BREAKING NEWS

ഇവർ ക്രിമിനലുകൾ ആയതല്ല ആക്കിയത്… ഈ നേതാവിന്റെ സ്വാർത്ഥ ലാഭത്തിനുവേണ്ടി ഇവരെ കൂടെകൂട്ടി, ജില്ലാ ആസ്ഥാനത്ത് താമസിപ്പിച്ച് ചിലർക്ക് എസ്‌കോർട്ട് വിടുക, ഇവരുടെ സ്വകാര്യ ആവശ്യങ്ങൾ നിറവേറ്റുക എന്നതൊക്കെയായിരുന്നു പണി… സാക്ഷാൽ പിണറായി വാളുമായി ഇറങ്ങിയപ്പോൾ ആണ് പല മറ്റ് നേതാക്കൾക്കും തലയ്ക്ക് വെളിച്ചം വീണത്… അർജുൻ ആയങ്കി കേസിൽ പി ജയരാജനെ ലക്ഷ്യമിട്ട് മനു തോമസ്

· · 1 min read
Share: Copied!

കണ്ണൂർ: പോലീസിനെതിരെ വെല്ലുവിളിച്ച ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ പ്രവർത്തിയിൽ മുതിർന്ന സിപിഎം നേതാവ് പി ജയരാജനെ ലക്ഷ്യംവെച്ച് ഫേസ്ബുക്ക് പോസ്റ്റുമായി ഡിവൈഎഫ്‌ഐ മുൻ നേതാവ് മനു തോമസ്. ഇത്തരം വ്യക്തികളെ ഇങ്ങനെ മാറ്റിയെടുത്തതിൽ സിപിഎം മുൻ ജില്ലാ സെക്രട്ടറി ആണെന്ന് മനു തോമസ് പോസ്റ്റിൽ കുറിച്ചു. ഇവർ ക്രിമിനലുകൾ ആയതല്ല. ആക്കിയതാണ്. ഈ ജില്ലാ സെക്രട്ടറിയുടെ കാലത്ത് സിപിഎം ഓഫീസ് ഇവരുടെ താവളമായിരുന്നു. ഈ നേതാവിനും ശിക്ഷ്യന്മാർക്കും ഇവരെ കൊണ്ട് ഗുണം ഉണ്ടായെന്നും മനു തോമസ് വിമർശിച്ചു.

ഈ നേതാവിന്റെ സ്വാർത്ഥ ലാഭത്തിനുവേണ്ടി ഇവരെ കൂടെകൂട്ടി. ഈ ടീംസിനെ ജില്ലാ ആസ്ഥാനത്ത് താമസിപ്പിച്ച് ചിലർക്ക് എസ്‌കോർട്ട് വിടുക, ഇവരുടെ സ്വകാര്യ ആവശ്യങ്ങൾ നിറവേറ്റുക എന്നതൊക്കെയായിരുന്നു പണി. ഈ കാലത്ത് ഈ നേതാവിനെ ശാസിക്കാനോ തിരുത്താനോ ആരും പാർട്ടിയിൽ ഉണ്ടായില്ല, പിന്നീട് സാക്ഷാൽ പിണറായി വാളുമായി ഇറങ്ങിയപ്പോൾ ആണ് പല മറ്റ് നേതാക്കൾക്കും തലയ്ക്ക് വെളിച്ചം വീണത് ഈ നേതാവിനും അദ്ദേഹത്തിന്റെ ചുരുക്കം ചില ശിഷ്യമാർക്കും ഇവരെകൊണ്ട് ഗുണമുണ്ടായിട്ടുണ്ട്. ഈ വെട്ടുകിളികൂട്ടം ഇപ്പോൾ പറയുന്നത് ഈ നേതാവിനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ എന്നാണ്, സൈബർ ലോകത്തെ ഈ വിലാപമാണ് അദ്ദേഹത്തിനുള്ള ഗുരു ദക്ഷിണ അതയാൾ ആസ്വദിക്കുന്നുണ്ടെന്നും മനു തോമസ് പറഞ്ഞു.

