BREAKING NEWS

വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

· · 1 min read
Share: Copied!

ചെന്നൈ: സംസ്ഥാനത്തേക്ക് വ്യവസായ നിക്ഷേപങ്ങൾ ആകർഷിക്കാനെന്ന പേരിൽ യുകെയിലേക്ക് പോയ മുഖ്യമന്ത്രി വിജയ്‌യുടെ സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് അണ്ണാഡിഎം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി. ട്രിച്ചിയിൽ ഒരു അണ്ണാഡിഎം.കെ ഭാരവാഹിയുടെ വിവാഹച്ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ ലണ്ടൻ യാത്ര വെറും പ്രഹസനമാണെന്നും യഥാർത്ഥ ചിത്രങ്ങൾ മറ്റൊരു കഥയാണ് പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി യു.കെയിലേക്ക് പോയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനും വ്യവസായങ്ങൾ കൊണ്ടുവരാനുമാണെന്നാണ് എല്ലാവരും കരുതിയത്.

എന്നാൽ ഇന്നത്തെ പത്രങ്ങളിൽ വന്ന ചിത്രങ്ങൾ തികച്ചും വ്യത്യസ്തമായ ഒരു സത്യമാണ് വിളിച്ചോതുന്നത്. അവ എന്തിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ജനങ്ങൾ തന്നെ തീരുമാനിക്കട്ടെ. ലണ്ടനിൽ വെച്ച് ഏതെങ്കിലും തരത്തിലുള്ള വ്യവസായ നിക്ഷേപങ്ങൾക്കായി മുഖ്യമന്ത്രി ചർച്ച നടത്തിയതായോ അതിനുള്ള ഫോട്ടോകളോ ഇതുവരെ പുറത്തുവന്നിട്ടില്ല. ടി.വി.കെയുടെ കുതിരക്കച്ചവട രാഷ്ട്രീയത്തെ രൂക്ഷമായി വിമർശിച്ച ഇ.പി.എസ്, അണ്ണാഡിഎം.കെ വിട്ടുപോയവരെ ചോക്ലേറ്റ് കാട്ടി പ്രലോഭിപ്പിച്ച് കൊണ്ടുപോകുന്ന കുട്ടികളോട് ഉപമിച്ചു.

അണ്ണാഡിഎംകെ പ്രവർത്തകരുടെ കഠിനാധ്വാനത്തിലൂടെ വിജയിച്ച രണ്ട് മണ്ഡലങ്ങളാണ് ടിവികെയുടെ കുതിരക്കച്ചവടം കാരണം രാജിവെക്കേണ്ടി വന്നത്. ഇതിനെത്തുടർന്ന് നിലവിൽ ആ രണ്ട് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം കാലിൽ നിൽക്കാനറിയാതെ സഖ്യകക്ഷികളുടെ എംഎൽഎമാരുടെ മാത്രം പിന്തുണയിലാണ് നിലവിൽ ടിവികെ സർക്കാർ നിലനിൽക്കുന്നത്. സഖ്യകക്ഷികൾ പിന്തുണ പിൻവലിച്ചാൽ നിമിഷങ്ങൾക്കകം ഈ സർക്കാർ നിലംപതിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ട ടിവികെ സർക്കാർ, ജനക്ഷേമ പ്രവർത്തനങ്ങൾക്ക് പകരം സോഷ്യൽ മീഡിയ റീലുകളെ മാത്രമാണ് ആശ്രയിക്കുന്നത്. പാർട്ടി രൂപീകരിച്ച് ഇത്രയും കാലമായിട്ടും ജനങ്ങൾക്ക് വേണ്ടി യാതൊരുവിധ കാര്യങ്ങളും ചെയ്യാൻ ഇവർക്കായിട്ടില്ല. യാതൊരുവിധ പ്രവർത്തനങ്ങളും നടത്താതെയാണ് ടിവികെ അധികാരത്തിൽ എത്തിയിരിക്കുന്നതെന്നും എടപ്പാടി പളനിസ്വാമി കൂട്ടിച്ചേർത്തു.

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026