BREAKING NEWS

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരാ… ഓടിന‌ടന്ന് മത്സരിച്ചത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി!! ശോഭയ്ക്കും കെ സുരേന്ദ്രനും വിമർശനം, ക്രൈസ്തവ സഭക്കെതിരായ പരാമർശനങ്ങൾ അനവസരത്തിൽ… പിസിയേയും മകനും കുടഞ്ഞു, സംഘടന കാര്യങ്ങൾ അറിയിക്കുന്നില്ല, സ്ഥാനാർത്ഥി നിർണയം ഉൾപ്പടെ ഏകപക്ഷീയം, ഔദ്യോ​ഗിക പക്ഷത്തിനെതിരെ ബിജെപി കോർ കമ്മിറ്റിയിൽ കെ സുരേന്ദ്രനും മുരളീധരനും

· · 1 min read
Share: Copied!

തിരുവനന്തപുരം: ബിജെപി കോർ കമ്മിറ്റിയിൽ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരെന്നും അതുപോലെ മണ്ഡലം ശ്രദ്ധിച്ചവർ വിജയിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ യോഗത്തിൽ പറഞ്ഞു. അതിന് ഉദാഹരണമാണ് കഴക്കൂട്ടവും ചാത്തന്നൂരും. മണ്ഡലങ്ങൾ മാറിമാറി മത്സരിക്കുന്നതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായിയെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ ക്രൈസ്തവ സഭക്കെതിരായ പരാമർശത്തിൽ പിസി ജോർജിനും ഷോൺ ജോ‍ർജിനും നേരെയും വിമർശനം കോർ കമ്മിറ്റിയിൽ ഉയ‍ർന്നു. സഭയ്ക്കെതിരായ പരാമർശം അനവസരത്തിലാണെന്നും നേതാക്കൾ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് വിഹിതം കൂടിയെന്നും യോഗത്തിൽ വിലയിരുത്തൽ ഉണ്ട്. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എസ് സുരേഷിനെതിരെയും കോർ കമ്മിറ്റിയിൽ രൂക്ഷവിമർശനം ഉയർന്നു. സംഘടന കാര്യങ്ങൾ അറിയിക്കുന്നില്ലയെന്നും സ്ഥാനാർത്ഥി നിർണയം ഉൾപ്പടെ ഏകപക്ഷീയമായി നടത്തിയെന്നും വിമർശനം ഉണ്ട്. കെ സുരേന്ദ്രനും വി മുരളീധരനുമാണ് ഔദ്യോഗിക പക്ഷത്തിനെതിരെ വിമർശനമുന്നയിച്ചത്. പാലക്കാടും തൃശ്ശൂരും വോട്ടുചോർച്ച പരിശോധിക്കുമെന്നും കോർ കമ്മിറ്റിയിൽ വ്യക്തമാക്കി.

അതേസമയം കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടാൻ ബിജെപിക്ക് കഴിഞ്ഞു. കഴക്കൂട്ടം, നേമം, ചാത്തന്നൂ‍ർ എന്നീ മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്. കഴക്കൂട്ടത്ത് വി മുരളീധരൻ, ചാത്തന്നൂരിൽ ബിബി ഗോപകുമാർ, നേമത്ത് രാജീവ് ചന്ദ്രശേഖ‍ർ എന്നീവരാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ഇത്തവണ ബിജെപിക്ക് 11.42 ശതമാനം വോട്ട് വിഹിതവും 24,66,178 വോട്ടുമാണ് ലഭിച്ചത്. 2021-ൽ 11.30 ശതമാനവും 23,54,468 വോട്ടുമായിരുന്നു ഇത്.

‘സത്യപ്രതിജ്ഞ വൈകിയത് ഞങ്ങളുടെ കുറ്റമല്ല, കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളിൽ സൗജന്യ യാത്ര നടപ്പാക്കി തുടങ്ങി’- മഹിളാമോർച്ച നേതാവിന്റെ വാദം!! സ്വന്തം പോക്കറ്റിൽ നിന്ന് കാശെ‌ടുത്ത് ടിക്കറ്റ് നൽകി സം​ഗതി കഴിച്ചിലാക്കി വനിതാ കണ്ടക്ടർ

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026