BREAKING NEWS

ചിരിയുടെ മണവാളൻ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, അയാളും ഞാനും തമ്മിൽ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്, എന്റെ നാടിന്റെ അഭിമാനമായൊരാൾ…എന്റെ തെരഞ്ഞൈടുപ്പുകളിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചു വാങ്ങിയ സലിംകുമാർ, മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും എനിക്ക് എന്റെ കൂടെപിറപ്പിനെയും നഷ്ടമായി…വിഡി സതീശൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: നഷ്ടപ്പെട്ടത് വെറുമൊരു ചലചിത്ര താരത്തെ മാത്രമല്ല, കൂടപ്പിറപ്പിനെയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. അയാളും ഞാനും തമ്മിൽ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്. എന്റെ നാടിന്റെ അഭിമാനമായൊരാൾ. എനിക്കൊരു നിലപാടുണ്ടെന്ന് ഉറക്കെ പറഞ്ഞൊരാൾ. വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അൽപ്പം പോലും ഓർക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവർത്തിച്ച് പറയുന്ന ഒരാൾ. ഞാൻ കോൺഗ്രസുകാരനാണെന്ന് പറയാൻ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരൻ.

എന്റെ തെരഞ്ഞൈടുപ്പുകളിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചു വാങ്ങിയ സലിംകുമാർ, പാർട്ടിയുടെ വിജയങ്ങളിൽ അത്രമേൽ സന്തോഷിച്ച കൂടപിറപ്പായിരുന്നെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം സലിം കുമാർ പങ്കെടുത്ത അവസാന പൊതുപരിപാടിയും മുഖ്യമന്ത്രിക്ക് പറവൂരിൽ ജനങ്ങൾ നൽകിയ സ്വീകരണ പരിപാടിയായിരുന്നു.

മുഖ്യമന്ത്രിയുടെ കുറിപ്പ് ഇങ്ങനെ-

ചിരിയുടെ മണവാളൻ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ. അയാളും ഞാനും തമ്മിൽ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്. എന്റെ നാടിന്റെ അഭിമാനമായൊരാൾ. എനിക്കൊരു നിലപാടുണ്ടെന്ന് ഉറക്കെ പറഞ്ഞൊരാൾ. വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അൽപ്പം പോലും ഓർക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവർത്തിച്ച് പറയുന്ന ഒരാൾ. ഞാൻ കോൺഗ്രസുകാരനാണെന്ന് പറയാൻ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരൻ. എന്റെ തിരഞ്ഞൈടുപ്പുകളിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചു വാങ്ങിയ സലിംകുമാർ, പാർട്ടിയുടെ വിജയങ്ങളിൽ അത്രമേൽ സന്തോഷിച്ച കൂടപിറപ്പ്,

ഹാസ്യം മാത്രമല്ല എന്തും തനിക്ക് വഴങ്ങുമെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിന്റെ പല തലങ്ങളിലും വഴികളിലും സലിം കുമാർ ലോകാത്തര നിലവാരം കാട്ടി. ഒരു മുഖം കൊണ്ട് ചിരി പകരുമ്പോൾ മറുഭാഗത്ത് കണ്ണിരിന്റെ നനവ് ഹൃദയത്തിലേക്ക് പകരുകയായിരുന്നു സലിം കുമാർ. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും എനിക്ക് എന്റെ കൂടെപിറപ്പിനെയും നഷ്ടമായി. സലിം കുമാറിന് വിട💔

‘എന്റെ മരണത്തിൽ മതപരമായ ച‌ടങ്ങുകൾ ഒഴിവാക്കണം, അസ്ഥി പുഴയിൽ ഒഴുക്കരുത്’… രാവിലെ പറവൂർ ടൗൺഹാളിൽ പൊതുദർശനം, സംസ്കാരം വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ

കുടുകുടെ ചിരിപ്പിച്ച ഹാസ്യസാമ്രാട്ട്; അച്ഛനുറങ്ങാത്ത വീടിലൂടെ കരയിപ്പിച്ചു; ശാരീരിക അസ്വസ്ഥതകൾ അവ​ഗണിച്ച് തെരഞ്ഞെടുപ്പ് വേദികളെ ആവേശം കൊള്ളിച്ചു

BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026
BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026
BREAKING NEWS
ഉഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പരമ്പരക്കൊലയാളികളിൽ ഒരാൾ...ഒന്നെങ്കിൽ പ്രണയവാ​ഗ്ദാനം നൽകി വശത്താക്കും, അല്ലെങ്കിൽ കുടുംബങ്ങളെ ഒന്നാകെ ലക്ഷ്യമിട്ട് വീടുകളിൽ അതിക്രമിച്ചുകയറി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കും!!15 വർഷത്തിനിടെ കൊന്നുതിന്നത് 38 പേരെ, നരഭോജി മനുഷ്യൻ അറസ്റ്റിൽ, കുറ്റം തെളിഞ്ഞാ...
27 Oct 2026
BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026