന്നുവെന്നാണ് ജിഎസ്ടി ഉദ്യോ​ഗസ്ഥരുടെ കണ്ടെത്തൽ. അതിനാൽ തന്നെ പിഴയടക്കം 25 കോടി രൂപ ജിഎസ്ടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ജിഎസ്ടി വകുപ്പ് നോട്ടീസ് അയക്കുക. എസ്‌ഐടി അന്വേഷണത്തിലെ കണ്ടെത്തൽ കൂടി ഉൾപ്പെടുത്തിയാകും നോട്ടീസ്. മൊഴിയെടുപ്പിൽ ആന്റോ സഹകരിച്ചില്ലെന്നും മൊഴിയെടുപ്പ് പൂർത്തിയാകും മുന്പ് ആന്റോ ഓഫീസ് വിട്ടതായും ജിഎസ്ടി വൃത്തങ്ങൾ പറയുന്നു.

അതേസമയം 2025 ജൂൺ മാസത്തിലാണ് ഈ ഇടപാടുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ പുറത്തു വിടുന്നത്. അതിന് ശേഷം ജൂലായ് മാസത്തിൽ നോട്ടീസ് അയച്ചെങ്കിലും ജിഎസ്ടി അടച്ചിരുന്നില്ല. ഇതോടെ ഓഗസ്റ്റ് മാസത്തിൽ കെ.കെ.സജിനി കാഞ്ഞങ്ങാട് ജിഎസ്ടി ഇന്റലിജൻസ് ഓഫീസറായി വന്ന ശേഷം സമൻസ് നൽകുന്നത്. ജിഎസ്ടി ഇന്റലിജൻസ് നൽകിയ പലതവണയുള്ള സമൻസുകൾക്ക് ഒടുവിൽ ഓഗസ്റ്റ് 3-നാണ് ആന്റോ അഗസ്റ്റിൻ ഉദ്യോഗസ്ഥർക്ക് മുന്നിൽ നേരിട്ട് ഹാജരായത്. തുടർന്ന് മൊഴിയെടുപ്പും കേസിന്റെ അന്വേഷണവും ജിഎസ്ടി സംഘം പൂർത്തിയാക്കി.

മാത്രമല്ല എറണാകുളത്തെ ബാങ്ക് രേഖകളും ഈ ഇടപാടുകൾ തെളിയിക്കുന്നതിനായി ജിഎസ്ടി ഓഫീസർ ശേഖരിച്ചിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായി പണം അടയ്ക്കാനായിരുന്നു ധാരണയെന്നും, ഇതിൽ 45 കോടി രൂപയുടെ ആദ്യ ഘട്ടവും രണ്ടാം ഘട്ടവും അടച്ചിട്ടുണ്ടെന്നും ബാങ്ക് രേഖകളിൽ നിന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടായതിനാലും, സർക്കാർ രൂപീകരിച്ച ജിഎസ്ടി പ്രത്യേക അന്വേഷണസംഘം കൂടുതൽ വിവരങ്ങൾ കണ്ടെത്തിയതിനാലും കേസ് നടപടികൾ കൂടുതൽ വിപുലമായി പുരോഗമിക്കുകയാണ്. ഇക്കാരണത്താൽ കോഴിക്കോടുള്ള ജോയിന്റ് ജോയിന്റ് കമ്മീഷണറാണ് ഈകാര്യത്തിൽ നോട്ടീസ് നൽകാനുള്ള തീരുമാനമെടുക്കേണ്ടത്.

അതേസമയം ജിഎസ്ടി പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ കൂടി ഉൾപ്പെടുത്തിയാകും ആന്റോ അഗസ്റ്റിന് നോട്ടീസ് നൽകുക. 22 കോടി രൂപയാണ് ജിഎസ്ടി ആയി അടക്കേണ്ടത്, കൂടാതെ 15 ശതമാനം പിഴയടക്കം ഏകദേശം 25 കോടി രൂപ അടയക്കേണ്ടി വരും. നോട്ടീസ് നൽകി കഴിഞ്ഞാൽ 15 ദിവസമോ 30 ദിവസമോ മറുപടി വിശദീകരിക്കാനുള്ള സമയം നൽകും അതിനുശേഷം പിന്നീട് അഡ്ജുക്കേറ്റ് കമ്മിറ്റിക്ക് കൈമാറും. 25 കോടി രൂപ അടച്ചില്ലെങ്കിൽ അത് തിരിച്ചു പിടിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കും. എന്നാൽ കേന്ദ്ര ധനകാര്യ മന്ത്രാലയം ആർബിഐ വഴി തനിക്ക് ടിഡിഎസ് ഇളവ് അഥവാ ടാക്‌സ് ഫ്രീ അനുവദിച്ചിട്ടുണ്ടെന്ന് ആന്റോ അഗസ്റ്റിൻ മൊഴി നൽകിയത്. പക്ഷെ ഇത്തരം ഇളവുകളൊന്നും നൽകിയിട്ടില്ലെന്നാണ് ജിഎസ്ടി വകുപ്പിന്റെ വിലയിരുത്തൽ. ഇനി അത്തരം ഇളവുകൾ ഉണ്ടെങ്കിൽ തന്നെ അത് ആദായനികുതി വകുപ്പിന്റെ പരിധിയിലാണ് വരുന്നതെന്നും, ഇത് ജിഎസ്ടി നിയമപ്രകാരമുള്ള നടപടിയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു

മാത്രമല്ല മത്സരം നടന്നിട്ടില്ല എന്നത് ജിഎസ്ടി ബാധ്യതയിൽ നിന്ന് ഒഴിവാകാനുള്ള കാരണമല്ലെന്നും, പണമിടപാട് നടന്നതിനാൽ നിയമപരമായി അടയ്‌ക്കേണ്ട നികുതിയും പിഴയും അടയ്‌ക്കേണ്ടി വരുമെന്നും ജിഎസ്ടി കേന്ദ്രങ്ങൾ അറിയിച്ചു. കളി നടക്കാതെ പണം തിരികെ അക്കൗണ്ടിൽ എത്തിയെന്ന് രേഖാമൂലം ബോധിപ്പിച്ചാൽ അടച്ച ജിഎസ്ടി തുക റീഫണ്ട് ചെയ്യാൻ സാധിക്കുമെന്നും, ഡോ. തോമസ് ഐസക് ഉൾപ്പെടെയുള്ളവരുടെ വിശദീകരണങ്ങളും വാദങ്ങളും കേവലം രാഷ്ട്രീയ നിലനിൽപ്പിന് വേണ്ടിയുള്ളവ മാത്രമാണെന്നും ജിഎസ്ടി വൃത്തങ്ങൾ പറയുന്നു.

നിയമം സ്ത്രീകള്‍ക്ക് അനുകൂലമാണെന്ന് നിലവിളിക്കുന്ന എല്ലാവരും ഇത് കാണണം, ഒരുത്തന്‍ ഒരു സ്ത്രീയെ ഉപദ്രവിക്കാന്‍ തുനിഞ്ഞിറങ്ങിയാല്‍ അയാളെ തടയുന്ന ഒരു സിസ്റ്റവും ഈ നാട്ടില്‍ ഇല്ല, മഞ്ജു വാര്യരുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ കാര്യം പറയാനില്ലല്ലോ, സനല്‍ കുമാര്‍ ശശിധരന്‍ കാണിക്കുന്നത് ശുദ്ധ ആഭാസം- കെ കെ ഷാഹിന

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026