മനു തോമസിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം-

സി. പി.ഐ എം നെ ജനങ്ങളിൽ നിന്ന് അകറ്റുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചവരാണ് കുറെ അതിതീവ്ര സൈബർ വിപ്ലവകാരികൾ (എല്ലാവരുമല്ല )ഇവരാണ് ആരാധക വൃന്ദങ്ങളായി പരസ്പര സഹായികളാകുന്നത്
ഇവരിൽ ഒരു നേതാവിന് ഡാമേജ് പറ്റുമ്പോൾ മറ്റേ കൂട്ടർ കൂട്ടത്തോടെ ചാടി വീഴുകയായി അങ്ങനെ പരസ്പര സഹായ സംഘങ്ങളായി വാഴുകയാണ്
ഇത്തരം വെല്ലുവിളി കോപ്രായത്തരങ്ങൾ ഭാവിയിലെ ഉയർന്ന മാർക്കറ്റിംങ്ങിനാണ് ഉപയോഗപ്പെടുക എന്നിവർക്ക് അറിയാം
ഞാൻ പ്രവർത്തിച്ച പാർട്ടി വേറെയാണ് എന്ന് ഒരു സ്വർണ്ണം പൊട്ടിക്കൽ നടത്തുന്ന ക്രിമിനൽ വെല്ലുവിളി പോലെ പറയുമ്പോൾ ആ പാർട്ടി ഏതാണ് ആ പാർട്ടി എന്ത് ഉത്തരം പറയും. ..?
ഈ കാര്യത്തിൽ ഒന്ന് വ്യക്തമാണ് ഇത്തരം വ്യക്തികളെ ഇന്നുകാണും വിധംമാറ്റിയെടുത്തതിൽ പ്രധാന ഉത്തരവാദി മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന സി.പി.ഐ എമ്മിന്റെ ഒരു നേതാവിനാണ്
അദ്ദേഹത്തിന്റെ സ്വാർത്ഥലാഭത്തിനുവേണ്ടി പാർട്ടിയിൽ ആഭിമുഖ്യമുള്ളവരും വിപ്ലവ വചനങ്ങൾ പോസ്റ്റ്‌ചെയ്യ്ത് സോഷ്യൽ മീഡിയയിൽ ആദ്യകാലത്ത് ഹിറ്റ് ആയവരുമായ ചിലരെ അദ്ദേഹം കൂടെ കൂട്ടി എല്ലാത്തിന്റെയും ഏക ന്യായികരണം പ്രതിരോധം എന്നത് മാത്രമായിരുന്നു
ഈ ജില്ലാസെക്രട്ടറിയുടെ കാലത്ത് ഇവരുടെ താവളം സി. പി.ഐ. എം ജില്ലാ കമ്മറ്റി ഓഫീസ് ആയിരുന്നു.
സാധാരണ സി. പി. ഐഎം ജില്ലാ ആസ്ഥാനത്ത് ഓഫീസ് ചുമതലക്കാർ അല്ലാതെ പ്രത്യേക ചുമതല ഇല്ലാത്ത ആരെയും താമസിപ്പിക്കാറില്ല
എന്നാൽ ഈ ടീമ്‌സിനെ ജില്ലാ ആസ്ഥാനത്ത് താമസിപ്പിച്ച് ചിലർക്ക് എസ്‌കോർട്ട് വിടുക മറ്റ് ഇവരുടെ സ്വകാര്യആവശ്യങ്ങൾ നിറവേറ്റുക എന്നതൊക്കെയായിരുന്നു പണി
ഈ കാലത്ത് ഈ നേതാവിനെ ശാസിക്കാനോ തിരുത്താനോ ആരും പാർട്ടിയിൽ ഉണ്ടായില്ല, പിന്നീട് സാക്ഷാൽ പിണറായി വാളുമായി ഇറങ്ങിയപ്പോൾ ആണ് പല മറ്റ് നേതാക്കൾക്കും തലയ്ക്ക് വെളിച്ചം വീണത്
ഈ നേതാവിനും അദ്ദേഹത്തിന്റെ ചുരുക്കം ചില ശിഷ്യമാർക്കും ഇവരെകൊണ്ട് ഗുണമുണ്ടായിട്ടുണ്ട്
അങ്ങനെ ഒരു ഭാഗത്ത്
നേതാവിന്റെ വാഴ്ത്തിപാട്ടിന്റെയും പുകഴ്ത്തലിന്റെയും സംസ്ഥാന കോഡിനേഷൻ ചുമതല ഈ ചെറുപ്പക്കാർക്കായി അതിന്റെ മറവിൽ ജയിലിൽ കിടക്കുന്നതും അല്ലാത്തതുമായ എല്ലാ ക്വട്ടേഷൻ ഗുണ്ടാ ടീമുംസ്മായും ബന്ധങ്ങൾ വളർന്നു സ്വന്തമായി കൊലനടത്താനും
കൊല നടത്തി ജയിലിൽ പോവുക അങ്ങനെ ഗുണ്ടാ മാർക്കറ്റ് വർദ്ധിപ്പിക്കുക ആരാധകരെ സന്തോഷിപ്പിക്കുക അങ്ങനെ ഹരമായി വളർന്നു.
ഇവർ ക്രിമിനലുകൾ ആയതല്ല ആക്കിയതാണ്. . .
ഈ വെട്ടുകിളികൂട്ടം ഇപ്പോൾ പറയുന്നത് ഈ നേതാവിനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ എന്നാണ് , സൈബർ ലോകത്തെ ഈ വിലാപമാണ് അദ്ദേഹത്തിനുള്ള
ഗുരു ദക്ഷിണ അതയാൾ ആസ്വദിക്കുന്നുണ്ട്
ഇതിലും കൂടുതൽ പറയാനുണ്ട്
പറഞ്ഞതിലും ഏറെ. . . ചില വിശുദ്ധവിപ്ലവകാരികളെപ്പറ്റി,

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026