BREAKING NEWS

ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന്റെ കഴുത്തിന് കുത്തി പിടിച്ചു, നടുവിന് ചവിട്ടി വീഴ്ത്തി മർദനം, തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനേയും മർദിച്ചു!! തലയ്ക്കു മുറിവേറ്റ സുഹൃത്തുമായി താലൂക്ക് ആശുത്രിയിലെത്തി മദ്യപ സംഘത്തിന്റെ വിളയാട്ടം- നാല് യുവാക്കൾ അറസ്റ്റിൽ

· · 1 min read
Share: Copied!

കൊല്ലം; കുണ്ടറ താലൂക്ക് ആശുപത്രിയിലെ നഴ്സിനെയും സുരക്ഷാ ജീവനക്കാരെയും മദ്യപസംഘം മർദിച്ച സംഭവത്തിൽ 4 യുവാക്കൾ അറസ്റ്റിൽ. പടപ്പക്കര സ്വദേശികളായ റെജിൻ (35), നിഖിൽദാസ് (32), അലൻ (32), സുനിൽ (32) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഇന്ന് റിമാൻഡ് ചെയ്യും.

ഇന്നലെ രാത്രി 8.30നായിരുന്നു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപ സംഘത്തിന്റെ വിളയാട്ടം. തലയ്ക്കു മുറിവേറ്റ സുഹൃത്തിനെയും കൊണ്ട് ആശുപത്രിയിൽ എത്തിയവർ അത്യാഹിത വിഭാഗത്തിലെ നഴ്സ് ധന്യയെ മർദിക്കുകയായിരുന്നു. ധന്യയുടെ കഴുത്തിന് കുത്തി പിടിക്കുകയും നടുവിന് ചവിട്ടി വീഴ്ത്തുകയും ചെയ്തു. ആക്രമണം തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെയും പ്രതികൾ ആക്രമിച്ചു. പരുക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ ആശുപത്രിക്കു മുന്നിൽ പ്രതിഷേധ ധർണ നടത്തി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, ആശുപത്രിയിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക, കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുക, സ്റ്റാഫുകളുടെ എണ്ണം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

10 വർഷത്തെ പ്രണയം, ‘എനിക്ക് കുടുംബ ജീവിതത്തിൽ താത്പര്യമില്ല, സ്വതന്ത്രനായി പറക്കണം’- കൗൺസിലിങ്ങിനിടെ യുവാവ്!! ഭർത്താവ് അശ്ലീല വി‍ഡിയോകൾക്ക് അടിമ, കിടപ്പറ ദൃശ്യങ്ങൾ പകർത്തും, കുളിമുറിയിൽ ഒളിക്യാമറ വയ്ക്കും, മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാൻ പറഞ്ഞിട്ടും വഴങ്ങാതെ വന്നതോടെ ക്രൂര മർ​ദനം, മകൾക്കു മുന്നിലും ഭർത്താവിന്റെ ലൈംഗികവൈകൃതം!! മുങ്ങി നടന്ന യുവാവ് ഒടുവിൽ അറസ്റ്റിൽ

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026