BREAKING NEWS

‘സഞ്ജു, ഐ ലവ് യൂ… അഭിഷേകിനെ ഒന്ന് വിളിക്കാമോ? ഞാൻ പാകിസ്ഥാനിൽ നിന്നാണ്; ഐ ലവ് യൂ’; ജപ്പാനെതിരായ മത്സരത്തിന് ശേഷം സഞ്ജുവും പാക് ആരാധകനും തമ്മിലുള്ള സംഭാഷണം വൈറൽ, വീഡിയോ

· · 1 min read
Share: Copied!

സാനോ: ജപ്പാനെതിരായ ഏക ട്വന്റി20 മത്സരത്തിന് പിന്നാലെ ഇന്ത്യൻ താരം സഞ്ജു സാംസണും പാകിസ്ഥാൻ സ്വദേശിയായ ആരാധകനും തമ്മിലുള്ള രസകരമായ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സാനോയിൽ മഴമൂലം അഞ്ച് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ രണ്ട് റൺസിന് വിജയിച്ചതിന് പിന്നാലെയായിരുന്നു രസകരമായ സംഭവം.

മത്സരശേഷം ഗ്രൗണ്ടിന് സമീപമുണ്ടായിരുന്ന ആരാധകൻ ആദ്യം ഇഷാൻ കിഷനെ പേരെടുത്ത് വിളിച്ചെങ്കിലും താരം ശ്രദ്ധിച്ചില്ല. പിന്നാലെ അവിടെയെത്തിയ സഞ്ജു സാംസണെ വിളിച്ച ആരാധകൻ തന്റെ സ്നേഹം അറിയിക്കുകയും സഹതാരം അഭിഷേക് ശർമയെ വിളിക്കാമോ എന്ന് ചോദിക്കുകയും ചെയ്തു.

‘സഞ്ജു, ഐ ലവ് യൂ… അഭിഷേകിനെ ഒന്ന് വിളിക്കാമോ?’ എന്നായിരുന്നു ആരാധകന്റെ ചോദ്യം. അഭിഷേക് ഭക്ഷണം കഴിക്കുകയാണെന്നും ഭക്ഷണം കഴിച്ച ശേഷം പുറത്തുവരുമെന്നും സഞ്ജു ശാന്തമായി മറുപടി നൽകി. മത്സരം കഴിഞ്ഞതേയുള്ളൂവെന്നും കുറച്ച് സമയം നൽകണമെന്നും സഞ്ജു ആരാധകനോട് പറഞ്ഞു.

തുടർന്നാണ് ആരാധകൻ താൻ പാകിസ്ഥാനിൽ നിന്നുള്ളയാളാണെന്ന കാര്യം വെളിപ്പെടുത്തിയത്. ‘ഞാൻ അവിടെ കാത്തുനിന്നോളാം, പക്ഷേ ഞാൻ പാകിസ്ഥാനിൽ നിന്നാണ്. ഐ ലവ് യൂ’ എന്നായിരുന്നു ആരാധകന്റെ പ്രതികരണം. ഇതോടെ ഇരുവരുടെയും സംഭാഷണം കൂടുതൽ രസകരമായി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

അതേസമയം, മഴമൂലം അഞ്ച് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 32 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ജപ്പാന് അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 30 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ ഇന്ത്യ രണ്ട് റൺസിന്റെ ആവേശകരമായ വിജയം സ്വന്തമാക്കി.

BREAKING NEWS
ഇസ്രയേൽ സൈനീകർക്കിടയിൽ കനത്ത വിഷാദം; ആത്മഹത്യ വർധിക്കുന്നു, 2026ൽ മാത്രം 21 മരണമെന്ന് റിപ്പോർട്ട്!
19 Oct 2026
BREAKING NEWS
അവർ കോടതിയിലെത്തിയത് പുഞ്ചിരിയോടെ, ആത്മവീര്യം തകർന്നിട്ടില്ല- ദീപ്കെ!! ആശുതോഷിന്റേയും സൗരവിന്റേയും ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടി!! രാജ്യത്തെ യുവാക്കൾ ഇതെല്ലാം നിരീക്ഷിക്കുന്നുണ്ട്, അധികാരം എങ്ങനെയാണ് പ്രയോഗിക്കപ്പെടുന്നത്, ശബ്ദങ്ങളെ അടിച്ചമർത്താൻ നിയമം എങ്ങനെയാണ് ദുരുപയോഗം ചെയ്യപ്പെടു...
19 Oct 2026
BREAKING NEWS
“നീയൊരു പെണ്ണ് ആയതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്, അല്ലെങ്കിൽ മോന്ത അടിച്ചുപൊളിച്ചേനെ, നീ പോലീസിനെ വിളിച്ചോ, നീ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞിട്ടുതന്നെയാണ് ഞാൻ സംസാരിക്കുന്നത്, നിന്റെയടുത്തൊക്കെ ഇതിലും മോശമായി പറയാത്തത് ഞങ്ങളൊക്കെ മാന്യരായതുകൊണ്ടാണ്"... അസിസ്റ്റന്റ് എൻജിനീയർക്ക് നേരെ ലീഗ് ...
19 Oct 2026
BREAKING NEWS
വർക്കലയിൽ വിദേശവനിതയ്ക്ക് നേരെ ആക്രമണം; തട്ടികൊണ്ടു പോകാനും ശ്രമം; പ്രതി പിടിയിൽ
19 Oct 2026