BREAKING NEWS

ഇത് ഒരുതരം വല്ലാത്ത ചെയ്ത് ആയിപ്പോയി… വിവാഹവിരുന്നിന് ചെക്കന്റെ വീട്ടുകാരോട് വിളമ്പുമെന്ന് പറഞ്ഞത് മട്ടൺ, മുന്നിലെത്തിയതോ ചിക്കൻ കാല്… പിന്നെ നടന്നത് ചറപറ അടിയും വടിവാളുകൊണ്ടുള്ള ആക്രമണവും, 12 പേർക്ക് പരുക്ക്

· · 1 min read
Share: Copied!

ബിഹാർ: വിവാഹ വിരുന്നിലെ മെനുവിനെച്ചൊല്ലിയ തർക്കം ബിഹാറിലെ സാഹാർസ ജില്ലയിൽ വലിയ സംഘർഷത്തിലേക്ക് വഴിമാറി. വിവാഹവിരുന്നിൽ മട്ടൺ വിളമ്പുമെന്ന്‌ വാഗ്ദാനം ചെയ്ത് ചിക്കൻ വിളമ്പിയെന്നാരോപിച്ചാണ് വൻ സംഘർഷമുണ്ടായത്. സാഹർസ ജില്ലയിലെ സിമ്രി ബക്തിയാർപുരിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. മുഹമ്മദ് അന്വറിന്റെ മകൻ മുഹമ്മദ് അബ്ദുള്ള അലിയാസ് ചന്ദും, മുഹമ്മദ് ജാവേദ് അലിയാസ് മോട്ടോയുടെ മകളും തമ്മിലുള്ള നിഖാഹ് വ്യാഴാഴ്ച വൈകുന്നേരം 3 മണിയോടെ നടന്നതിനു ശേഷമാണ് സംഘർഷത്തിന് തുടക്കമായത്.

വിവാഹത്തിനു പിന്നാലെ വിരുന്നിനായി ഇരു ഭാ​ഗത്തുനിന്നുമുള്ള ബന്ധുക്കൾ ഒന്നിച്ചുകൂടിയപ്പോൾ പ്രശ്നങ്ങൾ ആരംഭിച്ചത്. വരന്റെ കുടുംബത്തിന്റെ ആരോപണം അനുസരിച്ച്, വിവാഹ വിരുന്നിൽ മട്ടൺ വിഭവങ്ങൾ ഉണ്ടാകുമെന്ന് വധുവിന്റെ കുടുംബം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഭക്ഷണം നൽകിയപ്പോൾ ചിക്കൻ മാത്രമാണ് ഉണ്ടായിരുന്നത്.

ഇത് ചോദ്യം ചെയ്തതോടെയാണ് ഇരു പക്ഷങ്ങൾക്കിടയിൽ വാക്കേറ്റം ആരംഭിച്ചു. പിന്നീട് ഇത് കൈയാങ്കളിയായി മാറി. വടികളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമണം നടന്നതായും ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിലർ വടികൊണ്ട് ആക്രമിക്കുന്നതും വാൾ വീശി ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ആക്രമണത്തിൽ പരുക്കേറ്റ 12 പേരെ സിമ്രി ബക്തിയാർപുർ ഉപജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസെത്തിയാണ് പ്രശ്‌നം അവസാനിപ്പിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

രണ്ടാം വിവാഹത്തെച്ചൊല്ലി വാക്കുതര്‍ക്കം, മകനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞ് പിതാവ്, പിനനാലെ കാണാനില്ലെന്ന് പരാതി, പ്രതി പിടിയിലാത് മൂന്ന് വര്‍ഷത്തിനുശേഷം

BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026