BREAKING NEWS

ആട്ടിറച്ചി കഴിച്ചാൽ കൊളസ്ട്രോളും ബിപിയും കൂടും… പക്ഷെ മട്ടൻ ഒഴിവാക്കിയാൽ പ്രതിവർഷം ലാഭം 5.72 കോടി!! തിരുവനന്തപുരം സെൻട്രൽ ജയിലിൽ 1600 തടവുകാരിൽ 869 പേർ ദിവസവും മരുന്ന് കഴിക്കുന്നവർ… മട്ടൻ ഒഴിവാക്കി മെനു പരിഷ്കരിക്കാനുള്ള ശുപാർശയ്ക്കു പിന്നിൽ തടവുകാരുടെ ആരോ​ഗ്യ സുരക്ഷ- ഡിജിപി എസ്. ശ്രീജിത്ത്

· · 1 min read
Share: Copied!

തിരുവനന്തപുരം: മട്ടൻ ഒഴിവാക്കി ജയിൽ മെനു പരിഷ്കരിക്കാനുള്ള ശുപാർശയ്ക്കു പിന്നിൽ തടവുകാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള കരുതലുമെന്ന് ജയിൽ വകുപ്പ്. ഇതുവഴി ചെലവു കുറയ്ക്കുകയെന്നതിനൊപ്പം തന്നെ തടവുകാരുടെ ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് മട്ടൻ ഒഴിവാക്കിയത്. എന്നാൽ മീൻ ഒഴിവാക്കാൻ ശുപാർശ ചെയ്തിട്ടില്ലെന്നും ജയിൽ മേധാവി ഡിജിപി എസ്. ശ്രീജിത്ത് വ്യക്തമാക്കി.

ആട്ടിറച്ചി കൊളസ്ട്രോളും ബിപിയും കൂടാൻ കാരണമാകുമെന്ന ഡോക്ടർമാരുടെ നിർദേശം സഹിതമാണ് ജയിൽ മെനുവിൽ മാറ്റം വരുത്താനുള്ള ശുപാർശ ആഭ്യന്തരവകുപ്പിന് കൈമാറിയത്. 2014 ൽ അന്നത്തെ യുഡിഎഫ് സർക്കാരാണ് ജയിൽ ഭക്ഷണത്തിൽ മട്ടനും മീനും ഉൾപ്പെടുത്തിയത്. 12 വർഷത്തിനുശേഷം ആ തീരുമാനം മാറ്റുകയാണ്.

എല്ലാ ശനിയാഴ്ചകളിലും പ്രത്യേക ആഘോഷ ദിവസങ്ങളിലുമാണ് ജയിലിൽ ഉച്ചഭക്ഷണത്തിനൊപ്പം മട്ടൻ നൽകുന്നത്. ആഴ്ചയിൽ 100 ഗ്രാം മട്ടൻ കഴിക്കുന്നുണ്ടെങ്കിലും തടവുകാരിൽ ഭൂരിഭാഗവും വ്യായാമങ്ങളിലേർപ്പെടുന്നില്ല. ഇത് ഹൃദ്രോഗത്തിനും ജീവിതശൈലീ രോഗങ്ങൾക്കും കാരണമാകുന്നതായി ജയിൽവകുപ്പ് അധികൃതർ പറയുന്നു.

തിരുവനന്തപുരം സെൻട്രൽ ജയിലിലെ 1600 തടവുകാരിൽ 869 പേർ വിവിധ രോഗങ്ങളാൽ ദിവസവും മരുന്ന് കഴിക്കുന്നവരാണെന്നാണ് റിപ്പോർ‌ട്ട്. മട്ടൻ ഒഴിവാക്കുന്നതിലൂടെ പ്രതിവർഷം 5.72 കോടി രൂപ ലാഭിക്കാമെന്നാണ് ജയിൽ വകുപ്പിന്റെ കണക്ക്. ആട്ടിറച്ചിക്ക് പകരം മുട്ട, സോയ എന്നിവ ജയിൽ മെനുവിൽ ഉൾപ്പെടുത്തണമെന്നാണ് പുതിയ നിർദേശം.

അതേസമയം ശനിയാഴ്ചകളിൽ ഉച്ചഭക്ഷണത്തിനൊപ്പം മട്ടനും തിങ്കൾ, ബുധൻ ദിവസങ്ങളിൽ മീൻ കറിയും. മറ്റ് ദിവസങ്ങളിലെല്ലാം ഉച്ചഭക്ഷണത്തിനൊപ്പം വെജിറ്റബിൾ കറി. പ്രഭാത ഭക്ഷണമായി തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ചപ്പാത്തിയും വെജിറ്റബിൾ കറിയും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഉപ്പുമാവ്. ഞായറാഴ്ചകളിൽ മാത്രം ഇഡ്ഡലി. അത്താഴത്തിന് എല്ലാ ദിവസവും ചോറും വെജിറ്റബിൾ കറിയും. വൈകിട്ട് നാലിന് ദിവസവും ചായ എന്നിങ്ങനെയാണ് മെനു.

കാറ്ററിങ്ങിന് ഒരു ലക്ഷം നൽകി, കല്യാണത്തിന് ഭക്ഷണമെത്തിയില്ല!! ഒടുവിൽ ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങി അതിഥികൾക്ക് നൽകി; മുണ്ടക്കയത്തും കഞ്ഞിക്കുഴിയിലുമായി രണ്ട് വിവാഹ വീട്ടുകാർ പെട്ടു പോയി

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026