BREAKING NEWS

ആർത്തവ സംബന്ധ പ്രശ്നങ്ങൾക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 17 കാരിയെ ഗർഭ പരിശോധനയ്ക്ക് വിധേയയാക്കി, കുട്ടി ​ഗർഭിണിയാണെന്ന റിപ്പോർട്ടും നൽകി, റിപ്പോർട്ട് കണ്ട് ഞെട്ടിയ പെൺകുട്ടിയും കുടുംബവും സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഫലം നെ​ഗറ്റീവ്

· · 1 min read
Share: Copied!

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ഗുരുതര ചികിത്സാ വീഴ്ചയെന്ന് ആരോപണം. 17 വയസുള്ള പെൺകുട്ടിയെ കുടുംബത്തിന്റെ അനുമതിയില്ലാതെ ഗർഭ പരിശോധനയ്ക്ക് വിധേയയാക്കി. പിന്നാലെ കുട്ടി ഗർഭിണിയാണെന്ന തെറ്റായ ഫലവും നൽകി. പിന്നീട് മറ്റൊരു ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയല്ലെന്നു തെളിഞ്ഞു. ഇതോടെ കുട്ടിയുടെ കുടുംബം ആശുപത്രിക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ്.

ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയാണ് പെൺകുട്ടി കല്യാൺ-ഡോംബിവ്‌ലി ഏരിയയിലെ ശാസ്ത്രി നഗർ സർക്കാർ ആശുപത്രിയിൽ എത്തിയത്. ഡോക്ടർമാർ പെൺകുട്ടിയെ മൂന്ന് തവണ ഗർഭ പരിശോധനയ്ക്ക് വിധേയയാക്കി. തുടർന്ന് ഗർഭിണിയാണെന്ന് കുടുംബത്തെ അറിയിച്ചു.

പരിഭ്രാന്തരായ കുടുംബം പരിശോധനയ്ക്കായി പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിലെ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയല്ലെന്ന് തെളിഞ്ഞു. ഇതോടെ, സർക്കാർ ആശുപത്രിയിലെ പരിശോധനാ രീതികളെക്കുറിച്ച് വലിയ പരാതികൾ ഉയർന്നു. ആർത്തവ സംബന്ധമായ അസുഖത്തിന് പെൺകുട്ടിക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി. പിന്നീട് ഡിസ്ചാർജ് ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു. ഇതോടെ മുനിസിപ്പൽ കമ്മിഷണർ അന്വേഷണത്തിന് ഉത്തരവിട്ടു.

ഇമ്രാൻ ഖാൻ ഇനി ഞങ്ങളോടൊപ്പം ഇല്ല, അദ്ദേഹം കൊല്ലപ്പെട്ടിരിക്കാം!! പാക് സൈനിക ജനറൽ ഹെഡ്ക്വാർട്ടേഴ്സിലെ മുതിർന്ന ഉദ്യോഗസ്ഥർ അദ്ദേഹം ജീവനോടെയില്ലെന്ന ഭയം പങ്കുവെച്ചു- വെളിപ്പെടുത്തലുമായി പാക് മാധ്യമപ്രവർത്തകൻ, വാർത്ത പുറത്തുവന്നതിനു പിന്നാലെ ഇമ്രാനെ കാണാൻ അനുവദിക്കണമെന്ന ആവശ്യവുമായി പിടിഐ

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026