BREAKING NEWS

വൃത്തികേടും വിലകുറഞ്ഞതും നിന്ദ്യവുമായ വാക്കുകള്‍, നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കളിക്കാനുള്ള പാവകളായി സ്ത്രീകളെ കണക്കാക്കരുത്’, ഉദയനിധി സ്റ്റാലിന്‍ പരസ്യമായി മാപ്പുപറയണം, തൃഷയ്ക്കെതിരായ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഖുശ്ബു

· · 1 min read
Share: Copied!

ചെന്നൈ: നടി തൃഷയ്‌ക്കെതിരായ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ ദ്വയാർഥ പ്രയോഗത്തെ അപലപിച്ച് നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു സുന്ദറും ഗായിക ചിന്മയി ശ്രീപദയും. ഉദയനിധിയുടെ വാക്കുകൾ നിന്ദ്യവും വിലകുറഞ്ഞതും വൃത്തികേടുമാണെന്ന് ഖുശ്ബു സുന്ദർ എക്‌സിൽ കുറിച്ചു. അണികളോട് മാന്യമായി പെരുമാറാൻ നിർദേശം നൽകേണ്ടിയിരുന്ന ഉദയനിധി അതിലും ഹീനമായ പരാമർശം നടത്തുകയാണ് ഉണ്ടായതെന്ന് ചിന്മയി ആരോപിച്ചു.

‘ഉദയനിധി സ്റ്റാലിന്റെ പ്രസംഗം കേട്ടു. വൃത്തികേടും വിലകുറഞ്ഞതും നിന്ദ്യവുമായ വാക്കുകളായിരുന്നു അത്. അദ്ദേഹം പിന്തുടരാൻ കാത്തിരിക്കുന്ന രാഷ്ട്രീയ സംസ്‌കാരത്തെയാണ് അത് പ്രതിഫലിപ്പിക്കുന്നത്’, ഖുശ്ബു കുറ്റപ്പെടുത്തി. ‘ഇത്തരം ചിന്താഗതിയുള്ളവരാണ് നാളെ സംസ്ഥാനം ഭരിക്കാനും രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നയിക്കാനും ആഗ്രഹിക്കുന്നതെങ്കിൽ ദൈവം നമ്മെ രക്ഷിക്കട്ടെ. സ്ത്രീകളെ അധിക്ഷേപിക്കുന്നതും അവഹേളിക്കുന്നതും രാഷ്ട്രീയ നാടകമാക്കി മാറ്റി അണികളുടെ കൈയടിയും വിസിലും വാങ്ങി ആസ്വദിക്കുന്നവരിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്’, അവർ പ്രതികരിച്ചു. ‘സ്ത്രീകൾക്കെതിരായ ഇത്തരം വാക്കുകളെ സ്വാഭാവികവത്‌രിക്കുന്നവർ ഒരു കാര്യം ഓർക്കണം; സ്ത്രീകളുടെ അന്തസ്സ് രാഷ്ട്രീയ തർക്കങ്ങളിൽ ബലികഴിക്കപ്പെടുമ്പോൾ നിങ്ങളുടെ സ്വന്തം കുടുംബം ഉൾപ്പെടെയുള്ള ഒരാളും ഇതിൽ നിന്ന് രക്ഷപ്പെടാൻ പോകുന്നില്ല.

രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ എന്തുതന്നെയായാലും പൊതു സംവാദങ്ങൾക്ക് ചില അതിരുകൾ ഉണ്ടാകണം. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കളിക്കാനുള്ള പാവകളായി സ്ത്രീകളെ കണക്കാക്കരുത്’, അവർ അഭിപ്രായപ്പെട്ടു.’രാഷ്ട്രീയ എതിരാളികളുടെ പ്രകടനത്തോടും കാഴ്ചപ്പാടിനോടും നേതൃപാടവത്തോടും മത്സരിക്കാൻ കഴിയാതെ വരുമ്പോൾ വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീലങ്ങളും ഉന്നയിക്കുക എന്നത് എളുപ്പവഴിയായി മാറുകയാണ്. ഉദയനിധി സ്റ്റാലിനും പിതാവ് എം.കെ. സ്റ്റാലിനും വർഷങ്ങളായി നിരവധി വിവാദങ്ങളിൽപ്പെട്ടിട്ടുണ്ടെങ്കിലും അത് ഒരിക്കലും പൊതുജീവിതത്തിന്റെ മാനദണ്ഡമാകരുത്. പൊതുവേദിയിൽ തൃഷയെ അധിക്ഷേപിച്ച പ്രതിപക്ഷ നേതാവ് ഉദയനിധി ഉപാധികളില്ലാതെ പരസ്യമായി മാപ്പുപറയാൻ തയ്യാറാകണം’, ഖുശ്ബു ആവശ്യപ്പെട്ടു.

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026