BREAKING NEWS

മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

· · 1 min read
Share: Copied!

മസ്‌കത്ത്: ഒമാനിൽ രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബുവിനെയും (28) മലപ്പുറം സ്വദേശി ശരത്തിനെയുമാണ് (29) വ്യത്യസ്ത ദിവസങ്ങളിലായി മരിച്ച നിലയിൽ കണ്ടെത്തിയത്.

റൂവി ഹംരിയയിൽ വ്യാഴാഴ്ചയാണ് കോഴിക്കോട് കല്ലായി ചക്കുംകടവ് സ്വദേശി മുഹമ്മദ് ജനീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പേയിലിലെ ചോക്ലേറ്റ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ജനീഷ് നാല് മാസം മുൻപ് ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് താൽക്കാലിക വീസയിൽ ഒമാനിൽ തിരിച്ചെത്തി ജോലി അന്വേഷിക്കുകയായിരുന്നു. വാദി കബീറിലായിരുന്നു താമസം.

ഓഗസ്റ്റ് 31ന് താമസിച്ചിരുന്ന മുറി ഒഴിഞ്ഞ് ബാഗുമായി പോയ ജനീഷിനെ പിന്നീട് ഹംരിയയിലെ ഒരു കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാസ്‌പോർട്ട് ലഭിക്കാത്തതിനാൽ റോയൽ ഒമാൻ പൊലീസ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

മലപ്പുറം പെരിന്തൽമണ്ണ കുന്നക്കാവ് സ്വദേശി ശരത്തിനെ ശനിയാഴ്ച റൂവിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശരത്തിന്റെ മരണാനന്തര നടപടികൾക്കായി സാമൂഹിക പ്രവർത്തകർ റോയൽ ഒമാൻ പൊലീസുമായി ബന്ധപ്പെടുന്നതിനിടെയാണ് ജനീഷ് ബാബുവിന്റെ മരണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജനീഷ് മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട തുടർനടപടികൾ പുരോഗമിക്കുകയാണ്.

കുടുങ്ങി? പിണറായി 3.28 കോടി കൈപ്പറ്റിയെന്ന് ഇ.ഡി; വീണ വഴി പണം വാങ്ങി, കൈക്കൂലി ദുബായിലേക്ക് കടത്തി, റിയാസിനും പങ്കുണ്ട്, പണമിടപാടുകൾ വഴിതിരിച്ചുവിടുന്നതിന് കോർപ്പറേറ്റ് സ്ഥാപനമായി എക്‌സാലോജിക് സൊലൂഷൻസ് കമ്പനിയെ ഉപയോ​ഗിച്ചു- ഇ‍.ഡി. റിപ്പോർട്ട്

BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026
BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026