BREAKING NEWS

‘അശ്ലീല പരാമർശം, സ്ത്രീത്വത്തെ അപമാനിച്ചു’; അൻസിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി

· · 1 min read
Share: Copied!

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ പൊലീസിന് കോടതി നിർദേശം. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. സമാന പരാതിയിൽ ലക്ഷ്മി പ്രിയ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാൻ നേരത്തെ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയും നിർദേശം നൽകിയിരുന്നു.

അശ്ലീല പരാമർശങ്ങൾ ഉൾപ്പെടുത്തി ലക്ഷ്മി പ്രിയ തനിക്കെതിരെ വ്യക്തിഹത്യ നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നുമാണ് അൻസിബയുടെ പരാതി. സാമൂഹിക മാധ്യമങ്ങളിലൂടെയും ഓൺലൈൻ ചാനലിലൂടെയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നായിരുന്നു ആരോപണം.

പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്. ആദ്യം പരാതി സ്വകാര്യ പരാതിയായി പരിഗണിക്കാനായിരുന്നു കീഴ്‌ക്കോടതിയുടെ നിലപാട്. തുടർന്ന് അൻസിബ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിഷയത്തിൽ വീണ്ടും പരിശോധിച്ച് നടപടിയെടുക്കാൻ ഹൈക്കോടതി കീഴ്‌ക്കോടതിക്ക് നിർദേശം നൽകിയതോടെയാണ് കേസ് നടപടികളിലേക്ക് നീങ്ങിയത്.

അതേസമയം, അൻസിബ ഉന്നയിച്ച ആരോപണങ്ങൾ ലക്ഷ്മി പ്രിയ നേരത്തെ നിഷേധിച്ചിരുന്നു. അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് താൻ നിയമനടപടിക്ക് ഒരുങ്ങുന്നതെന്നും ലക്ഷ്മി പ്രിയ പ്രതികരിച്ചിരുന്നു.

ഇരുവരും തമ്മിലുള്ള തർക്കം ‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയാണ് രൂക്ഷമായത്. പരാതിയുമായി ബന്ധപ്പെട്ട് ലക്ഷ്മി പ്രിയയ്‌ക്കൊപ്പം മറ്റ് ചിലർക്കെതിരെയും അൻസിബ നേരത്തെ നിയമനടപടികൾ ആവശ്യപ്പെട്ടിരുന്നു.

ഷോണ്‍ ജോര്‍ജിന്റെ ഇടപെടല്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കി, വിഷയം വഴിമാറി പോയി, ജാഗ്രത പാലിക്കണമായിരുന്നു, ബിജെപി യോഗത്തില്‍ രൂക്ഷ വിമര്‍ശനം

BREAKING NEWS
ഇടുക്കിയിൽ കനത്ത മഴ, കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു, ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണം- കളക്ടർ!! അടിമാലി-മൂന്നാർ റൂട്ടിൽ ഗതാഗതം നിരോധിച്ചു
20 Oct 2026
BREAKING NEWS
"ആർഎസ്എസ് പുരുഷന്മാർക്ക് മാത്രം പ്രാധാന്യം നൽകുന്ന ഭരണഘടനാവിരുദ്ധ സംഘടന, സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണെന്ന് അവർ വിശ്വസിക്കുന്നു!! അവരുടെ സ്വന്തം സ്ത്രീകളിൽ പലരും എന്റെ പക്ഷത്താണ് നിൽക്കുന്നത്, അവരുടെ പിന്തുണ എനിക്കുണ്ട്, ഞാൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ"- രാഹുൽ ഗാന്ധി
20 Oct 2026
BREAKING NEWS
'ഈ പ്രസ്ഥാനത്തെ യഥാർഥത്തിൽ മുന്നോട്ടുകൊണ്ടുപോയത് ആരാണെന്ന് ചോദിച്ചാൽ അത് അവരാണ്, ഞാൻ അവരുടെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തത്, നാളെ എവിടെ പോകണം, എന്തു ചെയ്യണമെന്ന് അവർ പറയും, ഞാൻ അത് ചെയ്യും!! പുറത്തുനിന്ന് നോക്കുമ്പോൾ ഞാനാണ് നേതാവെന്ന് തോന്നാമെങ്കിലും യഥാർഥത്തിൽ തീരുമാനങ്ങൾ എടുത്തിരുന്നത്...
20 Oct 2026
BREAKING NEWS
കോവളം സ്പായിൽ മനുഷ്യമൃ​ഗങ്ങളിൽ നിന്ന് 16 കാരി നേരിട്ടത് ഒരു പെൺകുട്ടിക്ക് താങ്ങാനാകുന്നതിലും അപ്പുറം പീഡനം, ഒരു ദിവസം പതിനഞ്ചോളം ആളുകൾ വരെ പെൺകുട്ടിയെ പീഡനത്തിനിരയാക്കി!! കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെടർ അനുരൂപ് അറസ്റ്റിൽ, ഇയാൾക്ക് മറ്റു സ്പാകളുമായി ബന്ധങ്ങളുണ്ടോ എന്നതിലും അന്വേഷണം, സസ്പെൻഷൻ
20 Oct 2026