BREAKING NEWS

“സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ ഞാൻ വലിയ രീതിയിൽ ഭയന്നുപോയി”, നാല് ദിവസത്തോളം വീടിന് പുറത്തിറങ്ങിയില്ല, അത് എന്നെ വല്ലാതെ അസ്വസ്ഥയാക്കി, എന്റെ ഡ്രൈവറും വാച്ച്മാനും പോലും എന്നെ ഏത് കണ്ണിലൂടെ കാണുമെന്ന് തോന്നി, മനസുതുറന്ന് നടി രാധിക ആപ്തെ

· · 1 min read
Share: Copied!

തന്റെ നിലപാടുകളിലും വേഷങ്ങളിലും എന്നും വേറിട്ടുനിൽക്കുന്ന ബോളിവുഡ് താരമാണ് രാധിക ആപ്‌തെ. എന്നാൽ കരിയറിലെ ചില ഘട്ടങ്ങൾ തന്നെ എത്രത്തോളം ബുദ്ധിമുട്ടിച്ചുവെന്ന് താരം തുറന്നുപറഞ്ഞിരിക്കുകയാണ്. അടുത്തിയിടെ നൽകിയ അഭിമുഖത്തിലാണ് രാധിക ഇതിനെക്കുറിച്ച് മനസ് തുറന്നത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഒരു ഷോർട്ടിഫിമിലെ സ്വകാര്യ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ ചോർന്ന സംഭവത്തെക്കുറിച്ചും, അത് തന്റെ വ്യക്തിജീവിതത്തെയും മാനസികാരോഗ്യത്തെയും എങ്ങനെയെല്ലാം ബാധിച്ചുവെന്നുമാണ് രാധിക ആപ്‌തെ വെളിപ്പെടുത്തിയത്. ആ സംഭവം നടന്ന് ദിവസങ്ങളോളം ആഘാതത്തിൽ നിന്ന് മുക്തയാകാൻ സാധിച്ചില്ലെന്നും, ജനങ്ങളെയും മാധ്യമങ്ങളെയും ഭയന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു താനെന്നും അവർ പറഞ്ഞു. അനുരാഗ് കശ്യപിന്റെ അന്താരാഷ്ട്ര പ്രൊജക്റ്റിന്റെ ഭാഗമായി ചിത്രീകരിച്ച സീനുകളാണ് അന്ന് ഇന്റർനെറ്റിലൂടെ പ്രചരിച്ചത്. ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ആ ദൃശ്യങ്ങൾ ചോരുകയായിരുന്നു.

‘ആ ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ ഞാൻ വലിയ രീതിയിൽ ഭയന്നുപോയി. നാല് ദിവസത്തോളം എനിക്ക് വീടിന് പുറത്തിറങ്ങാൻ പോലും സാധിച്ചില്ല. എന്റെ ഡ്രൈവറും വാച്ച്മാനും പോലും എന്നെ അവർ മുന്നിൽ കണ്ട ചിത്രങ്ങളിലൂടെയാകും വിലയിരുത്തുക എന്ന് ഞാൻ ഭയന്നു. ഈ സംഭവം വലിയ രീതിയിലുള്ള മാനസിക സമ്മർദമാണ് തനിക്ക് ഉണ്ടാക്കിയതെന്നും രാധിക പറഞ്ഞു. ഈ സംഭവത്തിന് ശേഷവും രാധികയ്ക്ക് സമാനമായ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. മറ്റൊരാളുടെ ചിത്രങ്ങൾ രാധികയുടേതാണെന്ന പേരിൽ പ്രചരിപ്പിച്ച സംഭവവും ഉണ്ടായതായി താരം വ്യക്തമാക്കി. അത് എന്നെ വല്ലാതെ അസ്വസ്ഥയാക്കി. ആളുകൾ എന്നെക്കുറിച്ചുണ്ടാക്കിയ ധാരണകൾ തെറ്റാണെന്ന് സ്ഥാപിക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ലെന്നും രാധിക പറഞ്ഞു. ആരെങ്കിലും ആ ദൃശ്യം കണ്ട് പ്രകോപിതനായി നേരിട്ട് വീട്ടിലെത്തുമോ എന്ന ആശങ്കയും തനിക്കുണ്ടായിരുന്നുവെന്ന് അവർ വ്യക്തമാക്കി.

