BREAKING NEWS

‘ഹെലികോപ്റ്ററിൽ പോയി പുറത്ത് പറയാൻ കഴിയാത്ത എന്ത് ഡീലാണ് നടത്തിയത് സതീശാ? യാത്രയിൽ ആരെയെങ്കിലും കണ്ടതായി ഒരു വിവരവുമില്ലല്ലോ’- മുഖ്യമന്ത്രിക്കെതിരെ എം.വി. ഗോവിന്ദൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പോയി പുറത്ത് പറയാൻ കഴിയാത്ത എന്ത് ഡീലാണ് നടത്തിയതെന്ന് ചോദിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ യാത്രയിൽ ആരെയെങ്കിലും കണ്ടതായി ഒരു ഔദ്യോഗിക രേഖയിലും വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാര്യാപിതാവിനെ കാണാനാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പോയതെന്ന വിശദീകരണം ഓരോരോ കള്ളങ്ങൾ പറഞ്ഞ് യഥാർഥ വസ്തുത മറച്ചുവെക്കാനുള്ള ശ്രമമാണെന്നും ഗോവിന്ദൻ ആരോപിച്ചു.

മന്ത്രി സി.പി. ജോണിന്റെ വിവാദ പരാമർശത്തിലും എം.വി. ഗോവിന്ദൻ വിമർശനം ഉന്നയിച്ചു. സി.പി. ജോൺ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചെന്നും സംസ്ഥാനത്തുള്ളത് ശാക്തീകരിക്കപ്പെട്ട സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒരാളെയും കേരളം അംഗീകരിക്കില്ലെന്നും പാവപ്പെട്ടവരായി അഭിനയിക്കുന്നുവെന്ന തരത്തിലാണ് സ്ത്രീകളെ ആക്ഷേപിച്ചതെന്നും ഗോവിന്ദൻ ആരോപിച്ചു. പ്രിയദർശിനി പദ്ധതി ജനങ്ങളുടെ പണം ഉപയോഗിച്ചാണ് നടപ്പാക്കുന്നതെന്നും അത് മറക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സമ്മേളനത്തിന് ഹെലികോപ്റ്ററിൽ പോയെന്ന ആരോപണത്തിലും എം.വി. ഗോവിന്ദൻ മറുപടി നൽകി. സംഭവം നടന്നത് 2017ലാണെന്നും അന്ന് പിണറായി വിജയൻ തൃശൂരിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘത്തെ അടിയന്തരമായി കാണുന്നതിനാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് എത്തിയതെന്നും ഗോവിന്ദൻ വിശദീകരിച്ചു.

അതിരുകവിഞ്ഞ അഹങ്കാരം വിനാശം വേഗത്തിലാക്കും…. ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാതെ വന്നതോടെയാണ് ഉദയനിധിയെ അറസ്റ്റ് ചെയ്തത്, കാവേരി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടലാണ് വിജയ് സര്‍ക്കാരിന്റെ ലക്ഷ്യം, വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍

BREAKING NEWS
സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ എഐ ചിത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു! പിന്നാലെ ഒരു വർഷത്തെ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയുടെ തന്ത്രം പൊളിഞ്ഞു; അറസ്റ്റിൽ
26 Oct 2026
BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026