BREAKING NEWS

10 വർഷത്തെ പ്രണയം, ‘എനിക്ക് കുടുംബ ജീവിതത്തിൽ താത്പര്യമില്ല, സ്വതന്ത്രനായി പറക്കണം’- കൗൺസിലിങ്ങിനിടെ യുവാവ്!! ഭർത്താവ് അശ്ലീല വി‍ഡിയോകൾക്ക് അടിമ, കിടപ്പറ ദൃശ്യങ്ങൾ പകർത്തും, കുളിമുറിയിൽ ഒളിക്യാമറ വയ്ക്കും, മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാൻ പറഞ്ഞിട്ടും വഴങ്ങാതെ വന്നതോടെ ക്രൂര മർ​ദനം, മകൾക്കു മുന്നിലും ഭർത്താവിന്റെ ലൈംഗികവൈകൃതം!! മുങ്ങി നടന്ന യുവാവ് ഒടുവിൽ അറസ്റ്റിൽ

· · 1 min read
Share: Copied!

കൊല്ലം: സ്വന്തം കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് ഒടുവിൽ അറസ്റ്റിൽ. കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒളിവിൽ പോയ യുവാവിനെ കൊട്ടിയം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇയാൾ 4 വയസുകാരിയായ സ്വന്തം മകളുടെ മുന്നിൽ വച്ച് ലൈംഗികവൈകൃതം കാണിച്ചു എന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. പിന്നാലെ പ്രതിക്കെതിരെ പോക്സോ വകുപ്പും ചുമത്തിയാണ് പോലീസ് കേസെടുത്തത്. കൗൺസലിങ്ങിനിടെ കുട്ടി പിതാവിനെതിരെ മൊഴി നൽകുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഭർത്താവിനെതിരെ പോക്സോ വകുപ്പ് ചുമത്തിയത്.

വിദേശത്ത് ഒരുമിച്ചു താമസിക്കവെ ഭർത്താവ് സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്കു വിറ്റുവെന്നും ഇത് ചോദ്യം ചെയ്തപ്പോൾ ക്രൂരമർദനം ഏൽക്കേണ്ടി വന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഏറെ വർഷങ്ങളായി യുകെയിലായിരുന്ന ദമ്പതികൾ കഴിഞ്ഞ 14നാണു നാട്ടിലെത്തിയത്. യുകെയിൽ വച്ചാണു സ്വകാര്യ ദൃശ്യങ്ങൾ അവിടുള്ള അശ്ലീല വെബ് സൈറ്റുകൾക്കു ഭർത്താവ് കൈമാറിയതെന്നു യുവതി പറഞ്ഞു. നാട്ടിലെത്തിയ ശേഷം ഭർത്താവിനെ കൗൺസലിങ്ങിനു വിധേയമാക്കിയെങ്കിലും പിന്നീടും മർദനമേൽക്കേണ്ടി വന്നു.

അതേസമയം 10 വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഭർത്താവ് അശ്ലീല വീഡിയോകൾക്ക് അടിമയാണെന്നാണ് യുവതിയുടെ പ്രധാന പരാതി. നിരന്തരം കിടപ്പറ ദൃശ്യങ്ങൾ പകർത്തുമായിരുന്നെന്നും കുളിമുറിയിൽ ഒളിക്യാമറ വയ്ക്കുമായിരുന്നെന്നും യുവതി മൊഴി നൽകി. കൂടാതെ നഗ്നദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്കു വിറ്റ് പണം സമ്പാദിക്കുകയും മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാൻ നിർബന്ധിക്കുകയും ചെയ്തു. വിസമ്മതിച്ചപ്പോൾ ദേഹോപദ്രവം ഏൽപ്പിക്കുന്നതും പതിവായി. രക്ഷയില്ലാതെ വന്നതോടെ സുഹൃത്തിന്റെ വീട്ടിലേക്കു താമസം മാറ്റി. കൗൺസലിങ് നടത്തിയാൽ മാറ്റം ഉണ്ടാകുമെന്നു കരുതിയാണു ഭർത്താവുമായി നാട്ടിലെത്തിയത്. കുടുംബ ജീവിതത്തിൽ താൽപര്യമില്ലെന്നും സ്വതന്ത്രനായി പറക്കണമെന്നുമാണു കൗൺസലിങ്ങിനിടെ ഭർത്താവ് പറഞ്ഞതെന്നും യുവതി മൊഴി നൽകിയിരുന്നു.

മറ്റ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ പേര് വിവരങ്ങൾ ഉൾപ്പെടുത്തി വ്യാജ കണക്ക്, സര്‍ക്കാരില്‍ നിന്നും തട്ടിയത് ലക്ഷങ്ങള്‍, അധ്യാപക തസ്തികകൾ സൃഷ്ടിച്ച് നിയമന കോഴയും, കണ്ണൂരിലെ 11 സ്കൂളുകള്‍ സംശയനിഴലില്‍

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026