BREAKING NEWS

പാലത്തിൽ വച്ച് ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്, ആദ്യം ഭാര്യയെ ന​ദിയിലേക്ക് തള്ളിയിടാൻ നോക്കി, നാട്ടുകാർ യുവതിയെ രക്ഷപ്പെടുത്തിയതോടെ 11 മാസം പ്രായമുള്ള മകളെ യമുനാ നദിയിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്, കുട്ടിക്കായുള്ള തെരച്ചിൽ തുടരുന്നു, യുവാവിനെ കൈകാര്യം ചെയ്ത് നാട്ടുകാർ

· · 1 min read
Share: Copied!

ആഗ്ര: ഭാര്യയുമായുള്ള തർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ പാലത്തിൽ നിന്ന് യമുനാ നദിയിലേക്ക് എറിഞ്ഞെന്നാരോപിച്ച് ആഗ്രയിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓഗസ്റ്റ് 14 വെള്ളിയാഴ്ചയാണ് ദാരുണ സംഭവം നടന്നത്. സംഭവത്തിൽ റിങ്കു എന്നയാളാണ് പോലീസ് കസ്റ്റഡിയിലുള്ളത്. നദിയിൽ വീണ കുഞ്ഞിനായി മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ രക്ഷാപ്രവർത്തനവും തിരച്ചിലും തുടരുകയാണ്.

ഭാര്യയെയും 11 മാസം പ്രായമുള്ള മകളെയും കൂട്ടി മോട്ടോർസൈക്കിളിലാണ് റിങ്കു പാലത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു. പാലത്തിൽവച്ച് ഭാര്യയുമായി വാക്കുതർക്കമുണ്ടായതിനെ തുടർന്ന് യുവതിയെ നദിയിലേക്ക് എറിയാൻ ശ്രമിച്ചെന്നാണ് ആരോപണം. ഭർത്താവിന്റെ നീക്കം കണ്ട് ഭയന്ന് യുവതി നിലവിളിച്ചതോടെ സമീപത്തുണ്ടായിരുന്ന യാത്രക്കാർ ഇടപെട്ട് ഇവരെ രക്ഷപ്പെടുത്തി. തുടർന്ന് റിങ്കുവിനെ പിടികൂടിയ നാട്ടുകാർ ഇയാളെ മർദിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഇതിനിടെയാണ് റിങ്കു 11 മാസം പ്രായമുള്ള മകളെ യമുനയിലേക്ക് എറിഞ്ഞതെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ യമുനയിൽ കുഞ്ഞിനായി തിരച്ചിൽ നടത്തുകയാണെന്ന് പോലീസ് പ്രസ്താവനയിൽ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ സംഭവം കുടുംബവഴക്കിനെ തുടർന്നുണ്ടായതാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ. റിങ്കുവിനെ കസ്റ്റഡിയിലെടുത്ത് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. കുഞ്ഞിനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനവും തുടരുന്നു. സംഭവത്തിൽ തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ മൂന്ന് വർഷം എൻഎസ്എസ് ഡയറക്ടർ ബോർഡിൽ ഇരുന്നുകൊണ്ട് സനാതന ധർമത്തിനും ഹൈന്ദവ ആചാരങ്ങൾക്കും വിരുദ്ധമായി മറ്റൊരു മതത്തിൽ വിശ്വസിച്ചു, ആരാധന നടത്തി, ​ഗണേഷ്കുമാറിനെ തോൽപിച്ചത്  മാപ്പർഹിക്കാത്ത തെറ്റുകൾ ചെയ്തതിനാൽ!! സംഘടനയുടെ ദൈവീകത കൊണ്ടാണ് ​ഗണേഷ് ഉന്നതാധികാര സമിതിയിൽനിന്ന് പുറത്തായത്- എൻഎസ്എസ്

BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026
BREAKING NEWS
ഒരു ബില്യൺ ഡോളർ പണമായി സൈനിക ചരക്കു വിമാനത്തിൽ കയറ്റി തെഹ്റാനിലെത്തിച്ചു!! ലക്ഷ്യം സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, ഹൂതികൾക്ക് 8,800 കോടി നൽകാൻ സൗദി അറേബ്യ, ഇറാന്റെ മധ്യസ്ഥതയിൽ രഹസ്യ നീക്കം- റിപ്പോർട്ട്
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026