Uncategorized

തമ്മില്‍ പിരിഞ്ഞൊരു ജീവിതമില്ല, ഒരേ മണ്ഡപത്തില്‍ മൂന്ന് സഹോദരിമാരെ വിവാഹം കഴിച്ച് ക്യാമറാമാന്‍

· · 1 min read
Share: Copied!

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയില്‍ ഒരേ യുവാവിനെ ഒന്നിച്ച് വിവാഹം കഴിച്ച് മൂന്ന് സഹോദരിമാര്‍. തങ്ങളുടെ വിവാഹച്ചടങ്ങുകളും മറ്റ് പരിപാടികളും പകര്‍ത്താനെത്തിയ ക്യാമറാമാനെയാണ് മൂന്ന് സഹോദരിമാരും ഭര്‍ത്താവായി സ്വീകരിച്ചത്. ഹസന്‍പൂരിലെ ധൗരിയ ഗ്രാമവാസികളായ സരോജ് (20), സഹോദരി സാവിത്രി റാണി (19), ഇവരുടെ കസിന്‍ സന്തോഷ് ഖഡക്വന്‍ഷി (18) എന്നിവരാണ് വരന്‍ വികാസ് ഖഡക്വന്‍ഷിയെ (20) വിവാഹം കഴിച്ചത്. സോഷ്യല്‍ മീഡിയയില്‍ സഹോദരിമാര്‍ പോസ്റ്റ് ചെയ്തിരുന്ന വീഡിയോകളെല്ലാം പകര്‍ത്തിയിരുന്നത് വികാസായിരുന്നു. വിവാഹം കഴിഞ്ഞാല്‍ പരസ്പരം പിരിഞ്ഞിരിക്കേണ്ടി വരുമല്ലോ എന്ന ഭയം കാരണമാണ് ഒരേ ആളെത്തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് സരോജ് വീഡിയോയില്‍ പറയുന്നുണ്ട്.

പെണ്‍കുട്ടികളുടെ വൈകാരികമായ അടുപ്പം മനസിലാക്കിയാണ് താന്‍ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് വരനായ വികാസും പ്രതികരിച്ചു. ജൂലൈ 17-ന് അംറോഹയിലെ ചാമുണ്ട മാതാ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. എന്നാല്‍ യുവതികളുടെയും യുവാവിന്റെയും കുടുംബാംഗങ്ങളോ ബന്ധുക്കളോ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.

ഈ വിവാഹത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയര്‍ന്നുവരുന്നത്. ഹിന്ദു വിവാഹ നിയമപ്രകാരം ഒരു വ്യക്തിക്ക് ഒരേസമയം ഒന്നിലധികം പങ്കാളികളെ വിവാഹം കഴിക്കാന്‍ നിയമപരമായ സാധുതയില്ലെന്നും, അതിനാല്‍ ഈ വിവാഹം നിയമത്തിന് മുന്നില്‍ നിലനില്‍ക്കില്ലെന്നും അലഹബാദ് ഹൈക്കോടതിയിലെ അഭിഭാഷകന്‍ പറഞ്ഞു. സംഭവം വിവാദമായതോടെ വിഷയത്തില്‍ ഇടപെട്ട പൊലീസ് നാല് പേരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുത്തു. എല്ലാവരും പ്രായപൂര്‍ത്തിയായവരാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും അവര്‍ പൊലീസിനോട് സമ്മതിച്ചു.

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026