BREAKING NEWS

മെസ്സിയും ഭാര്യയും ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യുന്ന മലയാളി സഹോദരിമാർ; കൊവിഡ് കാലത്ത് മനസ്സിലുദിച്ചൊരു ആശയത്തിലൂടെ ഫുട്ബോൾ രാജകുമാരന്റെ ശ്രദ്ധനേടി പാലക്കാട്ടുകാരായ സാന്ദ്രയും സ്‌നിഗ്ധയും

· · 1 min read
Share: Copied!

പാലക്കാട്: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകർ പിന്തുടരുന്ന വിഖ്യാത വ്യക്തിത്വമാണ്  ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. എന്നാൽ സാക്ഷാൽ  മെസ്സി പിന്തുടരുന്ന സോഷ്യൽ മീഡിയ പേജുകൾ വിരളമാണ്. ആ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് പാലക്കാട് ചന്ദ്രനഗർ സ്വദേശികളായ സഹോദരിമാരായ സാന്ദ്രയും സ്‌നിഗ്ധയും.

ചന്ദ്രനഗർ സാന്ദ്രാനന്ദത്തിൽ എസ്. ശശിധരന്റെയും പി.കെ. ശർമിളയുടെയും മക്കളായ ഇവർ നടത്തുന്ന ഇൻസ്റ്റഗ്രാം പേജിന്റെ ഫോളോവറാണ് മെസ്സി. കൗതുകകരമെന്നു പറയട്ടെ, ആ പേജ് മെസ്സിയുടെ ഭാര്യ ആന്റൊനെല റൊക്കുസ്സോയെ കേന്ദ്രീകരിച്ചുള്ളതാണ്.

കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പോഴാണ് മെസ്സിയെക്കുറിച്ച് ഒരു സോഷ്യൽ മീഡിയ പേജ് തുടങ്ങണമെന്ന ആശയം സഹോദരിമാർക്കുണ്ടായത്. പിന്നീട് ആ ചിന്ത മെസ്സിയുടെ ജീവിതപങ്കാളിയായ ആന്റൊനെലയിലേക്കെത്തി. 2021-ൽ ‘ആന്റൊനെല ഗാലറി’ എന്ന പേരിൽ ഇൻസ്റ്റഗ്രാം പേജ് ആരംഭിച്ച അവർ, മെസ്സിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങൾ, വീഡിയോകൾ, വിശേഷങ്ങൾ എന്നിവ സ്ഥിരമായി പങ്കുവെക്കാൻ തുടങ്ങി.

ക്രമേണ അർജന്റീനൻ ഫുട്ബോൾ ആരാധകർക്കിടയിൽ പേജ് ശ്രദ്ധനേടി. ഇന്ന് ഏകദേശം 3.99 ലക്ഷം ഫോളോവേഴ്‌സാണ് പേജിനുള്ളത്. 2025-ൽ ആന്റൊനെല തന്നെ പേജ് ശ്രദ്ധിക്കാനും സന്ദർശിക്കാനും തുടങ്ങി. അതേ വർഷം മാർച്ചിൽ അവർ പേജിനെ ഫോളോ ചെയ്യുകയും ചെയ്തു.

മെസ്സി കേരളത്തിലേക്കെത്തുമെന്ന വാർത്ത പേജിലൂടെ പങ്കുവെച്ചതോടെയാണ് കാര്യങ്ങൾ കൂടുതൽ ശ്രദ്ധേയമായത്. 2025 ഓഗസ്റ്റ് 23-ന് ഫുട്ബോൾ ലോകത്തെ സൂപ്പർതാരം ലയണൽ മെസ്സി തന്നെ ഈ പേജിന്റെ ഫോളോവറായി മാറി.

2025 ഡിസംബറിൽ മെസ്സി ഇന്ത്യയിലെത്തിയപ്പോൾ സാന്ദ്രയും സ്‌നിഗ്ധയും മുംബൈയിലെത്തി അദ്ദേഹത്തെ നേരിൽ കാണാൻ ശ്രമിച്ചിരുന്നു. അന്ന് കേരള സന്ദർശനത്തെക്കുറിച്ച് അന്വേഷിച്ച് ആന്റൊനെലയ്ക്ക് അയച്ച സന്ദേശത്തിന് മറുപടിയും ലഭിച്ചു. കേരളത്തിലെത്താൻ സാധിക്കില്ലെന്നും സന്ദേശം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ആന്റൊനെല മറുപടി നൽകിയതായി ഇരുവരും പറയുന്നു. മുംബൈയിൽ നിന്ന് പങ്കുവെച്ച വീഡിയോ ആന്റൊനെല ലൈക്ക് ചെയ്തതും ഇവരുടെ സന്തോഷം ഇരട്ടിയാക്കി.

നിലവിൽ പേജിലൂടെ രണ്ടായിരത്തിലധികം ചിത്രങ്ങളും ആയിരക്കണക്കിന് സ്റ്റോറികളും പങ്കുവെച്ചിട്ടുണ്ട്. സാന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എൻജിനിയറിങ് ബിരുദധാരിയാണ്. സ്‌നിഗ്ധ എറണാകുളത്ത് അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് രണ്ടാംവർഷ വിദ്യാർഥിനിയാണ്.

സംശയ രോഗം വാക്ക് തര്‍ക്കമായി, ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്, പിന്നാലെ കത്തി കഴുകി സ്ഥലംവിട്ട് പ്രതി , ക്രൂര കൊലപാതകം മക്കളുടെ കണ്‍മുന്നില്‍ വച്ച്

BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026
BREAKING NEWS
മുസ്ലിം വിദ്വേഷ പരാമർശവും വർക്കലയെയും ഫോർട്ട് കൊച്ചിയെയും കുറിച്ച് വ്യാജപ്രചാരണവും; യുപി യൂട്യൂബർക്കെതിരെ കേസ്; സമുദായങ്ങൾക്കിടയിൽ ഭിന്നതയും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; ’കേരളം ഒറ്റക്കെട്ടാണെന്നും വർഗീയ വിദ്വേഷത്തിന് ഇവിടെ സ്ഥാനമ...
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; പ്രസം​ഗത്തിനിടെ സദസിൽ നിന്നും മോദി അനുകൂലിയുടെ ശബ്ദത്തിനുനേരെ പൊട്ടിത്തെറിച്ച് ഖാർഗെ; ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026