BREAKING NEWS

ജോലി ബിഹാറിൽ അധ്യാപകൻ, അവധിക്ക് നാട്ടിൽ പോരുമ്പോൾ വിൽക്കാനുള്ള കഞ്ചാവും ബാ​ഗിൽ കരുതും, നാട്ടിലെത്തിയാൽ വിൽപന തകൃതിയാക്കും!! തുമ്പ് കിട്ടിയത് മുൻപ് കഞ്ചാവ് കേസിൽ പിടിയിലായ അപ്പനിൽ നിന്നും മകനിൽ നിന്നും

· · 1 min read
Share: Copied!

ഇടുക്കി: ബിഹാറിൽ നിന്ന് അവധിക്ക് നാട്ടിലെത്തി കഞ്ചാവ് കച്ചവടം നടത്തിയ അധ്യാപകൻ എക്സൈസ് സംഘത്തിന്റെ പിടിയിൽ. ഇടുക്കി രാജാക്കാട് സ്വദേശി കടുവാകുഴിയിൽ റോബിൻ റെജിയെയാണ് 30 ഗ്രാം കഞ്ചാവുമായി നെടുംകണ്ടം എക്സൈസ് സംഘം പിടികൂടിയത്. ബിഹാറിൽ അധ്യാപകനായി ജോലി ചെയ്യുന്ന റോബിൻ അവിടെ നിന്ന് കഞ്ചാവുമായി നാട്ടിലെത്തി കച്ചവടം നടത്തുകയായിരുന്നു. കച്ചവടം നടത്തിയ പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിക്കുന്നതിനിടെയാണ് ഇയാൾ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങിയ അച്ഛനേയും മകനേയും പിടികൂടിയിട്ടുണ്ട്.

മുൻപ് രാജാക്കാട് മുക്കുടി സ്വദേശി പുത്തൻപറമ്പിൽ ബിജു, ഇയാളുടെ മകൻ അലൻ എന്നിവരെ 25 ഗ്രാം കഞ്ചാവുമായി രാജാക്കാട് ബസ്സ്റ്റാൻഡ് പരിസരത്തു നിന്ന് എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇവരിൽ നിന്നാണ് റോബിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ബിഹാറിലെ ഇയാളുടെ ബന്ധു നടത്തുന്ന എൽപി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണ് റോബിൻ റെജി. അവിടെ സുലഭമായി ലഭിക്കുന്ന കഞ്ചാവാണ് അവധിക്ക് വരുമ്പോൾ നാട്ടിലേക്ക് എത്തിച്ച് വിൽപ്പന നടത്തി വരികയായിരുന്നു. ഇയാളുടെ മൊബൈലിൽ നിന്ന് അവിടുത്തെ കഞ്ചാവ് തോട്ടങ്ങളുടേയും ചെടികളുടേയും ഫോട്ടോകളും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.

‘ഒന്നെങ്കിൽ ഭർത്താവിനെ കൊലപ്പെടുത്തി തരണം, അല്ലെങ്കിൽ ഞാൻ ജീവനൊടുക്കും’… കാമുകനു മുന്നിൽ ഡിമാൻഡ് വച്ച് കാമുകി!! ജൂലൈ 27ന് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയ ഞാൻ കണ്ടത് ഒരു ഭർത്താവും കാണാൻ പാടില്ലാത്ത കാഴ്ച, പിന്നാലെ കൊല്ലാനായി അവർ പിന്നാലെ വന്നു- ഭാര്യയുടെ ചാറ്റ് സഹിതം പരാതിയുമായി ഭർത്താവ് പോലീസ് സ്റ്റേഷനിൽ

BREAKING NEWS
ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്ക് മാത്രമല്ല കോട്ടത്തിനും സിപിഐ ഉത്തരവാദി, ഏത് പ്രശ്‌നം വന്നാലും വീണ്ടും പി എം ശ്രീ ഉയര്‍ത്തി പിടിക്കുന്ന ബിനോയ് വിശ്വത്തിന്റെ നിലപാട് ശരിയല്ല, വിമര്‍ശനവുമായി വി ശിവന്‍കുട്ടി
20 Nov 2026
BREAKING NEWS
ശിവൻകുട്ടിക്ക് രാഷ്ട്രീയബോധം നഷ്ടപ്പെട്ടോ?? സിപിഐയെ അറിയില്ലെങ്കിൽ അത് അറിയാൻ ശ്രമിക്കണം, അനവസരത്തിൽ ആർക്കുവേണ്ടി എന്തിനുവേണ്ടിയാണ് ഇത്തരം പ്രസ്താവന നടത്തുന്നത്- ബിനോയ് വിശ്വം
20 Nov 2026
BREAKING NEWS
വടക്കഞ്ചേരിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിച്ച് ലോറി; മുപ്പതോളം പേർക്ക് പരുക്ക്
20 Nov 2026
BREAKING NEWS
‘കണ്ണുതുറക്കാനാവാത്തത്ര പൂസ്, വണ്ടി നിറയെ കുപ്പികൾ‘; മദ്യലഹരിയിൽ പൊലീസുകാരന്റെ കാർ പാഞ്ഞുകയറി; 12-കാരി കാറിനടിയിൽ, ഗുരുതര പരുക്ക്; നാട്ടുകാർ പിടികൂടി
20 Nov 2026