BREAKING NEWS

വിവാദ ആൾദൈവത്തിന്റെ വലംകൈ, ശിവാനിക ട്രസ്റ്റിന്റെ വൈസ് പ്രസിഡന്റ്… നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് അശോക് ഖരാത്തിന്റെ അടുത്ത അനുയായിയും ഭാര്യയും മരിച്ചു, മകൻ ​ഗുരുതരാവസ്ഥയിൽ, സംഭവത്തിൽ ദുരൂഹത

· · 1 min read
Share: Copied!

മുംബൈ: ലൈംഗിക പീഡനക്കേസുകളിൽ അറസ്റ്റിലായ ക്യാപ്റ്റനെന്നു വിളിപ്പേരുള്ള വിവാദ ആൾദൈവം അശോക് ഖരാത്തിന്റെ അടുത്ത അനുയായിയും ഭാര്യയും വാഹനാപകടത്തിൽ മരിച്ചു. അശോഖ് ഖരാത്തിന്റെ ബിസിനസ് പങ്കാളികൂടിയായ ജിതേന്ദ്ര ഷെൽക്കേ (55), ഭാര്യ അനുരാധ(50) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഇവരുടെ മകനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മുംബൈ- നാഗ്പുർ സമൃദ്ധി എക്സ്പ്രസ് വേയിൽ ധോത്രെയിലാണ് അപകടമുണ്ടായത്. ജിതേന്ദ്ര ഷെൽക്കെയും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരണപ്പെടുകയായിരുന്നു.

അതേസമയം വിവാദ ആൾദൈവം അശോക് ഖരാത്തിന്റെ അടുത്ത അനുയായിയാണ് ജിതേന്ദ്ര ഷെൽക്കേ. അശോക് ഖരാത്തിന്റെ ഒട്ടേറെ ബിസിനസ് സംരംഭങ്ങളിൽ ഇയാൾക്ക് പങ്കാളിത്തമുണ്ട്. അശോക് ഖരാത്ത് സ്ഥാപിച്ച ശിവാനിക ട്രസ്റ്റിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. ജിതേന്ദ്ര ഷിൽക്കേയുടെ അപകടമരണത്തിൽ ദുരൂഹത ആരോപിച്ച് മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. അപകടത്തിൽ ദുരൂഹതകളുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും എൻസിപി എംഎൽഎ രോഹിത് പവാർ ആവശ്യപ്പെട്ടു.

ഖരാത്തിന്റെ വെളിപ്പെടാത്ത ദുഷ്പ്രവൃത്തികൾ പുറത്തുവരാതിക്കാനായി ആസൂത്രണംചെയ്ത അപകടമാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റുപറയാൻ കഴിയില്ല. അപകടത്തിൽ വിശദമായ അന്വേഷണം വേണം. മാത്രമല്ല, അശോക് ഖരാത്തുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങൾ ഇനിയും പുറത്തുവരാനുള്ളതിനാൽ ഇയാളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിതേന്ദ്ര ഷിൽക്കേയുടെ അപകടമരണം അവിശ്വസനീയമാണെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സുഷമ അന്ധാരെ പറഞ്ഞു. ഖരാത്തുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളുടെ ജീവൻ അപകടത്തിലായേക്കാമെന്നും സുഷമ അന്ധാരെ പ്രതികരിച്ചു.

സുധാകരന്റെ കളി ചെന്നിത്തലയേയും സുധീരനേയും വെട്ടിമാറ്റി ഒറ്റപ്പേരിലേക്ക് ഒതുക്കാനോ? കെ സി മുഖ്യമന്ത്രിയാക്കണം!! മുഖ്യമന്ത്രി ചർച്ചകൾ ഡൽഹിക്ക് നീട്ടി കെ സുധാകരൻ, ഖാർഗെയെ കണ്ട് നിലപാടറിയിച്ചു

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026