കാസർകോട്: വിദ്യാർഥികളുടെ ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം ഉൾപ്പെടുത്തിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് പരിശോധന ആരംഭിച്ചു. കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എഇഒമാരോട് റിപ്പോർട്ട് തേടി.
‘ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?’ എന്ന ചോദ്യത്തിന് ഉത്തരമായി സവർക്കറുടെ പേര് നൽകിയതാണ് വിവാദമായത്. സംഭവത്തിൽ എംഎസ്എഫ് പരാതി നൽകി. ഇതിനെതിരെ ഡിഇഒ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി.





