Uncategorized

“ഇ ഡിയെ കണ്ടാല്‍ പേടിക്കുന്ന പ്രതിപക്ഷ നേതാവിനെ പോലെയല്ല മോദി”, ട്രംപിന്റെ മുന്നില്‍ എന്നല്ല ഏതു ലോകനേതാവിന്റെ മുന്നിലും നിലപാട് പറയാന്‍ കരുത്തുള്ള പ്രധാനമന്ത്രിയാണദ്ദേഹം- ബി.ബി.ഗോപകുമാര്‍ എംഎല്‍എ

· · 1 min read
Share: Copied!

തിരുവനന്തപുരം:  ട്രംപിനെ കണ്ടാല്‍ പേടിക്കുന്ന ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനു സഭയില്‍ മറുപടി പറഞ്ഞ് ബിജെപി എംഎല്‍എ ബി.ബി.ഗോപകുമാര്‍. ഇ.ഡിയെ കണ്ടാല്‍ പേടിക്കുന്ന പ്രതിപക്ഷ നേതാവിനെ പോലെയല്ല, ട്രംപിന്റെ മുന്നില്‍ എന്നല്ല ഏതു ലോകനേതാവിന്റെ മുന്നിലും ഭാരതത്തിന്റെ നിലപാടു പറയാന്‍ കരുത്തുള്ള പ്രധാനമന്ത്രിയാണ് മോദിയെന്നും ഗോപകുമാര്‍ സഭയില്‍ പറഞ്ഞു. കേരളം ഭരിക്കുന്ന രണ്ടു മുന്നണികള്‍ക്കുമാണ് ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്നും സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട എല്ലാ കാര്യങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും ഗോപകുമാര്‍ പറഞ്ഞു.

ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ച് സഭയ്ക്കുള്ളിലേക്കെത്തി. ആർജെഡി എംഎൽഎ പി.കെ.പ്രവീണിനെ പ്രസംഗത്തിനായി ക്ഷണിക്കുന്നതിനു മുൻപ് ബിജെപി എംഎൽഎയെ വിളിച്ചതിനെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു. സ്പീക്കറുടെ ഉദാരമനസ്‌കത സഭാ ചട്ടങ്ങളില്‍നിന്നുള്ള വ്യതിയാനമായിപ്പോയെന്ന് പിണറായി വിജയന്‍ പറഞ്ഞു.

വാക്കൗട്ട് പ്രസംഗത്തിന് ശേഷം ബിജെപി അംഗത്തിന് അനുമതി നല്‍കാമായിരുന്നുവെന്നും ഇതു കീഴ്‌വഴക്കമാകരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തുടര്‍ന്ന് സംസാരിക്കാന്‍ ബിജെപി അംഗം വി.മുരളീധരന്‍ ശ്രമിച്ചപ്പോഴും മറ്റ് അംഗങ്ങള്‍ ബഹളം വച്ചു. തുടര്‍ന്ന് സ്പീക്കര്‍ ശ്രദ്ധക്ഷണിക്കല്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലേക്കു കടന്നു.

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026