BREAKING NEWS

രണ്ടാം വിവാഹത്തെച്ചൊല്ലി വാക്കുതര്‍ക്കം, മകനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞ് പിതാവ്, പിനനാലെ കാണാനില്ലെന്ന് പരാതി, പ്രതി പിടിയിലാത് മൂന്ന് വര്‍ഷത്തിനുശേഷം

· · 1 min read
Share: Copied!

കുമളി: തേനിയിൽ 3 വർഷം മുൻപ് കാണാതായ യുവാവിനെ പിതാവ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തൽ. മൃതദേഹം വെട്ടിനുറുക്കി, മുല്ലപ്പെരിയാർ വെള്ളം ഒഴുകുന്ന പുഴയിൽ തള്ളിയ സംഭവത്തിൽ യുവാവിന്റെ പിതാവിനെയും 2 സുഹൃത്തുക്കളെയും തമിഴ്നാട് ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. തേനി എംജിആർ നഗർ സ്വദേശി ശ്രീകാന്ത് (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശ്രീകാന്തിന്റെ പിതാവ് ബാലമുരുകൻ, സുഹൃത്തുക്കളായ അലക്സ്, കറുപ്പസ്വാമി എന്നിവരാണ് അറസ്റ്റിലായത്.

2023 സെപ്റ്റംബർ 7ന് ആണു സംഭവം നടന്നത്. ബാലമുരുകനും ഭാര്യ രാജലക്ഷ്മിയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതോടെ ബാലമുരുകൻ മറ്റൊരു വിവാഹം കഴിച്ചു. ഇതിന്റെ പേരിൽ മകൻ ശ്രീകാന്ത് മദ്യലഹരിയിൽ പിതാവ് ബാലമുരുകനുമായി പലപ്പോഴും വഴക്കുണ്ടാക്കുക പതിവായിരുന്നു. ഇതിനിടെയാണ് 2023 സെപ്റ്റംബർ 7ന് വീട്ടിൽനിന്നു പോയ ശ്രീകാന്തിനെ കാണാനില്ലെന്നു രാജലക്ഷ്മിയും ബാലമുരുകനും പൊലീസിൽ പരാതി നൽകിയത്. 2026 ഏപ്രിലിൽ ഈ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

ബാലമുരുകന്റെ സുഹൃത്തുക്കളിലേക്ക് അന്വേഷണം നീണ്ടു. ബാലമുരുകന്റെ സുഹൃത്തായ അലക്സിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പൊലീസിനു ലഭിച്ചത്. ശ്രീകാന്തിനെ കാണാനില്ലെന്നു പറഞ്ഞ ദിവസം തന്നെ വയൽപതിയിലെ മുല്ലപ്പെരിയാ‍ർ നദിക്കു സമീപത്തുള്ള ശ്മശാനത്തിൽ‍ മൂവരും ചേർന്ന് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കശാപ്പ് കത്തി ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി നദിയിലേക്കു വലിച്ചെറിഞ്ഞു. ഈ സമയം നദിയിൽ നല്ല ഒഴുക്കുണ്ടായിരുന്നു. മൃതദേഹം വെട്ടിമുറിക്കാൻ ഉപയോഗിച്ച കത്തി തേനി–മധുര റോഡിൽ താമരക്കുളത്ത് താൻ എറിഞ്ഞതായി അലക്സ് പൊലീസിനോടു സമ്മതിച്ചു.

BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026
BREAKING NEWS
പ്രതിയെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ലോക്കപ്പിലടയ്ക്കുന്നതിനു പകരം പാലൂട്ടാൻ ജുവനൈൽ ഹോമിലേക്ക് വിടാനാണ് ഭാവമെങ്കിൽ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയെപ്പറ്റി സംശയമുണ്ടാകും...നീതിക്ക് നിങ്ങൾ വല്ല വിലയും കൽപിക്കുന്നുണ്ടെങ്കിൽ മറുപടി തരണം... എന്തിനാണ് ഒരു പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ ശമ്പളം കൊടുത്തു...
13 Oct 2026
BREAKING NEWS
’പ്രായമായവരെ വീട്ടിൽനിന്ന് ഇറക്കിവിട്ടാൽ 3 വർഷം തടവ്; സ്വത്ത് തട്ടിയെടുത്താലും ശിക്ഷ, ആരും ഒറ്റയ്ക്കാകരുത്’: വയോജന സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി
13 Oct 2026