തിരുവനന്തപുരം: വി.ഡി.എസ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിന് തുടക്കം. 10വർഷത്തിനു ശേഷമുള്ള ആദ്യ ബജറ്റ് എന്ന പ്രത്യേകതയും ഇന്നത്തെ ബജറ്റിലുണ്ട്. സംസ്ഥാനത്തിന് ആകെ 5.07 ലക്ഷം കോടി രൂപയുടെ കടബാധ്യതയെന്നും മുഖ്യമന്ത്രി സഭയിൽ.
മിഷൻ സമുദ്രയ്ക്ക് 400 കോടി രൂപ
കേരളത്തിന്റെ 600 km തീരദേശവും ജലസ്രോതസുകളും സംയോജിപ്പിച്ച് മാരിടൈം ഭൂപടത്തിൽ കേരളത്തിനെ സമുദ്ര ശക്തിയായി മാറ്റും.
മദർഷിപ്പ് മദർഷിപ്പ് നിർമാണം ലക്ഷ്യമാക്കി കപ്പൽ നിർമാണ കേന്ദ്രം. തൊഴിൽ കേന്ദ്രങ്ങളിൽ തീരദേശത്തുള്ളവർക്ക് സംവരണം.
റെയർ എർത്ത് ആന്റ് ക്രിട്ടിക്കൽ മിനറൽസ് കോറിഡോറിന് 100 കോടി രൂപ
വിഴിഞ്ഞം, അഴീക്കൽ, ബേപ്പൂർ തുറമുഖങ്ങൾ വികസിപ്പിക്കും
കേരളത്തെ പോർട്ട് സിറ്റിയാക്കും
സംസ്ഥാനത്ത് മാരിടൈം മ്യൂസിയം സ്ഥാപിക്കാൻ 50 കോടി രൂപ. സംസ്ഥാനത്തെ പ്രധാന 4 തുറമുറഖങ്ങളായ വിഴിഞ്ഞവും കോവളവും കൂടിയുള്ളത്, കൊല്ലം ബേപ്പൂർ അഴീക്കൽ എന്നിവയുടെ വികസനത്തിനും കടൽ വഴിയുള്ള ചരക്ക് ഗതാഗതത്തിനും ഊന്നൽ നൽകി സ്വകാര്യ പങ്കാളിത്തത്തോടെ മാരിടൈൽ, ലോജിസ്റ്റിക്സ്, മാരിടൈം വ്യവസായം, മാരിടൈം നിയമ വ്യവസായം മാരിടൈം മ്യൂസിയം എന്നിവ ഉൾപ്പെടുത്തി കേരള മാരിടൈം പോളിസി രൂപീകരിക്കും.















































