LATEST UPDATES

‘ജിയോ ടിവി പ്രോ: 55 രൂപയ്ക്ക് 1000 ലൈവ് ടിവി ചാനലുകൾ സ്മാർട്ട്ഫോണുകളിൽ കുറഞ്ഞ ചെലവിൽ ലൈവ് ടിവി കാണാം; 30 ദിവസത്തേക്ക് 55 രൂപ ; 16-ലധികം ഭാഷകളിലായി 1000-ലധികം ലൈവ് ടിവി ചാനലുകൾ ലഭ്യം

· · 1 min read
Share: Copied!

കുറഞ്ഞ ചെലവിൽ പുതിയ ലൈവ് ടിവി സ്ട്രീമിംഗ് പ്ലാനുമായി റിലയൻസ് ജിയോ. ‘ജിയോ ടിവി പ്രോ’ എന്ന് പേരിട്ടിരിക്കുന്ന 55 രൂപയുടെ പുതിയ പാക്കാണ് അവതരിപ്പിച്ചത്. ജിയോ ടിവി ആപ്പ് വഴി ഉപഭോക്താക്കൾക്ക് 1,000ലധികം തത്സമയ ടെലിവിഷൻ ചാനലുകൾ കാണാൻ ഈ പ്ലാൻ സൗകര്യമൊരുക്കും. 16-ലധികം ഭാഷകളിലായി 150-ലധികം പ്രീമിയം ചാനലുകൾ ulappede 1000-ലധികം ചാനലുകൾ.
ഇന്ത്യയിലെ പ്രമുഖ ബ്രോഡ്കാസ്റ്റർമാരുടെ 150-ലധികം പ്രീമിയം ചാനലുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. StarPlus HD, Colors HD, Sony Entertainment Television HD, Sony SAB HD, Discovery, Animal Planet, Sun TV Network, ETV തുടങ്ങിയ ജനപ്രിയ ചാനലുകൾക്കൊപ്പം വിനോദം, സിനിമ, വാർത്ത, കുട്ടികളുടെ പരിപാടികൾ, ലൈഫ്‌സ്റ്റൈൽ, വിവിധ പ്രാദേശിക ഭാഷകളിലെ ചാനലുകൾ എന്നിവയും ലഭ്യമാണ്.
JioStar, Sony Entertainment, Sun TV Network, Warner Bros. Discovery, ETV എന്നിവയുടെ പ്രീമിയം ചാനലുകൾ ഈ പാക്കിൽ ഒരുമിപ്പിച്ചിരിക്കുന്നു. (JioStar, Sony എന്നിവയുടെ സ്പോർട്സ് ചാനലുകൾ ഈ പാക്കിൽ ഉൾപ്പെട്ടിട്ടില്ല.)

ഈ സേവനം ഉപയോഗിക്കാൻ നടപടിക്രമങ്ങൾ വളരെ ലളിതമാണ്. ₹55 പാക്ക് റീചാർജ് ചെയ്ത ശേഷം JioTV ആപ്പ് തുറന്ന് നിങ്ങളുടെ ജിയോ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്താൽ മതി. പ്രത്യേക ആക്ടിവേഷൻ ആവശ്യമില്ല. റീചാർജ് വിജയകരമായ ഉടൻ തന്നെ പ്രീമിയം ചാനലുകൾ കാണാൻ കഴിയും.

ഇത് വിനോദത്തിനായി മാത്രം രൂപകൽപ്പന ചെയ്ത പാക്കാണ്. അതിനാൽ ഇതിൽ വോയ്സ് കോളോ എസ്‌എം‌എസ് ആനുകൂല്യങ്ങളോ ഉൾപ്പെടുന്നില്ല. ഈ സേവനം ഉപയോഗിക്കാൻ സജീവമായ ജിയോ പ്രീപെയ്ഡ് അല്ലെങ്കിൽ പോസ്റ്റ്പെയ്ഡ് കണക്ഷൻ ആവശ്യമാണ്.

JioTV ആപ്പിലൂടെ ഒരു മൊബൈലിൽ മാത്രം ഈ പാക്ക് ഉപയോഗിക്കാം. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ഒരുപോലെ ഇത് ലഭ്യമാണ്. ഒന്നിലധികം തവണ റീചാർജ് ചെയ്താൽ, അധിക പാക്കുകൾ ക്യൂവിൽ ചേർന്ന് ഓരോ 30 ദിവസത്തെ കാലാവധി അവസാനിക്കുമ്പോഴും സ്വമേധയാ അടുത്തത് സജീവമാകും.

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026