BREAKING NEWS

രാജേഷിന്റെ മൃതദേഹം കൊണ്ടുപോകാന്‍ തഹസില്‍ദാര്‍ പണം ആവശ്യപ്പെട്ടു, പഞ്ചായത്തംഗത്തിന് പത്തായിരം രൂപ നല്‍കി, ആരോപണവുമായി റിവർ റാഫ്റ്റിംഗ് സൊസൈറ്റി പ്രസിഡന്റ്

· · 1 min read
Share: Copied!

കണ്ണൂർ: രാജേഷിന്റെ മൃതദേഹം കൊണ്ടുപോകാൻ പയ്യന്നൂർ തഹസിൽദാർ പണം ആവശ്യപ്പെട്ടെന്ന് ചെറുപുഴ റിവർ റാഫ്റ്റിംഗ് സൊസൈറ്റി പ്രസിഡന്‍റിന്റെ ആരോപണം. ആംബുലൻസ് വിളിക്കാൻ 25,000 രൂപ വേണമെന്നായിരുന്നു ആവശ്യമെന്ന് പ്രസിഡന്‍റ് അനൂപ് വി.എ ആരോപിച്ചു. ഇത് സംബന്ധിച്ച് കണ്ണൂർ കളക്ടർക്ക് പരാതി നൽകും.

ആംബുലൻസ് അറേഞ്ച് ചെയ്യാമെന്ന് റാഫ്റ്റിംഗ് ടീം പറഞ്ഞു. എന്നാൽ, പണമായി തന്നാൽ മതിയെന്ന് തഹസിൽദാർ മറുപടി നൽകി. ചെറുപുഴ പഞ്ചായത്ത് അംഗത്തിന് ഒടുവിൽ 10000 രൂപ നൽകിയെന്നും അനൂപ് പറഞ്ഞു. ഈ തുക പഞ്ചായത്ത് മെമ്പർ പിന്നീട് തിരികെ നൽകിയെന്നും അനൂപ് വ്യക്തമാക്കി. ഇക്കാര്യം സ്ഥിരീകരിച്ച് ചെറുപുഴ വാർഡ് മെമ്പർ അനീഷ് ആന്‍റണി രം​ഗത്തെത്തി.

അനൂപിന്‍റെ വാട്ടർ റെപ്പല്ലിംഗ് ആക്ടിവിറ്റീസ് ഇൻസ്റ്റാൾ ചെയ്യാനാണ് രാജേഷ് ചെറുപുഴയിൽ എത്തിയത്. ആംബുലൻസ് പണത്തിനായി ആദ്യ ഘട്ടത്തിൽ സന്നദ്ധ സംഘടനകളുടെ സഹായം തേടിയിരുന്നുവെന്ന് മറുപടിയുമായി തഹസിൽദാർ രം​ഗത്തെത്തി. ആ സമയത്താണ് റാഫ്റ്റിംഗ് ടീമിനോടും ചോദിച്ചതെന്ന് തഹസിൽദാർ പറഞ്ഞു

BREAKING NEWS
ഗോൾഗപ്പ വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി, ആളില്ലാത്ത സ്ഥലത്തെത്തിച്ച് ക്രൂര പീഡനം, പിന്നാലെ എട്ടുവയസുകാരിയെ ഇരുമ്പുദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന് പിതാവിന്റെ സുഹൃത്ത്, പ്രതി ഒളിവില്‍
07 Nov 2026
BREAKING NEWS
ബെംഗളൂരു കൂട്ടക്കൊല: ഏഴുപേരെ കൊന്നശേഷം 11-കാരനുമായി കാറിൽ കറക്കം; പ്രതി ക്രൈം മാസിക നടത്തിപ്പുകാരൻ
07 Nov 2026
BREAKING NEWS
കുട്ടികൾ നാടക വിദ്യാർത്ഥികളാണ്, അവർ നാടകം കളിക്കട്ടെ, വി സി എന്തിനാണ് പുതിയ തിരക്കഥ ഉണ്ടാക്കി നാടകം കളിക്കുന്നത്? വിസി പറയുമ്പോൾ മാപ്പെഴുതി നൽകാൻ വിദ്യാർത്ഥികൾ സവർക്കർമാരല്ല!!എന്തുകൊണ്ടാണ് സർക്കാർ ബിജെപി സർക്കാരിനെ പോലെ പെരുമാറുന്നത്?.സമരം നീണ്ട് പോവുകയാണെങ്കിൽ ഞാൻ ഇവിടെ വന്ന് കുട്ടികൾക്കൊപ്പം നി...
07 Nov 2026
BREAKING NEWS
''വളരെ സന്തോഷമുണ്ട്, എല്ലാം അറിഞ്ഞിട്ടും എന്റെ കൈപിടിച്ചയാളാണ്''; ചൂരൽമലയുടെ ദുരന്തം തനിച്ചാക്കിയ ശ്രുതിയ്ക്ക് കൂട്ടായി ഇനിയങ്ങോട്ട് സന്ദീപുണ്ട്; ഗുരുവായൂരിൽ വിവാഹം; പിതാവിന്റെ സ്ഥാനത്തുനിന്ന് കരംപിടിച്ചേൽപിച്ച് മുൻമന്ത്രി കെ. രാജൻ
07 Nov 2026