BREAKING NEWS

സുധാകരന്റെ കളി ചെന്നിത്തലയേയും സുധീരനേയും വെട്ടിമാറ്റി ഒറ്റപ്പേരിലേക്ക് ഒതുക്കാനോ? കെ സി മുഖ്യമന്ത്രിയാക്കണം!! മുഖ്യമന്ത്രി ചർച്ചകൾ ഡൽഹിക്ക് നീട്ടി കെ സുധാകരൻ, ഖാർഗെയെ കണ്ട് നിലപാടറിയിച്ചു

· · 1 min read
Share: Copied!

ന്യൂഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ അങ്ങ് തലസ്ഥാനത്തേക്ക് നീട്ടി കെ. സുധാകരൻ എംപിയുടെ കളികൾ. കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് സുധാകരൻ, പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ കണ്ടു. ശനിയാഴ്ച പാർലമെന്റിലെ ഖാർഗെയുടെ ചേംബറിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന്റെ പേര് സുധാകരൻ ഖാർഗെയ്ക്ക് രേഖാമൂലംതന്നെ നൽകിയതായാണ് റിപ്പോർട്ടുകൾ. അതേസമയം കേരളത്തിലെ മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചയെ കെ.സി. വേണുഗോപാൽ എന്ന ഒരൊറ്റ പേരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച എന്നാണ് വിലയിരുത്തൽ. വേണുഗോപാലിന്റെ ജനസമ്മതിയും നേതൃപാടവും കേരളത്തിൽ കോൺഗ്രസിന് ഗുണം ചെയ്യുമെന്ന വാദമാണ് സുധാകരൻ പ്രധാനമായും മുന്നോട്ടുവെച്ചത്.

അതേസമയം ഇതിനു തുടക്കം കുറിച്ചുകൊണ്ട് നേരത്തെതന്നെ ഫേസ്ബുക്കിലൂടെ വേണുഗോപാലിനെ പ്രശംസിച്ചുകൊണ്ട് സുധാകരൻ രം​ഗത്തെത്തിയിരുന്നു. മാത്രമല്ല കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ തെറ്റില്ലെന്നും ചർച്ച നടക്കട്ടെയെന്നും അതിന് എന്താണ് കുഴപ്പമെന്നും കഴിഞ്ഞ ദിവസം കെ. സുധാകരൻ ചോദിച്ചിരുന്നു. വോട്ടെണ്ണി ഭൂരിപക്ഷം ലഭിക്കുന്നതിനു മുമ്പ് കോൺഗ്രസ് നേതാക്കൾ പരസ്യമായി മുഖ്യമന്ത്രി ചർച്ച നടത്തുന്നതിൽ കേരളത്തിലെ മുതിർന്ന നേതാക്കൾക്കിടയിലും പ്രവർത്തകർക്കിടയിലും കടുത്ത അമർഷമുണ്ട്. ഫലം വരുംമുമ്പുള്ള കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ മുസ്ലിം ലീഗും അതൃപ്തി പരസ്യമാക്കിയിരുന്നു. എന്നാൽ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ സുധാകരൻ മുന്നോട്ടുപോവുകയാണ്.

ഇതിനിടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകളിൽ നിന്ന് വി.ഡി സതീശനെയും രമേശ് ചെന്നിത്തലയേയും വെട്ടാനുള്ള കെ. സുധാകരന്റെ നീക്കങ്ങളുടെ ഭാഗമായാണ് പുതിയ സംഭവവികാസവും വിലയിരുത്തപ്പെടുന്നത്. മാത്രമല്ല കെ.സിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിക്കുക വഴി കോൺഗ്രസിൽ രാഷ്ട്രീയമായി പിടിച്ചുനിൽക്കുക എന്നതാണ് സുധാകരൻ ലക്ഷ്യമിടുന്നതെന്ന് വിശ്വസിക്കുന്ന ഒരു വിഭാ​ഗവുമുണ്ട്. കണ്ണൂർ ജില്ലയിൽ തനിക്കുണ്ടായിരുന്ന പഴയ പ്രതാപം കൈമോശം വന്നതായി സുധാകരന് തോന്നുന്നുണ്ടെന്നാണ് അദ്ദേഹത്തിനോട് അടുപ്പമുള്ളവർ നൽകുന്ന സൂചന. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടി വന്നതും കണ്ണൂരിൽ ഇത്തവണ മത്സരിക്കാൻ സാധിക്കാതിരുന്നതുമെല്ലാം സുധാകരന് തിരിച്ചടിയായിരുന്നു. ഇതോടെയാണ് നേരത്തെ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയ സുധാകരൻ മറുകണ്ടം ചാടി കെ.സിക്ക് അനുകൂലമായി ചരടുവലികൾ നടത്തുന്നത്.

ശനിയാഴ്ച മാത്രം ഹോർമുസ് കടക്കാനാതാകാതെ മടങ്ങിയത് 10 കപ്പലുകൾ!! ഹോർമുസിൽ ഓയിൽ ടാങ്കറിന് നേരെ വെടിവെപ്പ്, വെടിയുതിർത്തത് രണ്ട് ഇറാനിയൻ ഗൺബോട്ടുകളിൽ നിന്ന്, ആക്രമണത്തിനു പിന്നിൽ ഐആർജിസി? ഹോർമുസ് കടലിടുക്ക് ഇപ്പോൾ സൈനിക നിയന്ത്രണത്തിൽ, ഉപരോധം പിൻവലിക്കുന്നതുവരെ നിയന്ത്രണം തുടരും- ഇറാൻ

 

BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026
BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026