BREAKING NEWS

കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

· · 1 min read
Share: Copied!

ബഹറൈൻ: ഓണാഘോഷ പരിപാടിക്കിടെ കുട്ടികളെ ഉപയോഗിച്ച് നടത്തിയ ‘ചരട് പിന്നിക്കളി’യുടെ പേരിൽ ബഹറൈൻ കേരളീയ സമാജം വിവാദത്തിൽ. കുട്ടികളെ കയറിൽ പിടിച്ച് ഉയരത്തിൽ നിർത്തുകയും ദേഹത്ത് ചരട് പിന്നിയെടുക്കുകയും ചെയ്യുന്ന പരിപാടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിമർശനം ശക്തമായത്. കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കിയെന്നായിരുന്നു പ്രധാന വിമർശനം.

ബഹറൈൻ കേരളീയ സമാജത്തിലെ ഓണാഘോഷത്തോടനുബന്ധിച്ചാണ് പരിപാടി നടന്നത്. കയറിൽ തൂങ്ങിക്കിടക്കുന്ന കുട്ടിയെ ചുറ്റി നൃത്തം ചെയ്യുന്നതും പതിയെ ദേഹത്ത് ചരട് പിന്നിയെടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ചിലർ രക്ഷിതാക്കളുടെ ചുമലിലും മറ്റുചിലർ കയറിൽ തൂങ്ങിയുമാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. കളി പൂർത്തിയാകുന്നതുവരെ കുട്ടികൾ കയറിൽ തൂങ്ങിക്കിടക്കുന്ന രീതിയിലായിരുന്നു പരിപാടിയെന്നും വിമർശനമുയർന്നു.

വിമർശനം ശക്തമായതോടെ ബഹറൈൻ കേരളീയ സമാജം വിശദീകരണവുമായി രംഗത്തെത്തി. പരിപാടിയുടെ വീഡിയോയിലെ ചില ഭാഗങ്ങൾ മാത്രം കണ്ടാണ് വിമർശനം ഉയർന്നതെന്നാണ് സമാജത്തിന്റെ വിശദീകരണം. ചിട്ടയായ പരിശീലനത്തിനുശേഷവും രക്ഷിതാക്കളുടെ നേരിട്ടുള്ള ഇടപെടലോടെയുമാണ് പരിപാടി നടത്തിയതെന്നും സമാജം വ്യക്തമാക്കി. പരിപാടി കാണാനെത്തിയവർക്കോ കുട്ടികളുടെ മാതാപിതാക്കൾക്കോ പരാതിയുണ്ടായിരുന്നില്ലെന്നും കഴിഞ്ഞ അഞ്ച് വർഷമായി ഇത് നടത്തിവരുന്നതാണെന്നും സമാജം വിശദീകരിച്ചു.

അതേസമയം, കുട്ടികളെ ഉൾപ്പെടുത്താതെ തന്നെ അവതരിപ്പിക്കാവുന്ന കലാരൂപമാണ് ‘പിന്നൽ തിരുവാതിര’ അഥവാ ‘ചരടു പിന്നിക്കളി’ എന്നിരിക്കെ, പരിപാടിയിൽ കുട്ടികളെ ഉൾപ്പെടുത്തിയതെന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. ബഹറൈൻ കേരളീയ സമാജം തന്നെ നേരത്തെ പങ്കുവെച്ച സമാന പരിപാടികളുടെ ദൃശ്യങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നതായി കാണുന്നില്ലെന്നതും ചർച്ചയായിട്ടുണ്ട്.

BREAKING NEWS
സൂക്ഷിക്കണേ... ശക്തമായ ഇടിക്കു സാധ്യത!! സംസ്ഥാനത്ത് നാളെയോ, മറ്റന്നാളോ തുലാവർഷം എത്തും, ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 Oct 2026
BREAKING NEWS
ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി... കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം
14 Oct 2026
BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026
BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026