BREAKING NEWS

വി.ഡി സവർക്കറെ പുകഴ്ത്തി ചോദ്യം തയ്യാറാക്കിയ അധ്യാപകന് സസ്‌പെൻഷന്‍, നടപടി അന്വേഷണ റിപ്പോർട്ടിന് പിന്നാലെ

· · 1 min read
Share: Copied!

തിരുവനന്തപുരം: വി.ഡി സവർക്കറെ പുകഴ്ത്തി ഫ്രീഡം ക്വിസിന് ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. എയുപി സ്‌കൂൾ പള്ളത്തടുക്കയിലെ അധ്യാപകൻ ഗുരുപ്രസാദിനെയാണ് സസ്‌പെൻഡ് ചെയ്തത്. വിദ്യാഭ്യാസവകുപ്പ് മന്ത്രി എൻ.ഷംസുദ്ദീന്റെ നിർദേശപ്രകാരമാണ് സസ്‌പെൻഷൻ. മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയ ചോദ്യാവലിയാണ് വിവാദ ചോദ്യം ഉൾപ്പെട്ടത്.

ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി എന്ന ചോദ്യത്തിന് ഉത്തരമായാണ് വി.ഡി സവർക്കർ എന്ന് നൽകിയിരിക്കുന്നത്. എൽപി വിദ്യാർഥികൾക്കായുള്ള ഫ്രീഡം ക്വിസിന്റെ ചോദ്യാവലിയിലാണ് ചോദ്യം ഉൾപ്പെട്ടത്. മൂന്ന് ഉപജില്ലകളിലെയും സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ ചുമതലയുള്ള അധ്യാപകർ ചേർന്നാണ് ചോദ്യാവലി തയ്യാറാക്കിയിരുന്നത്.

ടൈബ്രേക്കർ ചോദ്യമായാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം വന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. സവർക്കറെ മഹത്വവത്കരിക്കുന്നത് ആർഎസ്എസ്- ബിജെപി അജണ്ടയാണെന്നും ചോദ്യം വന്നതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ ആവശ്യപ്പെട്ടിരുന്നു. ചോദ്യം വിവാദമായതിന് പിന്നാലെ വിദ്യാഭ്യസമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകനെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

 

 

BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026
BREAKING NEWS
പുലർച്ചെ 2 മണിക്ക് നാടകീയ രം​ഗങ്ങൾ കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് കാറുകളോടി കയറ്റി ലഹരിസംഘങ്ങൾ; സ്റ്റേഷൻ പരിസരത്ത് ഏറ്റുമുട്ടൽ; ആറുപേർ കസ്റ്റഡിയിൽ; ഒരു വാഹനത്തിൽ നിന്നും എംഡിഎംഎയും കഞ്ചാവും കണ്ടെത്തി
26 Oct 2026