BREAKING NEWS

മറ്റ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ പേര് വിവരങ്ങൾ ഉൾപ്പെടുത്തി വ്യാജ കണക്ക്, സര്‍ക്കാരില്‍ നിന്നും തട്ടിയത് ലക്ഷങ്ങള്‍, അധ്യാപക തസ്തികകൾ സൃഷ്ടിച്ച് നിയമന കോഴയും, കണ്ണൂരിലെ 11 സ്കൂളുകള്‍ സംശയനിഴലില്‍

· · 1 min read
Share: Copied!

കണ്ണൂര്‍: കണ്ണൂർ ജില്ലയിൽ സ്കൂളുകളിൽ വൻ ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തൽ . വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ച് ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തൽ . യൂണിഫോം, പാഠപുസ്തകങ്ങൾ, ഉച്ച ഭക്ഷണം എന്നിവയ്ക്ക് വിദ്യാർഥികളുടെ വ്യാജ കണക്ക് കാണിച്ച് സർക്കാരിൽ നിന്നും സാമ്പത്തികം കൈപ്പറ്റി. ഹാജർ പട്ടികയിലും അഡ്മിഷൻ രജിസ്റ്ററിലും മറ്റ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ പേര് വിവരങ്ങൾ ഉൾപ്പെടുത്തിയെന്നും കണ്ടെത്തൽ. 11 സ്കൂളുകളിൽ ക്രമക്കേട് നടന്നെന്നാണ് കണ്ടെത്തൽ. 50 വിദ്യാർഥികളുള്ള സ്കൂളുകളിൽ എണ്ണം ഇരട്ടിയാക്കി രേഖപ്പെടുത്തിയിട്ടുണ്ട്.

മറ്റുള്ള സ്കൂളുകളിലും സ്വകാര്യ സ്കൂളുകളിലും പഠിക്കുന്ന കുട്ടികളുടെ പേരുകൾ ഹാജർ പട്ടികയിലും അഡ്മിഷൻ രജിസ്റ്ററിലും വ്യാജമായി ചേർക്കുകയായിരുന്നു. വ്യാജ കണക്കുകൾ കാണിച്ച് പാഠപുസ്തകം, യൂണിഫോം, ഉച്ചഭക്ഷണം എന്നിവയ്ക്കുള്ള സർക്കാർ സഹായം തട്ടിയെടുത്തു. കൂടാതെ മാനേജ്‌മെന്റുകൾ അധ്യാപക തസ്തികകൾ സൃഷ്ടിച്ച് നിയമന കോഴ വാങ്ങാനും ഇത് ഉപയോഗിച്ചു. വിജിലൻസിന്റെ ‘ഓപ്പറേഷൻ ബ്ലാക്ക്ബോർഡ്’ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്.

പയ്യന്നൂർ, മാടായി, തളിപ്പറമ്പ് നോർത്ത്, തളിപ്പറമ്പ് സൗത്ത്, ഇരിക്കൂർ തുടങ്ങിയ ഉപജില്ലകളിലെ 11 സ്കൂളുകളിലാണ് ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. കുറ്റക്കാരായ സ്കൂളുകൾക്കെതിരെ കേസെടുക്കാൻ അനുമതി തേടി വിജിലൻസ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026