BREAKING NEWS

28 വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് മീരാബായ് ചാനു!! ഭാരോദ്വഹനത്തിൽ ചരിത്രവെള്ളി, സോഫ്റ്റ് ടെന്നീസിൽ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ച് ജയ് മീന

· · 1 min read
Share: Copied!

ഗോയ: ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിന്റെ നാലാം ദിനത്തിൽ മീരാബായ് ചാനുവിന് ചരിത്ര നേട്ടം. ഭാരോദ്വഹനത്തിൽ വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയാണ് ചാനു ചരിത്രത്തിലേക്ക് ചുവടുവച്ചത്. ഏഷ്യൻ ഗെയിംസ് കരിയറിലെ മീരാബായ് ചാനുവിന്റെ ആദ്യ മെഡൽ നേട്ടമാണിത്. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ 28 വർഷത്തെ കാത്തിരിപ്പാണ് മീരാബായി ചാനു അവസാനിപ്പിച്ചത്. ഭാരോദ്വഹനത്തിൽ 1998 ഗെയിംസിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യ മെഡലാണിത്.

അതേസമയം ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ടെന്നീസിലും ഇന്ത്യ ചരിത്രത്തിലേക്ക് നടന്നുകയറുകയാണ്. ഈ വിഭാ​ഗത്തിൽ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പാക്കി ജയ് മീനയാണ് ചരിത്രം കുറിച്ചത്. ആവേശകരമായ മത്സരത്തിൽ ഫിലിപ്പീൻസിന്റെ ഷെർവിൻ നുഗുയിറ്റിനെ പരാജയപ്പെടുത്തിയാണ് ജയ് മീന സെമിഫൈനലിൽ പ്രവേശിച്ചത്.

വെടിക്കെട്ട് പോരാട്ടത്തിൽ 4-3 (0-4, 4-2, 2-4, 5-3, 2-4, 7-5) എന്ന സ്‌കോറിനായിരുന്നു ജയ് മീനയുടെ വിജയം. സെമിഫൈനലിൽ എത്തിയതോടെ ഏഷ്യൻ ഗെയിംസ് സോഫ്റ്റ് ടെന്നീസിന്റെ ചരിത്രത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലായി ഇത് മാറി.

BREAKING NEWS
ചേട്ടനെ കാണാൻ പോലീസ് സ്റ്റേഷനിലെത്തിയ അനിയൻ കുറ്റം ഏറ്റെടുത്തു, 18 കാരനെ മൂന്നു ദിവസം അനധികൃതമായി കസ്റ്റഡ‍ിയിൽ വച്ചു, അസ്‌ലമിനെ ക്രൂരമായി മർദിച്ചു... പുറത്തിറങ്ങിയ മകൻ ജീവനൊടുക്കിയതിനു പിന്നിൽ പോലീസ്- ​ഗുരുതര ആരോപണവുമായി പിതാവ്!! അറസ്റ്റിലായത് പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 20 പ...
14 Oct 2026
BREAKING NEWS
കിഡ്നി സ്റ്റോണിനും ലക്ഷങ്ങളുടെ വില! ഹോളിവുഡ് നടന്റെ വൃക്കയിലെ കല്ല് ലേലത്തിൽ വിറ്റത് 75,000 ഡോളറിന്; പിന്നിൽ ചൂതാട്ട കമ്പനിയുടെ തന്ത്രം
14 Oct 2026
BREAKING NEWS
തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന് മുന്നിൽ പിക്കപ്പ് വാൻ പോലീസ് വാഹനത്തിലേക്ക് ഇടിച്ചുകയറി; വനിതാ ഉദ്യോഗസ്ഥയ്ക്കടക്കം മൂന്ന് പേർക്ക് പരിക്ക്
14 Oct 2026
CRIME
’തീർത്തും ബുദ്ധിമാനായ കൊലയാളി’യെന്ന് പോലീസ്; ജയമാധവനെ ഓട്ടോറിക്ഷയിലാണ് ഹോസ്പിറ്റലിലെത്തിച്ചതെന്ന് രവീന്ദ്രൻ, ഓട്ടോക്കാരനോട് ചോദിച്ചപ്പോൾ അങ്ങനെയൊരു ഓട്ടത്തിന് പോയിട്ടില്ലെന്ന് മറുപടി; സുഹൃത്തിന്റെ കാറാണ് ഉപയോ​ഗിച്ചതെന്ന് തെളിഞ്ഞു, വിറ്റുപോയ കാറിൽ തെളിവായി ഒരു തുള്ളി രക്തക്കറ
14 Oct 2026