BREAKING NEWS

ഇമ്രാൻ ഖാൻ ഇനി ഞങ്ങളോടൊപ്പം ഇല്ല, അദ്ദേഹം കൊല്ലപ്പെട്ടിരിക്കാം!! പാക് സൈനിക ജനറൽ ഹെഡ്ക്വാർട്ടേഴ്സിലെ മുതിർന്ന ഉദ്യോഗസ്ഥർ അദ്ദേഹം ജീവനോടെയില്ലെന്ന ഭയം പങ്കുവെച്ചു- വെളിപ്പെടുത്തലുമായി പാക് മാധ്യമപ്രവർത്തകൻ, വാർത്ത പുറത്തുവന്നതിനു പിന്നാലെ ഇമ്രാനെ കാണാൻ അനുവദിക്കണമെന്ന ആവശ്യവുമായി പിടിഐ

· · 1 min read
Share: Copied!

കറാച്ചി: 2023 ഓഗസ്റ്റിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജീവനോടെയില്ലെന്ന ഗുരുതര ആശങ്ക പങ്കുവച്ച് പാക് മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ. പാക് സൈന്യത്തിന്റെ ജനറൽ ഹെഡ്ക്വാർട്ടേഴ്സിലെ (GHQ) മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർ ഇമ്രാൻ ഖാൻ ഇനി ജീവനോടെയില്ലെന്ന ഭയം പങ്കുവെച്ചതായി മാധ്യമപ്രവർത്തകൻ വാജഹത് ഖാൻ അവകാശപ്പെട്ടു. എന്നാൽ ഈ വിവരം സ്ഥിരീകരിച്ചിട്ടില്ലെന്നും, ഉദ്യോഗസ്ഥർ നേരിട്ട് കണ്ട വിവരമല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇമ്രാൻ ഖാനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽനിന്നും അകറ്റിനിർത്തുന്നതിനുള്ള കാരണം അദ്ദേഹത്തിന്റെ മരണമായിരിക്കാമെന്ന ആശങ്കയാണ് മൂന്ന് മുതിർന്ന സൈനിക വൃത്തങ്ങൾ പ്രകടിപ്പിച്ചതെന്നാണ് വാജഹത് ഖാന്റെ അവകാശവാദം. എന്നാൽ ഇത് വാർത്തയായി സ്ഥിരീകരിക്കപ്പെട്ട വിവരമല്ലെന്നും ഉദ്യോഗസ്ഥർ കേട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഭയം മാത്രമാണെന്നും അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി.

ഇമ്രാൻ ഖാന്റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്ക ഉയരുന്നതിനിടെയാണ് ഏറെ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന പുതിയ അവകാശവാദം പുറത്തുവന്നത്. ഇതോടെ ജയിലിൽ കഴിയുന്ന ഇമ്രാനെ കുടുംബാംഗങ്ങൾക്കും അദ്ദേഹത്തിന്റെ ഡോക്ടർമാർക്കും കാണാൻ അനുവദിക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) രംഗത്തെത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച ഇമ്രാൻ ഖാന്റെ ആരോഗ്യനിലയിലും അദ്ദേഹത്തിനെതിരായ കേസുകളിലെ നടപടികളിലുമുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി പിടിഐ പ്രവർത്തകർ പാക് സുപ്രീം കോടതിക്ക് മുന്നിൽ പ്രതിഷേധിച്ചിരുന്നു. അടുത്ത ആഴ്ച കേസുകൾ പരിഗണനയ്ക്കെടുക്കുമെന്ന് കോടതി രജിസ്ട്രാർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ഇമ്രാൻ ഖാന്റെ സഹോദരിമാർക്കും വ്യക്തിഗത ഡോക്ടർമാർക്കും അദ്ദേഹത്തെ സന്ദർശിക്കാൻ അനുമതി തേടിയിട്ടുണ്ടെന്ന് പിടിഐ സെക്രട്ടറി ജനറൽ സൽമാൻ അക്രം രാജ പറഞ്ഞു. അടുത്ത ആഴ്ച എല്ലാ കേസുകളും പരിഗണനയ്ക്കായി പട്ടികപ്പെടുത്തുമെന്നും അതിനുള്ള കോസ് ലിസ്റ്റ് പുറത്തിറക്കുമെന്നും രജിസ്ട്രാർ ഉറപ്പ് നൽകിയതായി അദ്ദേഹം വ്യക്തമാക്കി.

അതേസമയം 73കാരനായ ഇമ്രാൻ ഖാൻ 2023 ഓഗസ്റ്റ് 5നാണ് തോഷഖാന കേസിലെ ശിക്ഷയ്ക്ക് പിന്നാലെ അറസ്റ്റിലായത്. തുടർന്ന് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെടുകയും നിരവധി കേസുകൾ ഇപ്പോഴും കോടതികളുടെ പരിഗണനയിലുമാണ്. അതേസമയം, ഇമ്രാൻ ഖാൻ ജീവനോടെയില്ലെന്ന വാദത്തിന് ഇതുവരെ സ്വതന്ത്രമായ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

താനുമായുള്ള സൗഹൃദത്തിൽ നിന്ന് പിന്മാറി യുവതി മറ്റൊരാളുമായി അടുപ്പത്തിലായെന്ന സംശയം, വീട്ടുമുറ്റത്ത് ഫോണിൽ സംസാരിക്കുകയായിരുന്ന യുവതിയെ പിന്നിൽ നിന്ന് വെട്ടിവീഴ്ത്തി ആൺസുഹൃത്ത്, തലയ്ക്ക് വെട്ടേറ്റ യുവതി ​ഗുരുതരാവസ്ഥയിൽ, യുവാവ് പിടിയിൽ

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026