BREAKING NEWS

മൊഴികളിൽ വൈരുദ്ധ്യം…, സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്തു വിട്ടയച്ചയാളെ വീണ്ടും കസ്റ്റഡിയിലെടുത്തു..!!! പ്രതി സെയ്ഫിനെ കുത്തിയ ശേഷം പുറത്തെത്തി വസ്ത്രം മാറി…!!!

· · 1 min read
Share: Copied!

മുംബൈ: സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ചയാളെ ഇന്ന് വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തതായി വിവരം. ഇയാൾ നൽകിയ മൊഴികളിലുണ്ടായ സംശയത്തെ തുടർന്നാണു കസ്റ്റഡിയിലെടുത്തത്. വീണ്ടും ചോദ്യം ചെയ്യാനാണു തീരുമാനം. കേസിൽ ഇതുവരെ ഇരുപതിലധികം പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്. സെയ്ഫ് അലി ഖാന്റെ വീട്ടിലെ ജീവനക്കാരുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി.

അതിനിടെ, പ്രതിയുടെ പുതിയ ചിത്രം പൊലീസ് പുറത്തുവിട്ടു. കുറ്റകൃത്യത്തിനു ശേഷം പ്രതി വീടിനു പുറത്തെത്തി വസ്ത്രം മാറിയാണു രക്ഷപ്പെട്ടത്. ഇയാൾ‌ ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ നീല ഷർട്ട് ധരിച്ചെത്തിയ ചിത്രങ്ങളാണ് പുറത്തായത്.

ബാന്ദ്രയിലെ ഹൈറൈസ് അപ്പാര്‍ട്ട്മെന്‍റിൽ അതിക്രമിച്ച് കയറിയ ആളുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സെയ്ഫ് അലി ഖാന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. നടൻ അപകടനില പൂര്‍ണമായും തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നടന്‍റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിൽ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് ഇന്നലെ മാറ്റിയിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

പൊലീസ് വിട്ടയച്ച പ്രതിയെ കൂടാതെ, ഇന്നലെ ഒരാളെ കൂടി മുബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സെയ്ഫ് അലി ഖാന്‍റെ വീട്ടിൽ മരപ്പണിക്കാരനായി ജോലി ചെയ്ത കരാറുകാരനെയാണു പിടികൂടിയത്. ആക്രമണം നടക്കുന്നതിന്‍റെ ഒരു ദിവസം മുൻപ് തന്‍റെ ഭര്‍ത്താവ് നാലു പേരുമായി സെയ്ഫ് അലി ഖാന്‍റെ വീട്ടിൽ പോയിരുന്നുവെന്ന് ഭാര്യ പൊലീസിനു മൊഴി നൽകിയിരുന്നു. അന്ന് തന്നെ മരപ്പണി തുടങ്ങിയെന്നും മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരാറുകാരനെ പിടികൂടിയത്. ഇയാളുടെ കൂട്ടാളികളെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Saif Ali Khan Stabbing Case: The police have taken into custody a person who was questioned and released yesterday in connection with the stabbing of Saif Ali Khan. India News Saif Ali Khan Mumbai News Police

BREAKING NEWS
വിളിച്ചുവരുത്തി വകവരുത്തി... വനിതാ ഹെഡ് കോൺസ്റ്റബിൾ പ്രണയബന്ധം അവസാനിപ്പിക്കാൻ ആ​ഗ്രഹിച്ചു, എഎസ്ഐ വഴങ്ങിയില്ല, വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി, സഹോദരനേയും ബന്ധുവിനേയും കൂട്ടി മൃതദേഹം വനത്തിലെത്തിച്ച് കാറിലിട്ട് കത്തിച്ചു!! നാലുപേർ അറസ്റ്റിൽ, തീ ആളിപ്പടരുന്നതിനിടെ യുവതിക്കും പൊള്ളലേറ്റു
18 Nov 2026
BREAKING NEWS
സാവരിയ ബസന്ത് കൊല്ലപ്പെട്ട കേസ്, ഉസ്ബക്കിസ്ഥാനിൽ സഹപാഠിക്ക് എട്ടരവർഷം തടവ്, ഒരേ കുറ്റകൃത്യത്തിന് രണ്ടു രാജ്യങ്ങളിൽ വിചാരണ നടത്തുന്നതിൽ നിയമപരമായ പരിമിതി, സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കാൻ നീക്കം
18 Nov 2026
BREAKING NEWS
സിഎംആർഎൽ- എക്സാലോജിക്... ഒന്നാംഘട്ട കുറ്റപത്രം ഉടൻ കോടതിയിൽ!! മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ ഇ.ഡി, 3 പേർക്ക് സമൻസ്, ഈ മാസം അവസാനം ഹാജരാകാൻ നിർദേശം
18 Nov 2026
BREAKING NEWS
"അവൻ വിഡ്ഢിയാണ്, പക്ഷേ ഞാൻ ക്യാപ്റ്റനാണ്, എന്റെ അഹങ്കാരത്തിന് വഴങ്ങുകയാണെങ്കിൽ അവന്റെ ബാഗുകൾ പാക്ക് ചെയ്ത് ഇപ്പോൾ തന്നെ വീട്ടിലേക്ക് അയക്കാം, എന്നാൽ ചെന്നൈയെ വിജയിപ്പിക്കാൻ അവന് കഴിയും, അതുകൊണ്ട് എന്റെ അഭിമാനവും അഹങ്കാരവും മാറ്റിവെച്ച് അവനെ തുടർന്നും കളിപ്പിക്കും," 2023 ഐപിഎല്ലിലെ സംഭവം വെളിപ്പെ...
18 Nov 2026