BREAKING NEWS

‘സത്യപ്രതിജ്ഞ വൈകിയത് ഞങ്ങളുടെ കുറ്റമല്ല, കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളിൽ സൗജന്യ യാത്ര നടപ്പാക്കി തുടങ്ങി’- മഹിളാമോർച്ച നേതാവിന്റെ വാദം!! സ്വന്തം പോക്കറ്റിൽ നിന്ന് കാശെ‌ടുത്ത് ടിക്കറ്റ് നൽകി സം​ഗതി കഴിച്ചിലാക്കി വനിതാ കണ്ടക്ടർ

· · 1 min read
Share: Copied!

തിരുവനന്തപുരം: യുഡിഎഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത വനിതകൾക്ക് കെഎസ്ആർടിസി സൗജന്യ യാത്ര നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് മഹിളാമോർച്ച പ്രവർത്തകർ എത്തിയതോടെ ​ഗത്യന്തരമില്ലാതെ സൗജന്യമായി ടിക്കറ്റ് നൽകി കെഎസ്ആർടിസി വനിതാ കണ്ടക്ടർ. തിരുവനന്തപുരത്ത് കെഎസ്ആർടിസിയിൽ പ്രതിഷേധിച്ച മഹിളാമോർച്ച പ്രവർത്തകർക്കാണ് വനിതാ കണ്ടക്ടർ സൗജന്യമായി ടിക്കറ്റ് നൽകിയത്. ഇതിന് പകരമായി സ്വന്തം കയ്യിൽ നിന്ന് പണം നൽകുമെന്ന് കണ്ടക്ടർ പറഞ്ഞു. സർക്കാർ ഉത്തരവ് വരാതെ സൗജന്യ ടിക്കറ്റ് നൽകാൻ കഴിയില്ലെന്നും കണ്ടക്ടർ പറഞ്ഞു.

പതിനഞ്ചാം തീയതി മുതൽ സൗജന്യ യാത്ര എന്നായിരുന്നു കോൺഗ്രസ് വാഗ്ദാനമെന്നും എന്നാൽ അത് നടപ്പിലാക്കിയില്ലെന്നുമാണ് മഹിളാമോർച്ച നേതാവ് നവ്യ ഹരിദാസ് പറഞ്ഞത്. സത്യപ്രതിജ്ഞ വൈകിയത് തങ്ങളുടെ കുറ്റമല്ല. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളിൽ സൗജന്യ യാത്ര നടപ്പാക്കി തുടങ്ങി. സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുമെന്നും നവ്യ ഹരിദാസ് പറഞ്ഞു.

അതേസമയം സൗജന്യ ടിക്കറ്റ് നൽകാനുള്ള നിർദേശം ലഭിച്ചിട്ടില്ലെന്ന് കെഎസ്ആർടിസി ജീവനക്കാർ പറഞ്ഞു. ഇതിനിടെ കൊല്ലത്ത് ബസിൽ പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കാസർകോട്ടും കോഴിക്കോടും പ്രതിഷേധം സമാധാനപൂർണമായിരുന്നു.

ബിജെപിയുടെ പ്രതിഷേധത്തിനെതിരെ വ്യാപക വിമർശനവും പരിഹാസവും ഉയർന്നിട്ടുണ്ട്. ‘സമയം ഒരുപാട് വൈകിപ്പോയി, അൽപം കൂടി നേരത്തേ ആക്കാമായിരുന്നില്ലേ’ എന്നാണ് പലരും ചോദിച്ചത്. ആദ്യം മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ കഴിയട്ടെയെന്നും മന്ത്രിസഭ രൂപീകരിച്ച ശേഷം പ്രതിഷേധിക്കാമെന്നും പറഞ്ഞവരുണ്ട്. അതുപോലെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യാതെ ഉത്തരവുകൾ ഇറക്കാനാകില്ലെന്ന് സമരം നടത്തുന്നവർക്കറിയില്ലേ, അത്രപോലും ബോധമില്ലേയെന്നാണ് പലരും ചോദിക്കുന്നത്.

സാമാന്യബോധം പോലും ബിജെപി നേതൃതലങ്ങളിലുള്ളവര്‍ക്കില്ല, ദയനീയം, മലയാളികൾ ഇവരെ കോമാളി നിലവാരത്തിൽ കാണുന്നതിന് ഇതിനേക്കാൾ നല്ല ഉദാഹരണം വേറെയില്ല, ഡീസലിനും പെട്രോളിനും 3.05 രൂപ വര്‍ധിപ്പിച്ചയാളുടെ ഫോട്ടോ ഉയര്‍ത്തിപ്പിടിച്ചാണ് സമരമെന്നത് കൗതുകം, മഹിളാ മോർച്ചയെ പരിഹസിച്ച് വി ടി ബൽറാം

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026