ആ സമയത്ത് താൻ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നതെന്നും അതുകൊണ്ടുതന്നെ സുരക്ഷയെക്കുറിച്ചുള്ള ഭയം കൂടുതൽ ശക്തമായിരുന്നുവെന്നും രാധിക പറഞ്ഞു. തന്റെ ഡ്രൈവറെയും സ്‌പോട്ട് ദാദയെയും വിളിച്ച് സംഭവത്തെക്കുറിച്ച് സംസാരിച്ചെന്നും, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഒപ്പം നിൽക്കാൻ കഴിയുമോ എന്ന് അവരോട് ചോദിച്ചെന്നും നടി വെളിപ്പെടുത്തി. ഇരുവരും തനിക്കൊപ്പം നിൽക്കാമെന്ന് ഉറപ്പുനൽകിയതോടെ കുറച്ചെങ്കിലും ആശ്വാസം ലഭിച്ചുവെന്നും രാധിക പറഞ്ഞു. അഭിനേതാക്കൾ ഒരു സിനിമയ്ക്കായി സമ്മതിച്ച് ചെയ്യുന്ന സ്വകാര്യ രംഗങ്ങളും പിന്നീട് അനുമതിയില്ലാതെ പുറത്തുപോകുന്ന ദൃശ്യങ്ങളും തമ്മിലുള്ള വ്യത്യാസമാണ് രാധികയുടെ അനുഭവം വ്യക്തമാകുന്നത്. ഒരു നടി ഒരു രംഗം സിനിമയുടെ ഭാഗമായാണ് ചെയ്യുന്നത്. എന്നാൽ അതേ ദൃശ്യം നിയന്ത്രണമില്ലാതെ പുറത്തേക്ക് പോകുമ്പോൾ അത് വ്യക്തിയുടെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുന്ന സാഹചര്യമാകാം. സിനിമാസെറ്റിൽ അവസാനിക്കുന്നതായി കരുതുന്ന ഒരു സംഭവം എങ്ങനെ വീടിന്റെ വാതിൽക്കൽവരെ എത്താമെന്നതിന്റെ അനുഭവമാണ് തനിക്ക് ഉണ്ടായതെന്നും രാധിക പറഞ്ഞു.

BREAKING NEWS
ഭർത്താവിന്റെ സർക്കാർ ജോലി തട്ടിയെടുത്ത് കാമുകന്റെ കൂടെ ജീവിക്കാൻ യുവാവിനെ ക്രൂരമായി വെട്ടിക്കൊന്നു, മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്ന് വരുത്തി തീർക്കാൻ കാമുകനെക്കൊണ്ട് കൈകാലുകളും വായും കെട്ടിച്ചു, 24 മണിക്കൂറിനുള്ളിൽ കൊലപാതകം തെളിയിച്ച് പോലീസ്, ഭാര്യയും കാമുകനും പ്രായപൂർത്തിയാകാത്ത സഹായിയും അറ...
21 Oct 2026
BREAKING NEWS
ഇടുക്കിയിൽ കനത്ത മഴ, കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു, ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണം- കളക്ടർ!! അടിമാലി-മൂന്നാർ റൂട്ടിൽ ഗതാഗതം നിരോധിച്ചു
20 Oct 2026
BREAKING NEWS
"ആർഎസ്എസ് പുരുഷന്മാർക്ക് മാത്രം പ്രാധാന്യം നൽകുന്ന ഭരണഘടനാവിരുദ്ധ സംഘടന, സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണെന്ന് അവർ വിശ്വസിക്കുന്നു!! അവരുടെ സ്വന്തം സ്ത്രീകളിൽ പലരും എന്റെ പക്ഷത്താണ് നിൽക്കുന്നത്, അവരുടെ പിന്തുണ എനിക്കുണ്ട്, ഞാൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ"- രാഹുൽ ഗാന്ധി
20 Oct 2026
BREAKING NEWS
'ഈ പ്രസ്ഥാനത്തെ യഥാർഥത്തിൽ മുന്നോട്ടുകൊണ്ടുപോയത് ആരാണെന്ന് ചോദിച്ചാൽ അത് അവരാണ്, ഞാൻ അവരുടെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തത്, നാളെ എവിടെ പോകണം, എന്തു ചെയ്യണമെന്ന് അവർ പറയും, ഞാൻ അത് ചെയ്യും!! പുറത്തുനിന്ന് നോക്കുമ്പോൾ ഞാനാണ് നേതാവെന്ന് തോന്നാമെങ്കിലും യഥാർഥത്തിൽ തീരുമാനങ്ങൾ എടുത്തിരുന്നത്...
20 Oct 2026