BREAKING NEWS

മാസപ്പടി കേസ്; വിടാതെ ഇഡി; ടി. വീണയുടെ പിണറായിയിലെ ഭൂമി വില്ലേജ് ഓഫീസറുടെ സഹായത്തോടെ പരിശോധിച്ചു; നികുതി രേഖകൾ കൊണ്ടുപോയി

· · 1 min read
Share: Copied!

കണ്ണൂർ: മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ടി. വീണയുടെ പിണറായിയിലെ ഭൂമി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ പരിശോധിച്ചു. ഇന്നലെ രാവിലെയായിരുന്നു പരിശോധന. ഭൂമിയുടെ ആധാര രേഖകളുമായി എത്തിയ ഉദ്യോഗസ്ഥർ വില്ലേജ് ഓഫീസറുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.

ഏകദേശം 80 സെന്റ് ഭൂമിയും വീടിന് സമീപത്തെ സ്ഥലവും പരിശോധിച്ച ഇഡി സംഘം ഭൂനികുതിയുമായി ബന്ധപ്പെട്ട രേഖകളും ശേഖരിച്ചു. മാസപ്പടി കേസിൽ വീണയെ നേരത്തെ രണ്ട് തവണ ഇഡി ചോദ്യം ചെയ്തിരുന്നു. മൂന്നാം തവണയും ചോദ്യം ചെയ്യുമെന്ന സൂചനകൾക്കിടെയാണ് ഭൂമി പരിശോധന നടന്നത്.

ഇതിന് മുമ്പ് കേസുമായി ബന്ധപ്പെട്ട് ടി. വീണയുടെ ബാങ്ക് ലോക്കറും ഇഡി പരിശോധിച്ചിരുന്നു.

മുഖ്യമന്ത്രി ഇന്ന് ദുരന്തഭൂമി സന്ദർശിക്കും; തിരുവനന്തപുരത്തു നിന്നും ഹെലികോപ്ടറിൽ വയനാട്ടിലേയ്ക്ക്; ഉച്ചയ്ക്ക് എത്തിച്ചേരും

BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026