തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനുമായി കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി.
സംസ്ഥാന ബജറ്റിൽ നിർദ്ദേശിച്ചിട്ടുള്ള ജ്വല്ലറി പാർക്ക് പദ്ധതി ഉൾപ്പെടെ കേരളത്തിലെ സ്വർണ്ണ വ്യാപാര മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും പ്രശ്നങ്ങളും അദ്ദേഹം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സ്വർണ്ണ വ്യാപാര മേഖലയിലെ പ്രശ്നങ്ങളും ഭാവി വികസന പദ്ധതികളും വിശദമായി ചർച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത KGSMA സംസ്ഥാന കൺവെൻഷൻ അതിവിപുലമായും വിജയകരമായും സംഘടിപ്പിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും നന്ദിയും അഡ്വ. എസ്.അബ്ദുൽ നാസർ മുഖ്യമന്ത്രിയെ അറിയിച്ചു.
കേരളത്തിലെ സ്വർണ്ണ വ്യാപാര-നിർമാണ മേഖലയ്ക്ക് പുതിയ ഉണർവ് നൽകുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് KGSMA






