കോഴിക്കോട്: വടകര എംഡിഎംഎം കേസിൽ അറസ്റ്റിലായ മൂന്ന് അധ്യാപികമാരിൽ രണ്ടുപേർ ഇടത് അനുകൂല സംഘടനാ മുൻ ഭാരവാഹികൾ. കാവ്യ കേരള റിസോഴ്സ് ടീച്ചേഴ്‌സ് അസോസിയേഷൻ പേരാമ്പ്ര യൂണിറ്റ് കൺവീനറും നീഷ്മ ജോയിന്റ് കൺവീനറുമായിരുന്നു. ഇരുവരും ഭാരവാഹിത്വം ഒഴിഞ്ഞത് കഴിഞ്ഞ ഫെബ്രുവരിയിലെന്നും റിപ്പോർട്ട്.
അതേസമയം കൂരാച്ചുണ്ട് സ്വദേശിയായ കാവ്യയെ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിൽ അറസ്റ്റ് ചെയ്തത്. ആവള സ്വദേശിയായ നീഷ്മയെ ചൊവ്വാഴ്ച്ചയും അറസ്റ്റ് ചെയ്തു. ഇതുവരെ പേരാമ്പ്ര ബിആർസിയിലെ മൂന്ന് അധ്യാപകർ കേസിൽ ഉൾപ്പെട്ടുണ്ട്. കീർത്തനായായിരുന്നു കേസിൽ ആദ്യം അറസ്റ്റിലായത്. കേസിൽ വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്കാണ് മൂന്ന് അധ്യാപികമാരും അവസാനം അറസ്റ്റിലായ ഇരിട്ടി സ്വദേശി ജിജിലും പണം അയച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം.
പോലീസ് ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. വയനാട് സ്വദേശിയാണ് പ്രധാനിയെന്നും ഇയാളെ കണ്ടെത്തിയാൽ പിന്നിലുള്ളവരെ കുറിച്ച് വിവരം ലഭിക്കുമെന്നുമാണ് പോലീസ് കണക്ക് കൂട്ടുന്നത്. കൂടെയുള്ളവർ അറസ്റ്റിലായതോടെ വയനാട് സ്വദേശി മുങ്ങിയതായതാണ് പോലീസിന് ലഭിച്ച വിവരം.






