BREAKING NEWS

പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളുമായി, ആത്മബന്ധങ്ങളുടെ കഥ പറയുന്ന “സിൻഗ” ടീസർ പുറത്ത്

· · 1 min read
Share: Copied!

കയാൽ ചന്ദ്രനെ നായകനാക്കി രാജ ദുരൈ സിങ്കം സംവിധാനം ചെയ്യുന്ന “സിൻഗ” എന്ന തമിഴ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മലയാളത്തിലെ പ്രിയ താരങ്ങളായ സിജാ റോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ” നായികമാരായെത്തുന്നത്. ഒപ്പം ഒരു നായ്ക്കുട്ടിയും ഈ ചിത്രത്തിന്റെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നു. ആദിത്യ കതിർ, പ്രശസ്ത മലയാള നടൻ അരിസ്റ്റോ സുരേഷ് എന്നിവർക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളാണ് ടീസർ നൽകുന്നത്. മനുഷ്യരും നായ്ക്കളും തമ്മിലുള്ള ആഴമേറിയതും അഭേദ്യവുമായുള്ള ബന്ധം പണ്ടേ ചരിത്രത്താളുകളിൽ എഴുതപ്പെട്ടവയാണ്. വൈകാരികമായി സമ്പന്നമായ ആഖ്യാനത്തിലൂടെ എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്താൻ ഈ ചിത്രത്തിന് കഴിയും.

രുദ്രം സിനിമാസ്, എസ്. ആർ ഫിലിംസ് എന്നീ ബാനറിൽ വേലായുധം രാജേന്ദ്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അശോക് കുമാർ രാജ് നിർവ്വഹിച്ചിരിക്കുന്നു. പ്രശസ്ത ചലച്ചിത്ര സംവിധായകരായ വസന്ത്, സർക്കുണം എന്നിവരുടെ കീഴിൽ തന്റെ കരിയർ തുടങ്ങിയ രാജദുരൈ സിൻഗം ഒരുക്കിയ ഈ ചിത്രം തികച്ചും മനോഹരമായ ഒരു കുടുംബ ചിത്രമാണ്. അടുത്തിടെ പുറത്തിറങ്ങിയ ‘സിൻഗ’ത്തിലെ സൂപ്പർ ഹിറ്റ് ഗാനം “കാതുകുള്ളക്കുരുവി” എന്ന പാട്ട് ഇതിനോടകം തന്നെ സിനിമ ആസ്വാദകരുടെ മനസ്സിൽ ഇടംപിടിച്ചു കഴിഞ്ഞു. കഥയ്ക്കൊപ്പം തന്നെ സംഗീതത്തിനും പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗാനങ്ങൾ മനോജ് ചിന്നസ്വാമിയാണ് രചിച്ചിട്ടുള്ളത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജ്കുമാർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ആർ.ശരവണൻ, എഡിറ്റർ-എ. ആർ ശിവരാജ് രാജാമണി,കോസ്റ്റും ഡിസൈനർ-നടരാജ് കെ, ലിറിക്സ്-മണി അമുതവൻ,ആർട്ട് – കാലൈ മുത്തമിഴൻ, കൊറിയോഗ്രാഫി -ബോബി ആന്റണി, ഓഡിയോഗ്രാഫി- ആനന്ദ് രാമചന്ദ്രൻ, സൗണ്ട് ഡിസൈൻ- രഞ്ജിത്ത് കെന്നഡി, ഡി ഐ-വർണ്ണ ഡിജിറ്റൽ സ്റ്റുഡിയോ, കളറിസ്റ്റ്-ആർ. നന്ദകുമാർ,സ്റ്റിൽസ്- ചന്ദ്രു, മേക്കപ്പ്-ഭൂബാലൻ, പ്രൊഡക്ഷൻ കൺട്രോളർ- രാമചന്ദ്രമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ദുരൈ അഭിമന്യു,വി എഫ് എക്സ്-എം കെ വി മീഡിയ,പബ്ലിസിറ്റി ഡിസൈൻ കുമാരൻ കെ, പിആർഓ- എഎസ് ദിനേശ്, മനു ശിവൻ.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026